ETV Bharat / state

നടിയുടെ സ്‌ത്രീത്വത്തെ അപമാനിച്ചു; യൂട്യൂബർ സൂരജ് പാലാക്കാരൻ അറസ്‌റ്റിൽ - YOUTUBER SOORAJ PALAKKARAN ARRESTED

author img

By ETV Bharat Kerala Team

Published : Aug 9, 2024, 10:18 PM IST

കഴിഞ്ഞ ജൂൺ മാസത്തിൽ നൽകിയ പരാതിയിലാണ് പൊലീസ് നടപടിയെടുത്തത്. സ്ഥിരം ശൈലിയിൽ സൂരജ് തന്നെ സമൂഹമാധ്യമത്തിലൂടെ വ്യക്തിഹത്യ നടത്തിയെന്നാണ് നടി നൽകിയ പരാതി.

YOUTUBER SOORAJ PALAKKARAN  സൂരജ് പാലാക്കാരൻ  SOORAJ PALAKKARAN  LATEST MALAYALAM NEWS
Representative image (ETV Bharat)

എറണാകുളം: യുവനടിയുടെ പരാതിയിൽ യൂട്യൂബർ സൂരജ് പാലാക്കാരൻ അറസ്‌റ്റിൽ. പാലാരിവട്ടം പൊലീസ് ആണ് സൂരജിനെ അറസ്‌റ്റ് ചെയ്‌തത്. സമൂഹ മാധ്യമത്തിലൂടെ അപമാനിച്ചുവെന്നാണ് നടിയുടെ പരാതി.

സ്‌ത്രീത്വത്തെ അപമാനിച്ചതിന് നേരത്തെയും സൂരജിനെ പൊലീസ് അറസ്‌റ്റ് ചെയ്‌തിരുന്നു. ക്രൈം നന്ദകുമാറിനെതിരെ പരാതി നൽകിയ യുവതിയെ അപമാനിച്ച കേസിൽ സൂരജിനെതിരെ എറണാകുളം സൗത്ത് പൊലീസായിരുന്നു അന്ന് അറസ്‌റ്റ് ചെയ്‌തത്. സ്‌ത്രീത്വത്തെ അപമാനിക്കൽ, പട്ടികജാതി-പട്ടിക വർഗ അതിക്രമം തടയൽ തുടങ്ങിയ നിയമങ്ങൾ പ്രകാരമായിരുന്നു സൂരജിനെതിരെ അന്ന് കേസെടുത്തിരുന്നത്. ഈ കേസിൽ ഒരു മാസം ജയിലിൽ കഴിഞ്ഞതിന് ശേഷമായിരുന്നു ജാമ്യം ലഭിച്ചത്.

ഈ കേസിൽ ജാമ്യത്തിൽ കഴിയുമ്പോഴാണ് സമാനമായ കുറ്റം സൂരജ് ആവർത്തിക്കുന്നത്. ഈ കേസിലും ഇയാളുടെ ജാമ്യം റദ്ദാക്കണമെന്ന് പൊലീസ് ആവശ്യപ്പെട്ടേക്കും. കഴിഞ്ഞ ജൂൺ മാസത്തിൽ നൽകിയ പരാതിയിലാണ് പൊലീസ് നടപടിയിലേക്ക് കടന്നത്. സ്ഥിരം ശൈലിയിൽ സൂരജ് തന്നെ സമൂഹ മാധ്യമത്തിലൂടെ വ്യക്തിഹത്യ നടത്തിയതിനാണ് പരാതി നൽകിയതെന്ന് പരാതിക്കാരി വ്യകതമാക്കി.

Also Read: മോഹൻലാലിനെ അധിക്ഷേപിച്ച കേസ്: യൂട്യൂബർ 'ചെകുത്താൻ' അറസ്റ്റിൽ

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.