ETV Bharat / technology

ഇന്ത്യക്കാരെ ലക്ഷ്യമാക്കി അന്താരാഷ്ട്ര സ്‌പാം കോളുകൾ: തട്ടിപ്പ് ഇന്ത്യൻ മൊബൈൽ നമ്പറുകൾ ഉപയോഗിച്ച്; തടയാൻ സ്‌പാം ട്രാക്കിങ് സംവിധാനം

അന്താരാഷ്ട്ര സ്‌പാം കോളുകളെ തടയാൻ കേന്ദ്ര സർക്കാരിന്‍റെ സ്‌പാം ട്രാക്കിങ് സംവിധാനം. കൂടുതൽ തട്ടിപ്പും ഇന്ത്യൻ മൊബൈൽ നമ്പറുകൾ ഉപയോഗിച്ചെന്ന് കണ്ടെത്തൽ.

SPAM CALLS  CYBER SECURITY  സൈബർ തട്ടിപ്പ്  സ്‌പാം കോൾ
Representative image (IANS Photo)
author img

By ETV Bharat Tech Team

Published : 2 hours ago

ന്ത്യൻ മൊബൈൽ നമ്പറുകളിൽ നിന്നും വരുന്ന അന്താരാഷ്ട്ര സ്‌പാം കോളുകളെ തിരിച്ചറിയുന്നതിനും തടയുന്നതിനും പുതിയ സ്‌പാം ട്രാക്കിങ് സംവിധാനവുമായി സർക്കാർ. 'ഇൻ്റർനാഷണൽ ഇൻകമിങ് സ്‌കാം കോൾ പ്രിവൻഷൻ സിസ്റ്റം' എന്ന പുതിയ സംവിധാനത്തിന്‍റെ പ്രവർത്തനം ആരംഭിച്ച് 24 മണിക്കൂറുകൾക്കുള്ളിൽ തന്നെ മികച്ച ഫലം ലഭിച്ചതായാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. തിരിച്ചറിഞ്ഞ 1.35 കോടി അന്താരാഷ്ട്ര ഇൻകമിങ് സ്‌പാം കോളുകളിൽ 90 ശതമാനവും ഇന്ത്യൻ നമ്പറുകൾ ഉപയോഗിച്ചുള്ളതാണെന്നാണ് കണ്ടെത്തൽ.

സ്‌പാം ട്രാക്കിങ് സംവിധാനം ഉപയോഗിച്ച് ടെലികോം സേവന ദാതാക്കൾക്ക് ഇത്തരം സ്‌പാം കോളുകൾ തടയാനായിട്ടുണ്ട്. രാജ്യത്ത് സുരക്ഷിതമായ ഡിജിറ്റൽ ഇടം കെട്ടിപ്പടുക്കുന്നതിനും സൈബർ കുറ്റകൃത്യങ്ങളിൽ നിന്ന് പൗരന്മാരെ സംരക്ഷിക്കുന്നതിനുമുള്ള സർക്കാർ ശ്രമമാണിതെന്ന് കേന്ദ്ര വാർത്താവിനിമയ മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ പറഞ്ഞു.

ഇന്ത്യയിലെ കോളിങ് കോഡായ +91 ഉപയോഗിച്ച് അന്താരാഷ്‌ട്ര സൈബർ കുറ്റവാളികൾ കുറ്റകൃത്യങ്ങൾ ചെയ്യുന്നതായാണ് കണ്ടെത്തിയിരിക്കുന്നത്. ഇന്ത്യയിൽ നിന്നുള്ള കോളുകളായി തോന്നുമെങ്കിലും കോളിങ് ലൈൻ ഐഡന്‍റിഫിക്കേഷൻ ഉപയോഗിച്ച് നോക്കിയാൽ അന്താരാഷ്ട്ര മൊബൈൽ നമ്പറാണെന്ന് മനസിലാക്കാനാകും. ഇത്തരം സ്‌കാം കോളുകൾ കൂടുതലായും വരുന്നത് സാമ്പത്തിക തട്ടിപ്പുകൾക്കായിരിക്കും.

സാധാരണക്കാരെ തങ്ങൾ സർക്കാർ ഉദ്യോഗസ്ഥരാണെന്ന് തെറ്റിദ്ധരിപ്പിച്ച് വരെ സൈബർ കുറ്റവാളികൾ പണം തട്ടുന്നുണ്ട്. ഇത്തരം കാര്യങ്ങൾ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് ഇന്ത്യൻ ടെലികോം ഉപയോക്താക്കളെ ലക്ഷ്യമാക്കി വരുന്ന സൈബർ കുറ്റകൃത്യങ്ങൾക്ക് തടയിടാൻ കേന്ദ്രം പുതിയ സംവിധാനം കൊണ്ടുവന്നത്. കേന്ദ്ര സർക്കാറിന്‍റെ ഡിപ്പാർട്ട്‌മെൻ്റ് ഓഫ് കമ്മ്യൂണിക്കേഷനും ടെലി കമ്യൂണിക്കേഷൻ സെർവീസ് പ്രൊവൈഡറും ചേർന്നാണ് സ്‌പാം കോളുകളെ തിരിച്ചറിഞ്ഞ് തടയുന്ന സംവിധാനമൊരുക്കിയത്.

പുതിയ സംവിധാനം വഴി മിക്ക സൈബർ തട്ടിപ്പുകളെയും തടയാനാകുമെങ്കിലും, സൈബർ കുറ്റവാളികൾ തട്ടിപ്പിനായി മറ്റ് മാർഗങ്ങളും കണ്ടെത്തിയേക്കാം. അതിനാൽ ഇത്തരം തട്ടിപ്പുകൾ ശ്രദ്ധയിൽപ്പെട്ടാലോ, സംശയാസ്‌പദമായ കോളുകൾ വന്നാലോ സഞ്ചാർ സാഥി പോർട്ടലിൽ റിപ്പോർട്ട് ചെയ്യാനായി സർക്കാർ രാജ്യത്തെ ജനങ്ങളോട് ആവശ്യപ്പെടുന്നു.

Also Read: ആൻഡ്രോയ്‌ഡ് ഉപയോക്താക്കളാണോ? ഗൂഗിൾ ക്രോം ഉപയോഗിക്കുന്നവർക്ക് സുരക്ഷാ മുന്നറിയിപ്പ്; സൈബർ സുരക്ഷയ്‌ക്കായി ഇങ്ങനെ ചെയ്യുക

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.