ETV Bharat / state

'പാർശ്വവത്‌കരിക്കപ്പെട്ടവർക്ക് ശബ്‌ദം നൽകിയ എംടി'; വിയോഗത്തിൽ അനുശോചിച്ച് പ്രധാനമന്ത്രി - MODI CONDOLES ON MT DEMISE

മനുഷ്യവികാരങ്ങളെ ആഴത്തില്‍ പര്യവേക്ഷണം ചെയ്‌ത് രചിക്കപ്പെട്ട കൃതികളാണ് എംടിയുടേതെന്ന് പ്രധാനമന്ത്രി പറഞ്ഞു.

MT VASUDEVAN NAIR DEMISE  NARENDRA MODI ABOUT MT  MT VASUDEVAN NAIR funeral  എംടി വാസുദേവന്‍ നായർ മരണം
PM MODI (ANI)
author img

By ETV Bharat Kerala Team

Published : 13 hours ago

ന്യൂഡല്‍ഹി: വിഖ്യാത എഴുത്തുകാരൻ എംടി വാസുദേവന്‍ നായരുടെ നിര്യാണത്തില്‍ അനുശോചിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. എംടി വാസുദേവന്‍ നായരുടെ വിയോഗത്തില്‍ അതീവ ദുഖമുണ്ടെന്ന് അദ്ദേഹം സാമൂഹിക മാധ്യമമായ എക്‌സിലൂടെ പറഞ്ഞു. മലയാള സിനിമ - സാഹിത്യമേഖലയിലെ ബഹുമാന്യ പ്രതിഭയെന്ന് എംടിയെ വിശേഷിപ്പിച്ച അദ്ദേഹം, മനുഷ്യവികാരങ്ങളെ ആഴത്തില്‍ പര്യവേക്ഷണം ചെയ്‌ത് രചിക്കപ്പെട്ട കൃതികളാണ് എംടിയുടേതെന്ന് പറഞ്ഞു.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

തലമുറകളെ രൂപപ്പെടുത്തുന്നതില്‍ എംടിയുടെ കൃതികൾ പങ്കുവഹിച്ചുവെന്നും ഇനിയും ഒരുപാടുപേരെ പ്രചോദിപ്പിക്കുമെന്നും പ്രധാനമന്ത്രി കുറിച്ചു. പാര്‍ശ്വവത്ക്കരിക്കപ്പെട്ടവര്‍ക്കും നിശ്ബദരാക്കപ്പെട്ടവര്‍ക്കും തന്‍റെ കൃതികളിലൂടെ അദ്ദേഹം ശബ്‌ദം നല്‍കി. കുടുംബത്തിൻ്റെയും നാടിൻ്റെയും ദുഖത്തില്‍ പങ്കുചേരുന്നുവെന്നും അദ്ദേഹം കുറിച്ചു.

മലയാളികൾക്ക് കഥയുടെ സർഗവസന്തം തീർത്ത ഇതിഹാസ എഴുത്തുകാരൻ എംടി വാസുദേവൻ നായർ ബുധനാഴ്‌ച രാത്രി പത്ത് മണിക്കാണ് അന്തരിച്ചത്. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം. എം.ടിയുടെ വേര്‍പാടില്‍ അനുശോചിച്ച് സംസ്ഥാനത്ത് രണ്ട് ദിവസത്തെ ദുഖാചരണം പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ന് നിശ്ചയിച്ചിരുന്ന മന്ത്രിസഭായോഗവും മാറ്റി വെച്ചു.

Also Read: 'ആ സ്നേഹം വേണ്ടുവോളം അനുഭവിക്കാൻ ഭാഗ്യമുണ്ടായി': എംടിയ്‌ക്ക് അന്ത്യാഞ്ജലി അര്‍പ്പിച്ച് മോഹൻലാൽ

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.