ETV Bharat / technology

സൈബർ തട്ടിപ്പുകൾക്ക് തടയിടാനൊരുങ്ങി ട്രായ്: പുതിയ നയം നടപ്പാക്കുന്നതിനുള്ള സമയപരിധി നീട്ടി - TRAI OTP TRACEABILITY EXTENDS

സ്‌പാം കോളുകളും മെസേജുകളും തടയാനായി നടപ്പാക്കാനിരുന്ന പുതിയ നയത്തിന്‍റെ സമയപരിധി നീട്ടി ട്രായ്. പുതിയ നയം ഉപയോക്താക്കൾക്ക് ലഭ്യമാകുന്ന സേവനങ്ങൾ വൈകിപ്പിക്കുമെന്ന് ടെലികോം ദാതാക്കൾ ചൂണ്ടിക്കാട്ടിയതിനെ തുടർന്നാണ് ഡിസംബർ 1 വരെ സമയം നൽകിയത്.

TRAI  ട്രായ്  സൈബർ തട്ടിപ്പ്  സൈബർ സുരക്ഷ
TRAI Extends OTP Traceability Deadline to December 1 (Photo: ETV Bharat)
author img

By ETV Bharat Tech Team

Published : Oct 30, 2024, 3:53 PM IST

ന്ത്യൻ നമ്പറുകളിലേക്ക് വരുന്ന വ്യാജ ഫോൺ കോളുകളും മെസേജുകളും തടയുന്നതിന് ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ട്രായ്) നടപ്പിലാക്കാനിരിക്കുന്ന പുതിയ നയം പ്രാബല്യത്തിൽ വരാൻ വൈകും. പുതിയ നിയന്ത്രണങ്ങൾ നവംബർ 1 മുതൽ നിലവിൽ വരുമെന്നായിരുന്നു ട്രായ് നേരത്തെ പറഞ്ഞിരുന്നത്. ഇപ്പോൾ ഡിസംബർ 1 വരെയാണ് സമയപരിധി നീട്ടിയത്.

ഇന്ത്യയിലെ ടെലികമ്മ്യൂണിക്കേഷൻ സേവനങ്ങളുടെ നിയന്ത്രണ അതോറിറ്റിയാണ് ട്രായ്. ഇന്ത്യൻ നമ്പറുകളിലേക്ക് വരുന്ന അനാവശ്യ കോളുകളും എസ്‌എംഎസുകളും തടയാനായി ടെലിമാർക്കറ്റിങ് സന്ദേശങ്ങൾ നവംബർ 1 മുതൽ ട്രേസ് ചെയ്യാനാകണമെന്നായിരുന്നു ട്രായ് ടെലികോം കമ്പനികളെ അറിയിച്ചത്. എസ്എംഎസിലൂടെയും ഒടിപിയിലൂടെയും നടത്തുന്ന സൈബർ തട്ടിപ്പുകളെ തടയാൻ ലക്ഷ്യമിട്ടാണ് ട്രായ് പുതിയ നിയന്ത്രണങ്ങൾ നടപ്പാക്കാൻ ഒരുങ്ങുന്നത്.

പുതിയ നയം പ്രാബല്യത്തിൽ വരുന്നതോടെ തങ്ങളുടെ സർവീസുകളിൽ തടസമുണ്ടാകുമെന്ന് കമ്പനികൾ മുന്നറിയിപ്പ് നൽകിയിരുന്നു. ഇതിനെ തുടർന്നാണ് ഡിസംബർ 1 വരെ സമയപരിധി നീട്ടിയത്. പുതിയ നയം പ്രാബല്യത്തിൽ വരുന്നതോടെ വ്യാജ സന്ദേശങ്ങൾ തടയാനും ഒടിപികൾ സംരക്ഷിക്കാനും ഫോണിലേക്ക് ടെക്‌സ്‌റ്റ് സന്ദേശങ്ങളുടെ ഐഡന്‍റിറ്റി വിശകലനം ചെയ്യാനും സാധിക്കും.

ഇതിനായി ടെലികോം കമ്പനികളോടും എസ്എംഎസ് സേവന ദാതാക്കളോടും ഒടിപി അയക്കുന്ന കമ്പനികളോടും തങ്ങളുടെ ഐഡന്‍റിറ്റി രജിസ്റ്റർ ചെയ്യാൻ ട്രായ് നിർദേശിച്ചിട്ടുണ്ട്. പുതിയ നയം വരുന്നതോടെ ഉപയോക്താക്കൾക്ക് ലഭിക്കേണ്ട എല്ലാ ടെക്സ്റ്റ് മെസേജുകളും ട്രായ്‌ വിശകലനം ചെയ്‌തതിന് ശേഷമായിരിക്കും ഉപയോക്താവിന്‍റെ മൊബൈലിലേക്ക് അയക്കുക. ഇതിനായി ടെലികോം ദാതാക്കളുടെ സെർവറുകൾ ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യയുമായി ബന്ധിപ്പിക്കും.

എന്നാൽ ഇത് സർവീസുകൾ ഉപഭോക്താക്കളിലേക്ക് എത്തിക്കുന്നതിന് കാലതാമസം നേരിടുന്നതിന് ഇടയാക്കുമെന്നാണ് ടെലികോം കമ്പനികൾ പറയുന്നത്. ഇത് കണക്കിലെടുത്താണ് പുതിയ നയം നടപ്പാക്കുന്നത് ഡിസംബറിലേക്ക് ഒന്നിലേക്ക് നീട്ടിയതായി ട്രായ് ഉത്തരവിട്ടത്.

Also Read: വണ്ടിഭ്രാന്തന്മാർക്കായി എൻഫീൽഡിന്‍റെ ബിയർ: 650 സിസി സ്‌ക്രാംബ്ലർ ബൈക്കുമായി എൻഫീൽഡ്

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.