ETV Bharat / technology

ഫോൺ മോഷണം പോയാൽ ഇനി തനിയെ ലോക്കാവും: പുതിയ സുരക്ഷ ഫീച്ചറുമായി ഗൂഗിൾ - GOOGLE THEFT PROTECTION FEATURE - GOOGLE THEFT PROTECTION FEATURE

ഫോൺ മോഷണം പോയാൽ തനിയെ ലോക്കാവുന്ന ഫീച്ചറുകൾ അവതരിപ്പിച്ച് ഗൂഗിൾ. ഉപയോക്താക്കളുടെ വ്യക്തിഗത വിവരങ്ങൾ ചോരാതെയിരിക്കാനാണ് പുതിയ സുരക്ഷ ഫീച്ചർ അവതരിപ്പിച്ചിരിക്കുന്നത്.

PHONE THEFT  FIND MY DEVICE APP  ഫോൺ മോഷണം  HOW TO LOCK STOLEN PHONE
Google starts rolling out new theft protection features for Android (Google)
author img

By ETV Bharat Tech Team

Published : Oct 7, 2024, 3:08 PM IST

ഹൈദരാബാദ്: ആൻഡ്രോയ്‌ഡ് ഉപയോക്താക്കൾക്ക് പുതിയ സുരക്ഷ ഫീച്ചർ അവതരിപ്പിച്ച് ഗൂഗിൾ. ഫോൺ ആരെങ്കിലും കവർന്നാൽ ഫോണിലെ വിവരങ്ങൾ സുരക്ഷിതമാക്കുന്ന രീതിയിലുള്ള ഫീച്ചറുകളാണ് അവതരിപ്പിച്ചിരിക്കുന്നത്. തെഫ്‌റ്റ് ഡിറ്റക്ഷൻ ലോക്ക്, ഓഫ്‌ലൈൻ ഡിവൈസ് ലോക്ക്, റിമോട്ട് ലോക്ക് എന്നിവയാണ് പുതിയ സുരക്ഷ ഫീച്ചറുകൾ. ഇതോടെ നമ്മുടെ ഫോൺ ആരെങ്കിലും മോഷ്‌ടിച്ചാൽ, ഫോണിലെ വിലപ്പെട്ട വിവരങ്ങൾ ചോർത്തുമോയെന്ന ആശങ്കയ്‌ക്ക് പരിഹാരമാവും.

പുതിയ സംവിധാനത്തിന്‍റെ പ്രവർത്തനം:

ഫോൺ മോഷ്‌ടിക്കപ്പെട്ടാൽ സാങ്കേതികവിദ്യകളുടെ സഹായത്തോടെ തിരിച്ചറിഞ്ഞ് ഉടൻ തന്നെ ഓട്ടോമാറ്റിക് ആയി ലോക്ക് ചെയ്യപ്പെടുന്ന സംവിധാനമാണ് ഇത്. ഫോൺ ലോക്ക് ആവുന്നതിനാൽ തന്നെ നിങ്ങളുടെ ഫോണിലെ വിവരങ്ങൾ എടുക്കാൻ മോഷ്‌ടിച്ചയാൾക്ക് സാധിക്കില്ല. നിങ്ങളുടെ ഫോണിലെ വിവരങ്ങൾ തീർച്ചയായും സുരക്ഷിതമായിരിക്കും.

തെഫ്റ്റ് ഡിറ്റക്ഷൻ ലോക്ക് ഫീച്ചർ:

നിങ്ങളുടെ കയ്യിൽ നിന്ന് ആരെങ്കിലും ഫോൺ തട്ടിയെടുത്ത് ഓടിയാൽ ഗൂഗിൾ എഐ ഉപയോഗിച്ച് അവരുടെ ചലനങ്ങളിൽ നിന്നും മോഷണമാണെന്ന് കണ്ടെത്തും. ഇവിടെയാണ് തെഫ്റ്റ് ഡിറ്റക്ഷൻ ലോക്കിന്‍റെ പ്രവർത്തനം. മോഷണമാണെന്ന് മനസിലാക്കുന്ന ഉടൻ തന്നെ തെഫ്റ്റ് ഡിറ്റക്ഷൻ ലോക്ക് ഫീച്ചർ വഴി ഫോൺ ഓട്ടോമാറ്റിക് ആയി ലോക്ക് ആവും. ഇത് മോഷ്‌ടാവിനെ നിങ്ങളുടെ ഫോണിലെ വിവരങ്ങളിലേക്ക് കടക്കുന്നതിൽ നിന്ന് തടയും.

ഓഫ്‌ലൈൻ ഡിവൈസ് ലോക്ക്:

നടന്നത് മോഷണമാണെന്ന് തിരിച്ചറിയുന്നതിൽ തെഫ്റ്റ് ഡിറ്റക്ഷൻ ലോക്ക് പരാജയപ്പെട്ടാൽ, പേടിക്കേണ്ടതില്ല. ഓഫ്‌ലൈൻ ഡിവൈസ് ലോക്കും റിമോട്ട് ലോക്കും നിങ്ങളുടെ വിവരങ്ങൾ സുരക്ഷിതമാക്കാൻ സഹായിക്കും. മോഷണം നടന്നത് തിരിച്ചറിയാൻ തെഫ്റ്റ് ഡിറ്റക്ഷൻ ലോക്ക് സംവിധാനം വഴി സാധ്യമായില്ലെങ്കിലും, ഫോണിലെ ഇന്‍റർനെറ്റ് സൗകര്യം ദീർഘകാലം വിച്ഛേദിച്ച് കിടന്നാൽ ഓഫ്‌ലൈൻ ഡിവൈസ് ലോക്ക് ഫോണിന്‍റെ സ്‌ക്രീൻ ലോക്ക് ചെയ്യും. ഫോണിലെ ലോക്കുകൾ പല തവണ തുറക്കാൻ ശ്രമിച്ച് പരാജയപ്പെടുമ്പോൾ തന്നെ മോഷണം നടന്നതായി മനസിലാക്കാനാകും.

റിമോട്ട് ലോക്ക് ഫീച്ചർ:

നിങ്ങളുടെ ഫോൺ നമ്പർ ഉപയോഗിച്ച് എവിടെ നിന്നും ഫോണിൻ്റെ സ്‌ക്രീൻ ലോക്ക് ചെയ്യാൻ സാധിക്കുന്ന ഫീച്ചറാണ് റിമോട്ട് ലോക്ക് ഫീച്ചർ. ഫൈൻഡ് മൈ ഡിവൈസ് ഫീച്ചർ ഉപയോഗിച്ച്, നിങ്ങളുടെ ഫോൺ ലോക്ക് ചെയ്യാനും സാധിക്കും. ഇനി നിങ്ങൾ ഉപകരണം കണ്ടെത്താൻ ശ്രമിക്കുന്നതിന് മുൻപ് മോഷ്‌ടാവ് ഫൈൻഡ് മൈ ഡിവൈസ് ഫീച്ചർ പ്രവർത്തനരഹിതമാക്കാനോ, സ്‌ക്രീനിന്‍റെ ഡിസ്‌പ്ലേ സമയപരിധി നീട്ടാനോ ശ്രമിച്ചാൽ, സെറ്റിങ്‌സ് മാറ്റാനായി നിങ്ങളുടെ ഫോണിൻ്റെ പിൻ, പാസ്‌വേഡ് അല്ലെങ്കിൽ ബയോമെട്രിക് അടക്കമുള്ള വിവരങ്ങൾ ആവശ്യപ്പെടും.

ആൻഡ്രോയ്‌ഡിലെ ഫാക്‌ടറി റീസെറ്റ് ഉപയോഗിച്ച് മോഷ്‌ടിച്ച ഫോൺ റീസെറ്റ് ചെയ്യണമെങ്കിൽ മോഷ്‌ടാവിന് നിങ്ങളുടെ ഗൂഗിൾ അക്കൗണ്ട് ക്രഡൻഷ്യലും ആവശ്യമായി വരും. ഇതോടെ ഈ ഫോൺ വിൽക്കാനായി സാധ്യമാകാതെ വരും.

പുതിയ ഫീച്ചർ ലഭിക്കാൻ എന്തു ചെയ്യണം?

ടെക് ജേണലിസ്റ്റ് മിഷാൽ റഹ്മാൻ പറയുന്നതനുസരിച്ച്, അമേരിക്കയിൽ ഈ ഫീച്ചർ അവതരിപ്പിക്കാൻ തുടങ്ങിയിട്ടുണ്ട്. ഷവോമി 14T പ്രോ ഫോണിൽ തെഫ്റ്റ് ഡിറ്റക്ഷൻ ലോക്കും ഓഫ്‌ലൈൻ ഡിവൈസ് ലോക്കും അവതരിപ്പിച്ചിട്ടുണ്ടെന്നും അദ്ദേഹം പറയുന്നു. ആൻഡ്രോയ്‌ഡ് 10 മുതലുള്ള ഓപ്പറേറ്റിങ് സിസ്റ്റങ്ങളിൽ ലഭിക്കുന്ന എല്ലാ ഫോണിലും പുതിയ സുരക്ഷ ഫീച്ചർ എത്തുമെന്നാണ് ഗൂഗിൾ അറിയിച്ചിരിക്കുന്നത്. ഗൂഗിൾ പ്ലേ സ്റ്റോർ സർവീസ് അപ്‌ഡേറ്റ് ചെയ്യുന്നതിലൂടെ ആയിരിക്കും പുതിയ സേവനം ലഭ്യമാവുക.

Also Read: യൂട്യൂബ് ഷോർട്‌സിന്‍റെ ദൈർഘ്യം മൂന്ന് മിനിറ്റ് വരെയാകും: അപ്‌ഡേറ്റ് ഒക്ടോബർ 15 മുതൽ

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.