ഹൈദരാബാദ്: രാജ്യം 5G നെറ്റ്‌വർക്കിലേക്ക് നീങ്ങിയെങ്കിലും പലയിടങ്ങളിലും നെറ്റ്‌വർക്ക് പ്രശ്‌നമുണ്ട്. വേഗത കുറഞ്ഞ ഇന്‍റർനെറ്റ് പലപ്പോഴും സേവനങ്ങളിൽ തടസം സൃഷ്‌ടിക്കും. ചില സമയങ്ങളിൽ നമ്മളുടെ ഫോൺ തന്നെ ഇന്‍റർനെറ്റ് സ്‌പീഡ് കുറയാൻ കാരണമാകാറുണ്ട്. പഴയ സോഫ്റ്റ്‌വെയർ മുതൽ പശ്ചാത്തല ആപ്ലിക്കേഷനുകൾ വരെ ഇന്‍റർനെറ്റിന്‍റെ പ്രവർത്തനം മന്ദഗതിയിലാവുന്നതിന് കാരണമായേക്കാം. ഫോണിൽ ചില കാര്യങ്ങൾ ചെയ്‌തുകൊണ്ട് നെറ്റ്‌വർക്ക് സ്‌പീഡ് വർധിപ്പിക്കാവുന്നതാണ്. അവ എന്തെല്ലാമെന്ന് നോക്കാം.
1. ഇന്‍റർനെറ്റ് കണക്ഷൻ ഓൺ ആക്കി ഓഫ് ചെയ്യുക അല്ലെങ്കിൽ ഫ്ലൈറ്റ് മോഡ് ഓൺ ചെയ്‌ത് ഓഫ് ചെയ്യുക: ഇന്‍റർനെറ്റ് കണക്ഷൻ ഓൺ ആക്കി ഓഫ് ചെയ്യുമ്പോൾ ഫോണിന് ഇന്രർനെറ്റ് കണക്ഷൻ റീഫ്രഷ് ചെയ്യാനാകും. ഇത് ഇന്‍റർനെറ്റ് ലഭ്യതയുടെ പ്രശ്‌നങ്ങൾ കുറയ്‌ക്കാൻ സഹായിക്കും. ഫ്ലൈറ്റ് മോഡ് ഓൺ ചെയ്‌ത് ഓഫ് ചെയ്യുകയാണെങ്കിലും ഇതേ പ്രയോജനം ലഭിക്കും.
2.ഫോൺ റീസ്റ്റാർട്ട് ചെയ്യുക:
കാലക്രമേണ നിങ്ങളുടെ ഫോണിന് സോഫ്‌റ്റ്‌വെയർ തകരാറുകൾ നേരിട്ടേക്കാം. അത് ഇന്‍റർനെറ്റ് വേഗത കുറയുന്നതിന് കാരണമാകും. തുടർച്ചയായി പ്രവർത്തിക്കുമ്പോഴേക്കും ഫോണിൻ്റെ സോഫ്റ്റ്‌വെയർ തകരാറിലായേക്കാം. അതിനാൽ ഫോൺ റീസ്‌റ്റാർട്ട് ചെയ്യുന്നത് വഴി പ്രവർത്തനം മെച്ചപ്പെടുത്താൻ സാധിക്കും.
3. ബാക്ക്ഗ്രൗണ്ട് ആപ്പുകൾ ക്ലോസ് ചെയ്യുക:
നിങ്ങൾ ആവശ്യത്തിന് ശേഷം ബാക്ക്‌ഗ്രൗണ്ടിൽ നിന്നും ആപ്പുകൾ ക്ലോസ് ചെയ്‌തിട്ടില്ലെങ്കിൽ പല ആപ്പുകളും ഇന്‍റർനെറ്റ് ഉപയോഗിച്ച് പ്രവർത്തിക്കുന്നുണ്ടാകും. ഇത് ഫോണിലെ ഡാറ്റ ഉപയോഗം വർധിപ്പിക്കുകയും ഇൻ്റർനെറ്റ് വേഗത കുറയ്ക്കുകയും ചെയ്യും. അതിനാൽ ഇൻ്റർനെറ്റ് വേഗത വർധിപ്പിക്കുന്നതിനും, ഡാറ്റ ലാഭിക്കുന്നതിനും നിങ്ങൾ ഉപയോഗിക്കാത്ത ആപ്പുകൾ ക്ലോസ് ചെയ്യണം.
ഇടിവി ഭാരത് കേരളം ഇനി വാട്‌സ്‌ആപ്പിലും
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
4. സോഫ്‌റ്റ്‌വെയറും ആപ്പുകളും അപ്‌ഡേറ്റ് ചെയ്യുക: അപ്‌ഡേറ്റ് ചെയ്യാത്ത സോഫ്‌റ്റ്‌വെയറുകളും ആപ്പുകളും ഇന്‍റർനെറ്റ് വേഗതയെ കാര്യമായി ബാധിക്കും. അതിനായി അപ്‌ഡേഷൻ ചെയ്യുക.
5. കാഷെയും കുക്കികളും ക്ലിയർ ചെയ്യുക: നിങ്ങളുടെ ഫോൺ ആപ്പുകളിൽ നിന്ന് ഡാറ്റ ശേഖരിക്കുന്നുണ്ട്. കാലക്രമേണ ഇത് നിങ്ങളുടെ നെറ്റ്‌വർക്കിനെ ബാധിക്കും. ഇത് ഇൻ്റർനെറ്റ് വേഗത കുറയ്ക്കാൻ കാരണമാകും. നിങ്ങളുടെ കാഷെയും കുക്കികളും ക്ലിയർ ചെയ്‌താൽ ഫോണിൻ്റെ ഇൻ്റർനെറ്റ് പ്രകടനം വർധിക്കും.
6. ഉപയോഗിക്കാത്ത ആപ്പുകൾ അൺഇൻസ്റ്റാൾ ചെയ്യുക: നിങ്ങൾ ഉപയോഗിക്കാത്ത ആപ്പുകൾ ഇന്‍റർനെറ്റ് ബാൻഡ് വിഡ്‌ത്ത് ഉപയോഗിക്കുന്നുണ്ടാകും. ഇത് ഇന്‍റർനെറ്റ് വേഗത കുറയ്‌ക്കാൻ ഇടയാക്കും. അതിനാൽ ആവശ്യമില്ലാത്ത ആപ്പുകൾ അൺഇൻസ്റ്റാൾ ചെയ്യുക. കൂടാതെ വെബ്‌സൈറ്റുകൾ വഴി ചെയ്യാവുന്ന കാര്യങ്ങൾക്ക് ആപ്പുകൾ ഉപയോഗിക്കാതിരിക്കുക.
7. ഇന്‍റർനെറ്റ് സ്‌പീഡ് കൂട്ടുന്ന ആപ്പ്: ഫോണിൽ ഇന്‍റർനെറ്റ് സ്‌പീഡ് കുറവാണെങ്കിൽ ഇന്‍റർനെറ്റ് വേഗത വർധിപ്പിക്കുന്നതിനായി ആപ്പുകൾ ഉപയോഗിക്കാവുന്നതാണ്. ഇതിനായി പ്ലേസ്റ്റോറിൽ ആപ്പുകൾ ലഭ്യമാണ്.
8. ആഡ് ബ്ലോക്കറിൻ്റെ ഉപയോഗം: പോപ്പ്-അപ്പ് പരസ്യങ്ങൾ സ്‌മാർട്ട്‌ഫോണിൽ വരുന്നത് കാരണം അനാവശ്യമായി ഇന്‍റർനെറ്റ് ഉപയോഗിക്കേണ്ടി വന്നേക്കാം. ഇത് ഇൻ്റർനെറ്റ് വേഗത കുറയ്‌ക്കും. ഈ പരസ്യങ്ങൾ നിർത്താൻ നിങ്ങൾക്ക് ആഡ് ബ്ലോക്കർ ആപ്പുകൾ ഉപയോഗിക്കാം. ഇതിനായി പ്ലേസ്റ്റോറിൽ നിരവധി ആപ്പുകൾ ലഭ്യമാണ്.
9. മാക്‌സിമം ലോഡിങ് ഡാറ്റ ഓപ്‌ഷൻ: ചില ആൻഡ്രോയ്‌ഡ് ഡിവൈസുകളിൽ ഇന്‍റർനെറ്റ് കണക്ഷൻ വേഗത്തിലാക്കാൻ സഹായിക്കാനായി ക്രമീകരിച്ച സെറ്റിങ്‌സ് ആണ് മാക്‌സിമം ലോഡിങ് ഡാറ്റ ഓപ്‌ഷൻ. വയർലെസ്, നെറ്റ്‌വർക്ക് സെറ്റിങ്‌സിൽ ഈ ഓപ്‌ഷൻ ലഭിക്കും.
10. മറ്റൊരു നെറ്റ്‌വർക്കിലേക്ക് കണക്റ്റുചെയ്യുക: നിങ്ങളുടെ നിലവിലെ നെറ്റ്‌വർക്ക് കുറഞ്ഞ വേഗതയാണ് നൽകുന്നതെങ്കിൽ, വൈഫൈ, സെല്ലുലാർ നെറ്റ്‌വർക്ക് പോലുള്ള മറ്റൊരു നെറ്റ്‌വർക്കിലേക്ക് കണക്റ്റ് ചെയ്യാൻ ശ്രമിക്കുക. ഇത് പ്രശ്‌നം നിങ്ങളുടെ ഫോണിലാണോ നെറ്റ്‌വർക്കിലാണോ എന്ന് തിരിച്ചറിയാൻ നിങ്ങളെ സഹായിക്കും.
Also Read: ഉപയോഗത്തിനിടയിൽ ഫോൺ ചൂടാവുന്നുണ്ടോ? ഇങ്ങനെ ചെയ്‌തു നോക്കൂ