ETV Bharat / technology

പഴയ ആന്‍ഡ്രോയിഡ് ഫോണുകളിലും ഇനി 'ജെമിനി'; ചാറ്റ് ബോട്ടിനെ കൂടുതല്‍ ജനകീയമാക്കാന്‍ ഗൂഗിള്‍ - Google gemini in old androids

ജെമിനിയിലേക്ക് പുതിയ ഫീച്ചറുകൾ ആവിഷ്‌കരിക്കാനുള്ള നിരന്തര ശ്രമത്തിലാണ് ഗൂഗിള്‍.

GOOGLE AI CHAT BOT  GOOGLE GEMINI  ഗൂഗിള്‍ ജെമിനി  ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ്
Google gemini latest version will be compatibile in android 10 and android 11
author img

By ETV Bharat Kerala Team

Published : Apr 27, 2024, 8:49 PM IST

ഹൈദരാബാദ് : ഗൂഗിളിന്‍റെ എഐ ചാറ്റ് ബോട്ടായ 'ജെമിനി' പഴയ ആന്‍ഡ്രോയിഡ് വേര്‍ഷനുകളിലും ലഭ്യമാക്കി കമ്പനി. ജെമിനിയുടെ ഏറ്റവും പുതിയ പതിപ്പ് (v1.0.626720042) ആന്‍ഡ്രോയിഡ് 10, ആന്‍ഡ്രോയിഡ് 11 വേര്‍ഷനുകളിലും പ്രവർത്തിക്കുന്ന തരത്തിലാണ് പുറത്തിറങ്ങിയത് എന്നാണ് റിപ്പോര്‍ട്ട്.

എഐ സാങ്കേതിക വിദ്യയില്‍ വിപ്ലവം സൃഷ്‌ടിച്ച, ഓപ്പണ്‍ എഐയുടെ ചാറ്റ് ജിപിടിയോട് മത്സരിക്കാനാണ് ഗൂഗിള്‍ ജെമിനിയെ അവതരിപ്പിച്ചത്. ഗൂഗിള്‍ ബാര്‍ഡ് എന്ന ചാറ്റ് ബോട്ട് കമ്പനി അവതരിപ്പിച്ചെങ്കിലും ചാറ്റ് ജിപിടിയുടെ സ്വീകാര്യത ബാര്‍ഡിന് ലഭിച്ചിരുന്നില്ല. ആ ഘട്ടത്തിലാണ് പരിഷ്‌കരിച്ച ചാറ്റ് ബോട്ടായ ജെമിനിയെ ഗൂഗിള്‍ അവതരിപ്പിച്ചത്.

ആദ്യ കാലങ്ങളില്‍ മിക്ക ആന്‍ഡ്രോയിഡ് ഉപകരണങ്ങളിലും ജെമിനി ലഭ്യമായിരുന്നു. അടുത്തിടെയാണ് ആന്‍ഡ്രോയിഡ് 12-നും മുകളിലേക്കും മാത്രമുള്ള വേര്‍ഷനുകളിലേക്ക് സേവനം കമ്പനി പരിമിതപ്പെടുത്തിയത്. ഇതിനാണ് ഇപ്പോള്‍ മാറ്റം വന്നത്.

ജെമിനി എങ്ങനെ ലഭ്യമാകും : ഗൂഗിൾ പ്ലേ സ്‌റ്റോറിലെ ജെമിനിയുടെ ലിസ്‌റ്റിങ് ഈ മാറ്റം വ്യക്തമാക്കുന്നുണ്ട്. പഴയ ഫോൺ ഉപയോഗിക്കുന്ന ദശലക്ഷക്കണക്കിന് ഉപയോക്താക്കൾക്കും ഇപ്പോള്‍ ജെമിനി ലഭ്യമാകുമെന്ന് സാരം. എന്നാല്‍ ജെമിനി ആപ്പിന്‍റെ ഔദ്യോഗിക പേജില്‍ ഇപ്പോഴും ആപ്പ് ഉപയോഗിക്കാന്‍ ആന്‍ഡ്രോയിഡ് 12-ഓ അതില്‍ പുതിയ വേര്‍ഷനോ വേണമെന്നാണ് പറയുന്നത്.

ആപ്പ് ഇൻസ്‌റ്റാള്‍ ചെയ്‌ത് കഴിഞ്ഞാൽ, ഗൂഗിള്‍ അസിസ്റ്റന്‍റിന് പകരം ഗൂഗിള്‍ ജെമിനിയാകും ഫോണില്‍ ഉണ്ടാകുക. കഴിഞ്ഞ കുറച്ച് മാസങ്ങളായി ജെമിനിയിലേക്ക് പുതിയ ഫീച്ചറുകൾ കൊണ്ടുവരുന്നതിൽ ഗൂഗിള്‍ നിരന്തരം പരിശ്രമിക്കുന്നുണ്ട്.

ആൻഡ്രോയിഡിന് വേണ്ടിയുള്ള ജെമിനി എഐയില്‍ ഉടന്‍ തന്നെ ചാറ്റ് ജിപിടി പോലുള്ള ഇന്‍സ്‌റ്റന്‍റ് പ്രതികരണങ്ങള്‍ ലഭ്യമാക്കുമെന്നും റിപ്പോർട്ടുകളുണ്ട്. ഐ ഫോണുകളില്‍ ഗൂഗിളിന്‍റെ എഐ ചാറ്റ്‌ബോട്ട് ഉപയോഗിക്കുന്നതിൽ ആപ്പിളിനും താത്പര്യമുണ്ടെന്നാണ് സൂചന. അങ്ങനെയെങ്കില്‍ മത്സരാധിഷ്‌ഠിത എഐ വ്യവസായത്തിന് ഭാവിയില്‍ വിപ്ലവകരമായ പല മാറ്റങ്ങളും കൊണ്ടു വരാന്‍ കഴിയും. ചാറ്റ് ജിപിടിയെ ഉപയോക്താക്കളിലേക്ക് എത്തിച്ച ഓപ്പണ്‍ എഐ കമ്പനി തന്നെയാണ് നിലവില്‍ ഈ രംഗത്ത് മുന്‍പന്തിയിലുള്ളത്.

Also Read : ചാറ്റ് ജിപിടിയെ വെല്ലുവിളിച്ച് 'ജെമിനി എഐ'; പുതിയ മോഡലുമായി ഗൂഗിള്‍

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.