ETV Bharat / technology

അങ്ങനയെങ്കില്‍ വയനാട്ടില്‍ ജീവന്‍ നഷ്‌ട്ടപ്പെടില്ലായിരുന്നു, ഉരുൾപൊട്ടൽ ഭീഷണിക്കും എഐ പരിഹാരം; എൻജിആർഐ മുന്‍ ചീഫ് സയൻ്റിസ്റ്റ് ഇടിവി ഭാരതിനോട് - AI for landslide threat detection - AI FOR LANDSLIDE THREAT DETECTION

എൻജിആർഐ വികസിപ്പിച്ച ഉരുള്‍പൊട്ടല്‍ മുന്നറിയിപ്പ് സംവിധാനത്തിലൂടെ പ്രകൃതി ദുരന്തം മൂലമുണ്ടാകുന്ന നാശനഷ്‌ടങ്ങൾ തടയാൻ സാധിക്കുമെന്ന് ഹൈദരാബാദിലെ നാഷണൽ ജിയോഫിസിക്കൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിലെ (എൻജിആർഐ) വിരമിച്ച ചീഫ് സയന്‍റിസ്റ്റ് ഡോ. എൻ.പൂർണചന്ദർ റാവു ഇടിവി ഭാരതിനോട് പറഞ്ഞു.

LANDSLIDE THREAT DETECTION SYSTEM  NGRI POORNACHANDER RAO  വയനാട് മുണ്ടക്കൈ ഉരുള്‍പൊട്ടല്‍  ഉരുൾപൊട്ടൽ മുന്നറിയിപ്പ് സംവിധാനം
N. Poornachander Rao (ETV Bharat)
author img

By ETV Bharat Kerala Team

Published : Aug 9, 2024, 1:27 PM IST

ഹൈദരാബാദ് : ഭൂചലനങ്ങൾ മുൻകൂട്ടി കണ്ടുപിടിക്കാൻ സാധിക്കുന്ന കാലഘട്ടത്തില്‍ ഉപരിതലത്തിൽ നടക്കുന്ന ഉരുൾപൊട്ടലിന്‍റെയും വെള്ളപ്പൊക്കത്തിന്‍റെയും ഭീഷണി നമുക്ക് മനസ്സിലാക്കാൻ കഴിയില്ലേ? പല കാലങ്ങളിലായി നാം ഉയര്‍ത്തുന്ന ചോദ്യം വയനാട് മുണ്ടക്കൈയിലെ ഉരുള്‍പൊട്ടലിന്‍റെ പശ്ചാത്തലത്തില്‍ വീണ്ടും പ്രസക്തമാവുകയാണ്.

കേരളത്തിൽ അപകടസാധ്യതയുള്ള പ്രദേശങ്ങളിൽ എൻജിആർഐ വികസിപ്പിച്ച മുൻകൂർ മുന്നറിയിപ്പ് സംവിധാനം ഏർപ്പെടുത്തുന്നതോടെ ഭാവിയില്‍ ഇത്തരം പ്രകൃതി ദുരന്തം മൂലമുണ്ടാകുന്ന നാശനഷ്‌ടങ്ങൾ തടയാൻ സാധിക്കുമെന്ന് ഹൈദരാബാദിലെ നാഷണൽ ജിയോഫിസിക്കൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിലെ (എൻജിആർഐ) വിരമിച്ച ചീഫ് സയന്‍റിസ്റ്റ് ഡോ. എൻ.പൂർണചന്ദർ റാവു ഇടിവി ഭാരതിന് നല്‍കിയ പ്രത്യേക അഭിമുഖത്തില്‍ പറഞ്ഞു. ഡോ. പൂർണചന്ദർ റാവുവിന്‍റെ നേതൃത്വത്തില്‍ നേരത്തെ ഒരു മുന്നറിയിപ്പ് സംവിധാനം വികസിപ്പിച്ചെടുത്തിരുന്നു.

മണ്ണിടിച്ചിലുകള്‍ മുന്‍കൂട്ടി അറിയുക സാധ്യമാണോ ?

മണ്ണിടിച്ചിലുകൾ മുൻകൂട്ടി കണ്ടുപിടിക്കാൻ പ്രയാസമാണ്. അപകട സാധ്യത അനുസരിച്ച് പ്രദേശങ്ങളെ സോണുകളായി തിരിക്കാനാകും. ഉയർന്ന മഴയും ചെങ്കുത്തായ ചരിവുകളും ഉള്ളിടത്താണ് ഭീഷണി കൂടുതലുണ്ടാവുക. ഇവ റെഡ് സോണുകളായി അടയാളപ്പെടുത്തി മുന്നറിയിപ്പുകൾ നൽകും. ഇതൊരു സാധാരണ രീതിയാണ്.

മലയോര മേഖലകളുടെ ഉപഗ്രഹ ചിത്രങ്ങൾ നിരീക്ഷിച്ച് ഏതെങ്കിലും പ്രദേശത്ത് വലിയ മാറ്റമുണ്ടായതായി കണ്ടെത്തിയാല്‍ അതിന്‍റെ അടിസ്ഥാനത്തിലാണ് ഉരുൾപൊട്ടൽ സാധ്യതയുള്ള പ്രദേശവും കണ്ടെത്തുന്നത്. ഇവ രണ്ടും നിലവിൽ ഉപയോഗത്തിലുള്ള രീതിയാണ്.

ബദരീനാഥിലും കേദാർനാഥിലും ഇതിനോടകം...

സീസ്മോ മീറ്റര്‍ (ഭൂകമ്പമാപിനി) അടിസ്ഥാനമാക്കി, ഉരുൾപൊട്ടലും വെള്ളപ്പൊക്കവും കണ്ടെത്താനുള്ള ഒരു മുന്നറിയിപ്പ് സംവിധാനം ഞങ്ങള്‍ നേരത്തെ വികസിപ്പിച്ചെടുത്തിട്ടുണ്ട്. ചൈനയുടെ അതിർത്തികളിൽ പട്രോളിങ് നടത്തുന്ന നമ്മുടെ സൈനികർ മണ്ണിടിച്ചില്‍ ഭീഷണിയിലാണ്. സൈന്യത്തിന്‍റെ അഭ്യർത്ഥന പ്രകാരം, ഞങ്ങൾ എന്‍ടിപിസിക്കായി മറ്റൊരു പദ്ധതി ആവിഷ്‌കരിക്കുന്നുണ്ട്. അവിടെ സെൻസറുകൾ സ്ഥാപിച്ച് ഹൈദരാബാദിലെ എന്‍ജിആര്‍ഐയിൽ നിന്ന് മുന്നറിയിപ്പ് നൽകുന്നതാണ് സംവിധാനം. ഈ രണ്ട് പ്രോജക്‌ടുകളുടെയും കൺസൾട്ടന്‍റാണ് ഞാൻ.

കേരളത്തിലും സമാനമായ ക്രമീകരണം നടത്താനാകും. വിനോദ സഞ്ചാരികളുടെ തിരക്ക് കൂടുതലുള്ള ഹിമാലയത്തിലെ ബദരീനാഥ്, കേദാർനാഥ്, ജോഷിമഠ് എന്നിവിടങ്ങളിൽ അപകട സാധ്യതകൾ നേരത്തേ കണ്ടെത്തുന്നതിനുള്ള സെൻസറുകൾ സ്ഥാപിച്ചിട്ടുണ്ട്.

മുന്നറിയിപ്പ് നൽകാൻ സമയം കുറവാണ്...

മണ്ണിടിച്ചിലുകൾ പൊടുന്നനെ ഉണ്ടാകുന്നതാണ്. നമുക്ക് അധികം സമയം ഉണ്ടാകില്ല. നിര്‍ത്താതെ മഴ പെയ്യുന്ന സാഹചര്യത്തിലാണ് ഇത്തരം സംഭവങ്ങൾ ഉണ്ടാകുന്നത്. കേരളത്തിൽ ഉണ്ടായ ഉരുള്‍പൊട്ടലില്‍ ആദ്യത്തേതിനും മൂന്നാമത്തേതിനുമിടയില്‍ അരമണിക്കൂര്‍ വ്യത്യാസമുണ്ടായിരുന്നു.

മൂന്നാമത്തെ ഉരുള്‍പൊട്ടലാണ് ഏറ്റവും വലിയ ജീവഹാനി ഉണ്ടാക്കിയത്. സെൻസറുകൾ സ്ഥാപിച്ച് മുൻകൂട്ടി മുന്നറിയിപ്പ് നൽകുന്ന സംവിധാനം ഉണ്ടായിരുന്നെങ്കിൽ ജീവൻ നഷ്‌ടപ്പെടാതെ ആളുകളെ അവിടെ നിന്ന് മറ്റിടങ്ങളിലേക്ക് മാറ്റാൻ കഴിയുമായിരുന്നു.

എഐ വിശകലനം ചെയ്‌ത് പറയും

ഭീഷണിയുള്ള സ്ഥലങ്ങളിൽ സെൻസറുകൾ സ്ഥാപിച്ച് അവയെ എൻജിആർഐയിലെ കേന്ദ്രവുമായി ബന്ധിപ്പിക്കുന്നതാണ് ഈ മുന്നറിയിപ്പ് സംവിധാനം. ആർട്ടിഫിഷ്യൽ ഇന്‍റലിജൻസും മെഷീൻ ലേണിങ്ങും ഉപയോഗിച്ചാണ് ഇത് പൂർണ്ണമായും വികസിപ്പിച്ചിരിക്കുന്നത്. അവിടെ നിന്ന് വരുന്ന ശബ്‌ദങ്ങളും പ്രകമ്പനങ്ങളും വിശകലനം ചെയ്‌ത് അത് വെള്ളപ്പൊക്കമാണോ മണ്ണിടിച്ചിലാണോ ഭൂകമ്പമാണോ എന്ന് എഐ മുന്നറിയിപ്പ് നല്‍കും. ഇത്തരത്തിലൊരു ക്രമീകരണം ഏര്‍പ്പെടുത്താൻ ഞാൻ കേരള സർക്കാരിന് കത്തെഴുതാൻ പോവുകയാണ്.

മണ്ണിനെ പിടിച്ചുനിർത്തുന്ന മരങ്ങൾ വളർത്തുക

വിനോദസഞ്ചാരത്തിന് റോഡുകൾ വീതികൂട്ടുന്നതിനായി കുന്നുകൾ ഇടിക്കുന്നതും ജനവാസ കേന്ദ്രങ്ങൾ വർധിപ്പിക്കുന്നതും ഭീഷണി ഉയർത്തുന്ന പ്രവൃത്തിയാണ്. വീടുകൾക്കായി കാടുകൾ വെട്ടിനിരത്തുകയാണ്. മരങ്ങളുണ്ടെങ്കിൽ അവയുടെ വേരുകൾ മണ്ണിനെ പിടിച്ചുനിർത്തും. ഇത്തരത്തിലുള്ള മരങ്ങളാണ് വളർത്തേണ്ടത്. എന്നാൽ ഈയിടെയായി അത്തരം മരങ്ങളല്ല വ്യാപകമാകുന്നത്. തത്ഫലമായി വേരുകള്‍ക്ക് മണ്ണ് പിടിച്ചുനിർത്താൻ കഴിയാതെ മണ്ണിടിച്ചിൽ ഉണ്ടാകുന്നു.

Also Read : ജലനിരപ്പ് ഉയര്‍ന്നു; മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ പരിശോധന നടത്തി തമിഴ്‌നാട്

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.