സാംസങ് ആരാധകരുടെ കാത്തിരുപ്പിന് വിരാമമിട്ട് ഗാലക്‌സി എഫ് സീരീസിന് കീഴിലുള്ള പുതിയ സ്‌മാർട്ട്‌ഫോൺ എഫ്55 5ജി ഇന്ത്യയിൽ അവതരിപ്പിച്ചു. 50 എംപി ക്യാമറയാണ് ഫോണിന്‍റെ പ്രധാന ആകര്‍ഷണം. ഗാലക്‌സി എഫ്55 5ജി (Galaxy F55 5G) 8GB+128GB, 8GB+256GB, 12GB+256GB എന്നിങ്ങനെ മൂന്ന് സ്‌റ്റോറേജ് വേരിയൻ്റുകളിൽ ലഭ്യമാണ്.
ഫ്ലിപ്പ്കാർട്ട്, Samsung.com എന്നി ഓൺലൈന്‍ ഷോപ്പിങ്ങ് സൈറ്റുകളിലും തെരഞ്ഞെടുത്ത റീട്ടെയിൽ സ്‌റ്റോറുകളിലും ഫോൺ ലഭ്യമാണ്. 8GB+128GB ഫോണിന്‍റെ വില 26,999 രൂപയാണ്. ആപ്രിക്കോട്ട് ക്രഷ്, റെയ്‌സിൻ ബ്ലാക്ക് എന്നീ രണ്ട് നിറത്തിലാണ് നിലവില്‍ ഫോൺ ലഭ്യമായിരിക്കുന്നത്.
ഫോണിന്‍റെ ഏറ്റവും വലിയ ഹൈലൈറ്റുകളിലൊന്ന് അതിൻ്റെ വീഗൻ ലെതർ ബാക്ക് പാനലും സ്വർണ്ണ നിറത്തിലുള്ള ക്യാമറ ഡെക്കോയുമാണ്. സാഡിൽ സ്റ്റിച്ച് പാറ്റേൺ ഉള്ള ക്ലാസി വീഗൻ ലെതർ ഡിസൈനില്‍ പുറത്തിറക്കുന്ന സാംസങ് എഫ് സീരീസിൽ ആദ്യ ഫോണാണ് ഗാലക്‌സി എഫ്55.
6.7 ഇഞ്ച് ഫുൾ എച്ച്‌ഡി, സൂപ്പർ അമോലെഡ് പ്ലസ് ഡിസ്‌പ്ലേ, 120Hz റീഫ്രഷ് റേറ്റ്, ഹൈ ബ്രൈറ്റ്നസ് എന്നിവയാണ് പുതിയ സ്‌മാർട്ട്‌ഫോണിൻ്റെ സവിശേഷത. 180 ഗ്രാം ഭാരവും 7.8 മി.മി വീതിയുമുളള ഫോൺ ഉപയോഗിക്കാന്‍ സുഗമുളളതാണ് എന്നാണ് അവകാശപ്പെടുന്നത്. 8 എംപി അൾട്രാ വൈഡ് സെൻസറോടുകൂടി പുറത്തിറങ്ങിയ ഫോൺ ക്യാമറയ്ക്ക് 'നോ ഷേക്ക്' ഫീച്ചറും ഉണ്ടെന്ന അവകാശവാതവും കമ്പനി ഉന്നയിക്കുന്നുണ്ട്. ഫ്രണ്ട് ക്യാമറയ്ക്ക് 50എംപി ഹൈ റെസല്യൂഷനും ഉണ്ട്.
Also Read:
- മോട്ടോ G04s ഇന്ത്യൻ വിപണിയിലേക്ക്: ലോഞ്ച് തീയതി പുറത്ത്; ആകാംക്ഷയോടെ സ്‌മാർട്ട്‌ഫോൺ പ്രേമികൾ
- സ്‌മാര്‍ട്ട്‌ഫോണ്‍ കയറ്റുമതി ഇന്ത്യയില്‍ 'സ്‌മാര്‍ട്ട്'; കൂടുതല്‍ വിതരണം ഈ രാജ്യങ്ങളിലേക്ക്
- 80W ചാർജിംഗ്, 5500 MAh ബാറ്ററി, 12GB റാം; ഞെട്ടിക്കുന്ന ഫീച്ചറുകളുമായി ഒപ്പോ
- ഐ ഫോണും ഐപാഡും കണ്ണുകൊണ്ട് നിയന്ത്രിക്കാം; പുതിയ ഫീച്ചറുകളുമായി ആപ്പിള്‍