ഏറ്റവും കൂടുതല്‍ ആളുകള്‍ ഉപയോഗിക്കുന്ന ഒടിടി പ്ലാറ്റ്‌ഫോമുകളിലൊന്നാണ് ഡിസ്‌നി പ്ലസ്. ഒടിടി പ്ലാറ്റ്‌ഫോമുകള്‍ ഈടാക്കുന്നത് വലിയ തുകയാണെന്നതിനാൽ തന്നെ പലരും പാസ്‌വേര്‍ഡ് പങ്കുവെച്ചുകൊണ്ടാണ് ഒടിടി പ്ലാറ്റ്‌ഫോമുകള്‍ ഉപയോഗിക്കുന്നത്. എന്നാൽ പാസ്‌വേര്‍ഡ് ഷെയറിങ് പ്രവണത വര്‍ധിച്ചതോടെ ഇതിന് തടയിടാനുള്ള ഒരുക്കത്തിലാണ് ഇപ്പോള്‍ ഡിസ്‌നി പ്ലസ്.
ഇത്തരത്തിൽ കഴിഞ്ഞ വർഷം നെറ്റ്‌ഫ്ലിക്‌സും പാസ്‌വേഡ് ഷെയറിങ് നിർത്തിയിരുന്നു. ഇപ്പോൾ നെറ്റ്‌ഫ്ലിക്‌സ് ഉപയോക്താക്കൾക്ക് അവരുടെ വീടുകൾക്കപ്പുറം പാസ്‌വേഡുകൾ പങ്കിടാനാകില്ല. ഇപ്പോൾ ഇതേ പാത പിന്തുടരുകയാണ് ഡിസ്‌നി പ്ലസും. സംഘങ്ങളായി അക്കൗണ്ടുകള്‍ തുറന്ന് പാസ്‌വേര്‍ഡ് പങ്കുവെച്ച് ഉപയോഗിച്ചിരുന്നവർക്ക് ഇതി വലിയ തിരിച്ചടി തന്നെയാകും.
പാസ്‌വേഡ് നിയന്ത്രണം എപ്പോൾ മുതൽ? 2025 മാർച്ച് മുതൽ പാസ്‌വേഡ് പങ്കിടുന്നതിന് പൂർണ നിയന്ത്രണം ഏർപ്പെടുത്തുമെന്നാണ് ഡിസ്‌നി പറയുന്നത്. പുതിയ നിബന്ധനകൾ പ്രകാരം 2025 ജനുവരി 25 മുതൽ പുതിയ വരിക്കാരെയും മാർച്ച് 14 മുതൽ നിലവിലുള്ള വരിക്കാരെയും പുതിയ വ്യവസ്ഥകൾ ബാധിക്കും. ഇനി ഒരു വീടിനപ്പുറം ഡിസ്‌നി പ്ലസിൽ പാസ്‌വേഡ് ഷെയറിങ് സാധ്യമായിരിക്കില്ല.
ഡിസ്‌നി പ്ലസിന്‍റെ അക്കൗണ്ടുകൾ പങ്കിടുന്നതായി സംശയിക്കുന്നതോ മറ്റൊരാളുടെ അക്കൗണ്ട് ഉപയോഗിച്ച് സൈൻ അപ്പ് ചെയ്യാൻ ശ്രമിക്കുന്നതോ ആയ ഉപയോക്താക്കളോട് സബ്‌സ്‌ക്രിപ്‌ഷൻ എടുക്കാൻ ആവശ്യപ്പെടുമെന്നാണ് കമ്പനി അറിയിച്ചത്. അതേസമയം അക്കൗണ്ട് ഉടമകൾക്ക് വീടിന് പുറത്തുള്ള ഒരാളെ ചേർക്കുന്നതിന് പ്രതിമാസം ഒരു നിശ്ചിത തുക ഈടാക്കുന്ന തരത്തിൽ പുതിയ ഫീച്ചർ അവതരിപ്പിക്കുമെന്നും സൂചനയുണ്ട്. വരിക്കാരുടെ എണ്ണം വർധിപ്പിക്കാണ് പാസ്‌വേഡ് ഷെയറിങ് നിയന്ത്രണം ഏർപ്പെടുത്തിയതെന്ന് ഡിസ്‌നി പറഞ്ഞു.