ന്യൂഡൽഹി: ഐഫോണുകളിൽ ആപ്പിൾ ഇൻ്റലിജൻസ് എഐ ജനറേറ്റീവ് മോഡലുകൾ അവതരിപ്പിക്കാനൊരുങ്ങി ആപ്പിൾ. ഐഫോൺ, ഐപാഡ്, മാക് സിസ്റ്റം എന്നിവയിലാണ് എഐ ജനറേറ്റീവ് മോഡലുകൾ കൊണ്ടുവരിക. സന്ദർഭം മനസിലാക്കിക്കൊണ്ട് പ്രസക്തവും സഹായകരവുമായ സേവനം നല്‍കാന്‍ 'ആപ്പിൾ ഇൻ്റലിജൻസിന് കഴിയും എന്നാണ് കമ്പനി അവകാശപ്പെടുന്നത്. അതേസമയം ഉപയോക്താക്കളുടെ സ്വകാര്യതയിലും കമ്പനി ഉറപ്പുനല്‍കുന്നു.
ഉപയോക്താക്കളോട് ആശയവിനിമയം നടത്തിയും മറ്റും എഐ ജനറേറ്റീവ് മോഡലുകൾ പുതിയ അനുഭവം തന്നെ സൃഷ്‌ടിക്കുമെന്നാണ് ആപ്പിളിന്‍റെ വാദം. ടെക്‌സ്‌റ്റ് തിരുത്തിയെഴുതാനും പ്രൂഫ് റീഡ് ചെയ്യാനും ചുരുക്കിയെഴുതാനും എഐ പവർ റൈറ്റിംഗ് ടൂളുകൾ സഹായിക്കും. റൈറ്റിങ് ടൂളുകൾ സജീവമായിരിക്കുമ്പോൾ ആപ്പ് എങ്ങനെ പ്രവർത്തിക്കണമെന്ന് ഉപയോക്താക്കളുടെ ഇഷ്‌ടാനുസൃതം സജ്ജീകരിക്കാൻ കഴിയും. ഇമേജ് പ്ലേഗ്രൗണ്ട് API ഉപയോഗിച്ച് മനോഹരമായ ചിത്രങ്ങൾ വേഗത്തിൽ സൃഷ്‌ടിക്കാനും ആപ്പിൾ ഇൻ്റലിജൻസ് വഴി ഉപഭോക്താക്കൾക്കാവും.
ആപ്പിൾ ഇൻ്റലിജൻസ് ഉപയോഗിച്ച് ഫോട്ടോകളും വീഡിയോകളും തെരയുന്നത് കൂടുതൽ സുഖകരമാകും. കൂടാതെ 'ആപ്പ് എൻ്റിറ്റികൾ' ഉപയോഗിച്ച് സിറിക്ക് ഉപയോക്താക്കളുടെ ആപ്പിൽ നിന്നുള്ള വിവരങ്ങൾ മനസിലാക്കാനും സിസ്റ്റത്തിൽ എവിടെ നിന്നും നിങ്ങളുടെ ആപ്പിൽ നിന്നുള്ള വിവരങ്ങൾ ഉപയോക്താക്കൾക്ക് നൽകാനും കഴിയും.
ആപ്പിൾ ഇൻ്റലിജൻസ് ഫീച്ചറുകൾ:
- എഐ പവേർഡ് ഫോട്ടോ എഡിറ്റിങ്
- മെച്ചപ്പെട്ട സിറി ഫീച്ചറുകൾ
- പുതിയ എഴുത്ത് ടൂളുകൾ
- ഇ മെയിലുകൾ, കീ നോട്ട്‌സ്, തേർഡ് പാർട്ടി ആപ്പുകൾ എന്നിവയ്‌ക്ക് പുതിയ സമ്മറൈസേഷൻ ടൂളുകൾ
- ആപ്പിൾ ഇമേജ് പ്ലേ ഗ്രൗണ്ട്
- ജെൻമോജി
- പ്രയോരിറ്റി നോട്ടിഫിക്കേഷൻ
- സെർച്ച് ഇൻ വീഡിയോസ്
Also Read: ഇന്ത്യയിൽ വാട്ട്‌സ്ആപ്പ്, ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം തുടങ്ങിയവയിൽ മെറ്റ എഐ വരുന്നു