ഇൻസ്‌റ്റഗ്രാം ആക്‌ടിവിറ്റി സ്‌റ്റാറ്റസ് ചിലർക്കൊക്കെ ഉപയോഗപ്രദമാണ്. എന്നാൽ സ്വകാര്യത നിലനിർത്താൻ ഇഷ്‌ടപ്പെടുന്നവർക്ക് ഇതൊരു അസൗകര്യവുമാണ്. ഇൻസ്‌റ്റഗ്രാമിൽ ആക്‌ടിവിറ്റി സ്‌റ്റാറ്റസ് ഓഫാക്കാൻ സാധിക്കുമെന്ന് നമുക്ക് അറിയാമെങ്കിലും എങ്ങനെയാണ് ഓഫാക്കുകയെന്ന് പലർക്കുമറിയില്ല. മൊബൈല്‍ ആപ്പിലും, പിസി - മൊബൈല്‍ ബ്രൗസറുകളിലും ആൻഡ്രോയ്‌ഡ് ഇവ എങ്ങനെ ഓഫാക്കാമെന്ന് നോക്കാം.
ആൻഡ്രോയ്‌ഡ്, ഐഫോൺ എന്നിവയില്‍
- ഇൻസ്‌റ്റഗ്രാം തുറക്കുക
- ശേഷം താഴെയുള്ള ടാബിൽ നിന്ന് 'പ്രൊഫൈൽ' ഐക്കൺ അമർത്തുക
- 'സെറ്റിങ്സ്' തുറക്കാൻ മുകളിൽ വലത് കോണിലുള്ള '3-ലൈൻ' മെനു തുറക്കുക
- അടുത്ത സ്ക്രീനിൽ, താഴേക്ക് സ്ക്രോൾ ചെയ്‌ത് 'മെസേജസ് ആന്‍റ് സ്‌റ്റോറി റിപ്ലൈസ്' ടാപ്പ് ചെയ്യുക
- ഇവിടെ നിന്ന് 'ഷോ ആക്‌ടിവിറ്റീ സ്‌റ്റാറ്റസ്' തിരഞ്ഞെടുക്കുക
- ഇപ്പോൾ മുന്നോട്ട് പോയി 'ഷോ ആക്റ്റീവ് സ്‌റ്റാറ്റസ്' ഓപ്ഷൻ ടോഗിൾ ഓൺ ചെയ്യുക
ആക്‌ടിവിറ്റി സ്‌റ്റാറ്റസ് ഓപ്ഷൻ പ്രവർത്തനരഹിതമാക്കുമ്പോൾ നിങ്ങളെ ഫോളോ ചെയ്യുന്ന അക്കൗണ്ടുകൾ ഉൾപ്പെടെയുള്ളവർക്ക് ഓൺലൈൻ സ്‌റ്റാറ്റസോ അവസാനം ഓൺലൈനിൽ ഉണ്ടായിരുന്ന സമയമോ കാണാൻ സാധിക്കില്ല. തുടർന്ന്, ഈ ഓപ്‌ഷൻ ഓഫ് ചെയ്യുന്നതിലൂടെ നിങ്ങൾ പിന്തുടരുന്ന അക്കൗണ്ടുകളുടെ ഓൺലൈൻ അല്ലെങ്കിൽ ആക്‌ടിവിറ്റി സ്‌റ്റാറ്റസ് നിങ്ങൾക്കും കാണാൻ കഴിയില്ല.
മൊബൈൽ ബ്രൗസറിൽ
- ഒരു മൊബൈൽ ബ്രൗസറിൽ instagram.com സൈറ്റിൽ ലോഗിൻ ചെയ്യുക
- താഴെയുള്ള ടാബിൽ നിന്ന് 'പ്രൊഫൈൽ' ഐക്കൺ തിരഞ്ഞെടുക്കുക
- മുകളിൽ ഇടത് വശത്ത് കാണുന്ന 'സെറ്റിങ്‌സ്' ബട്ടൺ ക്ലിക്ക് ചെയ്യുക
- ശേഷം താഴേക്ക് സ്ക്രോൾ ചെയ്‌ത് 'മെസ്സേജസ് ആൻഡ് സ്റ്റോറി റിപ്ലൈസ്' ടാപ്പ് ചെയ്യുക
- അടുത്ത സ്ക്രീനിൽ, 'ഷോ ആക്‌ടിവിറ്റി സ്‌റ്റാറ്റസ്' തെരഞ്ഞെടുക്കുക
- ഇപ്പോൾ നിലവിലുള്ള ഒരേയൊരു ഓപ്‌ഷൻ ടോഗിൾ ഓഫ് ചെയ്യുക, തുടർന്ന് നിങ്ങളുടെ ആക്റ്റീവ് സ്‌റ്റാറ്റസ് ഓഫാകും
ലാപ്‌ടോപ്പ്/പിസി ബ്രൗസറിൽ
- ഒരു ബ്രൗസറിൽ ഇൻസ്‌റ്റഗ്രാമിന്‍റെ വെബ്‌സൈറ്റ് തുറന്ന ചെയ്‌തതിനു ശേഷം, ലോഗിൻ ചെയ്യുക
- ഇപ്പോൾ താഴെ ഇടത് കോണിലുള്ള 'മോർ' ബട്ടണിൽ ക്ലിക്ക് ചെയ്യുക
- നൽകിയിരിക്കുന്ന ഓപ്ഷനുകളിൽ നിന്ന് 'സെറ്റിങ്‌സ്' തിരഞ്ഞെടുക്കുക
- സെറ്റിങ്‌സ് പേജ് തുറന്നതിന് ശേഷം താഴേക്ക് സ്ക്രോൾ ചെയ്‌ത് 'മെസേജസ് ആൻഡ് സ്റ്റോറി റിപ്ലൈസ്' ടാപ്പ് ചെയ്യുക
- 'ഷോ ആക്‌ടിവിറ്റി സ്‌റ്റാറ്റസ്' മെനുവിൽ ടാപ്പ് ചെയ്യുക
- അടുത്ത സ്‌ക്രീനിൽ നൽകിയിരിക്കുന്ന 'ടേൺ ഓഫ് ദി ഗിവൻ' ടോഗിൾ ഓഫ് ചെയ്യുക. തുടർന്ന് നിങ്ങളുടെ ആക്റ്റീവ് സ്‌റ്റാറ്റസ് കാണാൻ കഴിയില്ല.