ETV Bharat / technology

സ്ഥാപകന്‍റെ അറസ്റ്റില്‍ ആദ്യമായി പ്രതികരിച്ച് ടെലഗ്രാം; പ്രതികരണം കസ്‌റ്റഡി കാലാവധി നീട്ടിയതിന് പിന്നാലെ - Telegram responds in Arrest

സ്ഥാപകന്‍ പവേല്‍ ദുരോവിന് മറയ്ക്കാൻ ഒന്നുമില്ലെന്നും അറസ്റ്റ് അസംബന്ധ നടപടിയാണെന്നും ടെലഗ്രാം പ്രതികരിച്ചു.

TELEGRAM RESPONSE FOUNDER ARREST  TELEGRAM FOUNDER PAVEL DUROV  ടെലഗ്രാം സ്ഥാപകന്‍ അറസ്റ്റ്  ടെലഗ്രാം സ്ഥാപകന്‍ പാവൽ ദുരോവ്
Telegram CEO Pavel Durov (AFP)
author img

By ETV Bharat Kerala Team

Published : Aug 26, 2024, 9:42 PM IST

ഫ്രാൻസ് : ആപ്പ് വഴി കുറ്റകൃത്യങ്ങള്‍ നടക്കുന്നുണ്ടെന്ന് കാട്ടി ടെലഗ്രാം സ്ഥാപകന്‍ പവേൽ ദുരോവിനെ അറസ്‌റ്റ് ചെയ്‌ത സംഭവത്തില്‍ ആദ്യമായി പ്രതികരിച്ച് ടെലഗ്രാം. ദുരോവിന്‍റെ കസ്റ്റഡി കാലാവധി ഫ്രഞ്ച് കോടതി നീട്ടിയതിന് പിന്നാലെയാണ് ടെലഗ്രാമിന്‍റെ പ്രതികരണം. ദുരോവിന് മറയ്ക്കാൻ ഒന്നുമില്ലെന്നും അദ്ദേഹം ഇടയ്ക്കിടെ യൂറോപ്പിലൂടെ സഞ്ചരിക്കാറുണ്ടെന്നും ടെലഗ്രാം പറഞ്ഞു.

ഡിജിറ്റൽ സേവന നിയമം ഉൾപ്പെടെയുള്ള യൂറോപ്യന്‍ യൂണിയന്‍റെ നിയമങ്ങൾ ടെലഗ്രാം പാലിക്കുന്നുണ്ടെന്നും ആപ്പിന്‍റെ പ്രവര്‍ത്തനം വ്യവസായ മാനദണ്ഡങ്ങൾക്കുള്ളില്‍ നിന്നുകൊണ്ടാണെന്നും ടെലഗ്രാം വ്യക്തമാക്കി. ഒരു പ്ലാറ്റ്‌ഫോമിന്‍റെ ദുരുപയോഗത്തിന് അതിന്‍റെ ഉടമയോ അല്ലെങ്കില്‍ ആ പ്ലാറ്റ്‌ഫോം തന്നെയോ ഉത്തരവാദികളാണെന്ന് അവകാശപ്പെടുന്നത് അസംബന്ധമാണെന്നും ടെലഗ്രാം പറഞ്ഞു. പരമാവധി 96 മണിക്കൂറിലേക്കാണ് ദുരോവിന്‍റെ കസ്റ്റഡി കാലാവധി നീട്ടിയത്.

ടെലഗ്രാമിലൂടെ നടക്കുന്ന മയക്കുമരുന്ന് കടത്ത്, കള്ളപ്പണം വെളുപ്പിക്കൽ ഉള്‍പ്പടെയുള്ള കുറ്റകൃത്യങ്ങള്‍ തടയുന്നതില്‍ സ്ഥാപകന്‍ പരാജയപ്പെട്ടു എന്ന് കാട്ടിയാണ് റഷ്യൻ വംശജനായ പവേൽ ദുരോവിനെ ശനിയാഴ്‌ച വൈകുന്നേരം ഫ്രഞ്ച് ഉദ്യോഗസ്ഥര്‍ അറസ്റ്റ് ചെയ്‌തത്. ആരോപണത്തില്‍ ഇന്നും ദുരോവിനെ ചോദ്യം ചെയ്‌തു. ഈ തടങ്കൽ കാലവധി അവസാനിക്കുമ്പോൾ ദുരോവിനെ മോചിപ്പിക്കണോ കുറ്റം ചുമത്തി കൂടുതല്‍ കാലത്തേക്ക് കസ്റ്റഡിയിൽ വിടണോ എന്ന് ജഡ്‌ജിക്ക് തീരുമാനിക്കാം.

ടെക് ഭീമന്‍ ഇലോൺ മസ്‌ക് ഇതിനോടകം തന്നെ ദുരോവിന്‍റെ മോചനം ആവശ്യപ്പെട്ട് രംഗത്ത് വന്നിട്ടുണ്ട്. ഫ്രാന്‍സ് സഹകരിക്കാൻ വിസമ്മതിക്കുകയാണ് എന്ന് റഷ്യ ആരോപിക്കുന്നു. പാരിസിലുള്ള റഷ്യൻ എംബസി ദുരോവുമായി ബന്ധപ്പെടണമെന്ന് ആവശ്യപ്പെട്ടെങ്കിലും ഫ്രാൻസിൽ നിന്ന് പ്രതികരണം ഉണ്ടായില്ലെന്ന് റഷ്യ പറയുന്നു. വഞ്ചന, മയക്കുമരുന്ന് കടത്ത്, സൈബർ ഭീഷണി, സംഘടിത കുറ്റകൃത്യങ്ങൾ, തീവ്രവാദം പ്രോത്സാഹിപ്പിക്കൽ എന്നിവയുൾപ്പെടെയുള്ള കുറ്റങ്ങളിൽ പ്രാഥമിക അന്വേഷണത്തിനായാണ് പവേല്‍ ദുരോവിനെ അറസ്‌റ്റ് ചെയ്‌തത് എന്നാണ് വിവരം.

തന്‍റെ ആദ്യ പ്രോജക്‌ടായ റഷ്യൻ സോഷ്യൽ നെറ്റ്‌വർക്ക് VKontakte (VK) റഷ്യയില്‍ ഉടമസ്ഥാവകാശ പ്രശ്‌നങ്ങള്‍ നേരിട്ടതിന് പിന്നാലെ, 2013 ൽ ആണ് ദുരോവ് ടെലഗ്രാം സ്ഥാപിക്കുന്നത്. ശേഷം 2014- ൽ ദുരോവ് റഷ്യ വിട്ടു. ടെലഗ്രാം അതിന്‍റെ സുഗമത കൊണ്ടും വീഡിയോകൾ കാണുന്നതിനും പങ്കുവയ്‌ക്കുന്നതിലുമുള്ള എളുപ്പം കൊണ്ടും വളരെ വേഗം ജനപ്രിയമാവുകയായിരുന്നു.

Also Read : അറസ്‌റ്റ് ചെയ്യേണ്ടിയിരുന്നത് സക്കർബർഗിനെ; ടെലഗ്രാം സ്ഥാപകന്‍റെ അറസ്റ്റില്‍ പ്രതികരിച്ച് ഇലോണ്‍ മസ്‌ക്

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.