ചെന്നൈ: ഇന്ത്യയുടെ കാലാവസ്ഥ നിരീക്ഷണ ഉപഗ്രഹമായ ഇൻസാറ്റ്-3ഡിഎസ് (INSAT-3DS) ഇന്ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ ബഹിരാകാശ കേന്ദ്രത്തില്‍ നിന്നും വിക്ഷേപിക്കും. ജിഎസ്എല്‍വി എഫ് 14 (GLSV F14) റോക്കറ്റില്‍ വൈകുന്നേരം 5:35നാണ് ഉപഗ്രഹത്തിന്‍റെ വിക്ഷേപണം. ജിഎസ്‌എല്‍വിയുടെ സഹായത്തോടെ ഐഎസ്‌ആര്‍ഒ നടത്തുന്ന പതിനാറാമത്തെ വിക്ഷേപണമാണിത്.
കാലാവസ്ഥ പ്രവചനത്തില്‍ കൂടുതല്‍ കൃത്യത നേടിയെടുക്കുക എന്നതാണ് ഇൻസാറ്റ്-3ഡിഎസിന്‍റെ വിക്ഷേപണത്തിലൂടെയുള്ള പ്രധാന ലക്ഷ്യം. കൂടാതെ, പ്രകൃതി ദുരന്തങ്ങളെ കുറിച്ചുള്ള മുന്നറിയിപ്പ് നല്‍കുന്നതിലും കാലാവസ്ഥ നിരീക്ഷണത്തിനും ഉപഗ്രഹം മുതല്‍ക്കൂട്ടാകുമെന്നാണ് വിലയിരുത്തല്‍. 2014, 2016 വര്‍ശഷങ്ങളില്‍ വിക്ഷേപിച്ച ഇൻസാറ്റ് - 3ഡി (INSAT-3D), ഇൻസാറ്റ് - 3ഡിആര്‍ (INSAT-3DR) എന്നിവയുടെ പിൻഗാമികൂടിയാണ് ഇന്ന് വിക്ഷേപണത്തിനൊരുങ്ങുന്ന ഉപഗ്രഹം.
എര്‍ത്ത് സയൻസ് മന്ത്രാലയമാണ് ഉപഗ്രഹത്തിന്‍റെ മുഴുവന്‍ ചെലവും വഹിച്ചിരിക്കുന്നത്. എര്‍ത്ത് സയൻസ് മന്ത്രാലയത്തിന് കീഴില്‍ വരുന്ന ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് (IMD), നാഷണൽ സെൻ്റർ ഫോർ മീഡിയം റേഞ്ച് വെതർ ഫോർകാസ്റ്റിംഗ് (NCMRWF), ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ട്രോപ്പിക്കൽ മെറ്റീരിയോളജി (IITM), നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓഷ്യൻ ടെക്നോളജി (NIOT), ഇന്ത്യൻ നാഷണൽ സെൻ്റർ ഫോർ ഓഷ്യൻ ഇൻഫർമേഷൻ സർവീസസ് (INCOIS) വകുപ്പുള്‍ക്ക് ഇൻസാറ്റ്-3ഡിഎസിനെ ഉപയോഗപ്പെടുത്താം.
Also Read : അടുത്തറിയാം ബഹിരാകാശത്തെ; വിദ്യാർഥിള്‍ക്ക് യങ് സയന്‍റിസ്‌റ്റ് പ്രോഗ്രാം പ്രഖ്യാപിച്ച് ഐഎസ്‌ആർഒ