ന്യൂഡൽഹി: സൈബർ തട്ടിപ്പുകളെ നിയന്ത്രിക്കാന്‍ ജനങ്ങള്‍ക്ക് പുതിയ മാര്‍ഗനിര്‍ദേശങ്ങളുമായി ടെലികമ്മ്യൂണിക്കേഷൻസ് വകുപ്പ്. പൗരന്മാർക്ക് തട്ടിപ്പുകാരുടെ, കോളുകൾ പല തരത്തില്‍ ലഭിക്കുന്നുണ്ടെന്ന് ടെലികമ്മ്യൂണിക്കേഷൻസ് വകുപ്പ് അറിയിച്ചു. ഇങ്ങനെ വരുന്ന അജ്ഞാത മൊബൈല്‍ കോളുകള്‍ക്ക് മറുപടിയായ സ്വകാര്യ വിവരങ്ങള്‍ നല്‍കരുതെന്നും ടെലികമ്മ്യൂണിക്കേഷൻസ് വകുപ്പ് നിര്‍ദ്ദേശിച്ചു.
വിദേശ നമ്പറുകളിൽ നിന്നുള്ള (+92-xxxxxxxxxx പോലുള്ളവ) വാട്ട്‌സ്ആപ്പ് കോളുകൾ വഴി സർക്കാർ ഉദ്യോഗസ്ഥരായി ആൾമാറാട്ടം നടത്തി ആളുകളെ കബളിപ്പിക്കുന്നതടക്കമുള്ള തട്ടിപ്പുകളെ കുറിച്ചാണ് ടെലികമ്മ്യൂണിക്കേഷൻസ് വകുപ്പിന്‍റെ മുന്നറിയിപ്പ്.
ഇത്തരം അജ്ഞാത മൊബൈല്‍ കോളുകള്‍ എടുക്കുന്നതു വഴി സൈബര്‍ കുറ്റവാളികള്‍ നമ്മുടെ മൊബൈല്‍ വിവരങ്ങള്‍ ചോര്‍ത്തുന്നു. നിയമവിരുദ്ധ പ്രവർത്തനങ്ങള്‍ക്കായി അവര്‍ നമ്മുടെ മൊബൈൽ നമ്പറുകൾ ദുരുപയോഗം ചെയ്യും, അതിനാന്‍ ജാഗ്രത പാലിക്കണമെന്നും ടെലികമ്മ്യൂണിക്കേഷൻസ് വകുപ്പിന്‍റെ മുന്നറിയിപ്പിലുണ്ട്.
ആൾമാറാട്ടം നടത്തിയുള്ള ഇത്തരം കോളുകൾ വഴി സൈബർ കുറ്റവാളികൾ ജനങ്ങളുടെ വ്യക്തിപരമായ വിവരങ്ങൾ മോഷ്‌ടിക്കാന്‍ ശ്രമിക്കും. സൈബർ കുറ്റകൃത്യങ്ങൾ /സാമ്പത്തിക തട്ടിപ്പുകൾ നടത്തുമ്പോൾ ഭീഷണിപ്പെടുത്താനും മറ്റും ഈ വിവരങ്ങള്‍ ഉപയോഗിക്കുമെന്നും ടെലികമ്മ്യൂണിക്കേഷൻസ് വകുപ്പ് ഉപയോക്താക്കൾക്ക് മുന്നറിയിപ്പ് നൽകി.
തങ്ങളുടെ പേരിൽ ഇത്തരത്തിൽ ഫോണുകള്‍ വിളിക്കാൻ ആരെയും അധികാരപ്പെടുത്തിയിട്ടില്ലെന്നും ടെലികമ്മ്യൂണിക്കേഷൻസ് ഡിപ്പാർട്ട്‌മെൻ്റ് അറിയിച്ചു. അത്തരം കോളുകൾ വരുന്നവര്‍ തങ്ങളുടെ വിവരങ്ങളൊന്നും പങ്കിടരുതെന്നും, ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും ടെലികമ്മ്യൂണിക്കേഷൻസ് വകുപ്പ് അറിയിച്ചു.
സഞ്ചാർ സാഥി പോർട്ടലിൻ്റെ (www.sancharsaathi.gov.in) 'ചക്ഷു-റിപ്പോർട്ട് സ്പെക്‌റ്റഡ് ഫ്രോഡ് കമ്മ്യൂണിക്കേഷൻസ്' എന്ന സൗകര്യത്തിൽ ഇത്തരം തട്ടിപ്പുകള്‍ റിപ്പോർട്ട് ചെയ്യണം. ഇത്തരം സജീവമായ റിപ്പോർട്ടിങ്ങുകൾ സൈബർ കുറ്റകൃത്യങ്ങൾ, സാമ്പത്തിക തട്ടിപ്പുകൾ മുതലായവയ്‌ക്കുവേണ്ടി ടെലികോം ഉറവിടങ്ങൾ ദുരുപയോഗം ചെയ്യുന്നത് തടയാൻ ടെലികമ്മ്യൂണിക്കേഷൻസ് വകുപ്പിനെ സഹായിക്കും.
കൂടാതെ, പൗരന്മാർക്ക് സഞ്ചാര സാഥി പോർട്ടലില്‍ പോയാന്‍ (www.sancharsaathi.gov.in) 'നിങ്ങളുടെ മൊബൈൽ കണക്ഷനുകൾ അറിയുക' (‘Know Your Mobile Connections’) എന്ന സൗകര്യത്തിൽ അവരുടെ പേരിലുള്ള മൊബൈൽ കണക്ഷനുകൾ ഏതൊക്കെ എന്ന് പരിശോധിക്കാനും, അവർ എടുക്കാത്തതോ ആവശ്യമില്ലാത്തതോ ആയ ഏതെങ്കിലും മൊബൈൽ കണക്ഷനുകള്‍ റിപ്പോർട്ട് ചെയ്യാനും സാധിക്കും.
Also Read: വ്യാജ വാർത്തകൾ തടയാന്‍ നടപടി; സൈബർ ക്രൈം കോർഡിനേഷൻ സെൻ്റർ രംഗത്ത്
ഇതിനോടകം സൈബർ കുറ്റകൃത്യത്തിനോ സാമ്പത്തിക തട്ടിപ്പിനോ ഇരയായിട്ടുണ്ടെങ്കിൽ സൈബർ ക്രൈം ഹെൽപ്പ് ലൈൻ നമ്പർ 1930 അല്ലെങ്കിൽ, www.cybercrime.gov.in എന്ന വിലാസത്തിൽ റിപ്പോർട്ട് ചെയ്യാനും ടെലികമ്മ്യൂണിക്കേഷൻസ് ഡിപ്പാർട്ട്‌മെൻ്റ് പൗരന്മാരോട് നിർദ്ദേശിച്ചിട്ടുണ്ട്.