ന്യൂഡൽഹി: ഇന്ത്യയും വെസ്റ്റ് ഇൻഡീസും തമ്മില്‍ നടന്ന മൂന്നാം ടി20 മത്സരത്തിൽ മികച്ച പ്രകടനമാണ് സ്‌മൃതി മന്ദാന നടത്തിയത്. മുംബൈയിൽ നടന്ന പോരാട്ടത്തിൽ 47 പന്തിൽ 13 ബൗണ്ടറിയും ഒരു സിക്‌സും സഹിതം 77 റൺസെടുത്ത് സ്‌ഫോടനാത്മക ഇന്നിങ്സാണ് താരം കളിച്ചത്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം
അവസാന മത്സരം ജയിച്ച് പരമ്പര സ്വന്തമാക്കിയ ഇന്ത്യ അഞ്ച് വർഷത്തെ കാത്തിരിപ്പിനൊടുവിൽ ടി20യിൽ സ്വന്തം തട്ടകത്തിൽ ആദ്യ പരമ്പര സ്വന്തമാക്കി. 2019ൽ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ സ്വന്തം തട്ടകത്തിൽ നടന്ന ടി20 പരമ്പര ഇന്ത്യ 3-1ന് അവസാനമായി സ്വന്തമാക്കിയിരുന്നു.
അതേസമയം ഉഭയകക്ഷി ടി20 പരമ്പരയിൽ ഏറ്റവും കൂടുതൽ റൺസ് നേടിയ ഇന്ത്യൻ വനിതയെന്ന റെക്കോർഡ് മന്ദാന സ്വന്തമാക്കി. മൂന്ന് മത്സരങ്ങളിൽ നിന്ന് 64.33 ശരാശരിയിൽ 193 റൺസ് താരം നേടിയിട്ടുണ്ട്. 2018 ഫെബ്രുവരിയിൽ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ 192 റൺസ് നേടിയ മിതാലി രാജിന്‍റെ മുൻ റെക്കോർഡാണ് മന്ദാന തകർത്തത്.
Smriti Mandhana in this T20I series against West Indies.
— Tanuj Singh (@ImTanujSingh) December 19, 2024
- Won the series as Captain.
- 54(33), 62(41), 77(47).
- Most runs scorer in this series.
- Most fifties.
- Most boundaries.
- Won player of the series Award.
- TAKE A BOW, CAPTAIN SMRITI MANDHANA. ⭐🫡 pic.twitter.com/d0f8mn3Ed9
ഒരു കലണ്ടർ വർഷത്തിൽ ഏറ്റവും കൂടുതൽ റൺസ് നേടുന്ന താരമെന്ന റെക്കോർഡും ഇടംകൈയ്യൻ ബാറ്റര്‍ സ്വന്തമാക്കി. വർഷം മുഴുവൻ കളിച്ച 23 മത്സരങ്ങളിൽ നിന്ന് 42.38 ശരാശരിയിൽ 763 റൺസ് മന്ദാന നേടി. 77 ആയിരുന്നു ഉയർന്ന സ്കോർ. ഈ വർഷം 21 മത്സരങ്ങളിൽ നിന്ന് 720 റൺസ് നേടിയ ശ്രീലങ്കൻ ക്യാപ്റ്റൻ ചമരി അത്തപത്തുവിനെയാണ് 28 കാരിയായ മന്ദാന മറികടന്നത്.
കൂടാതെ ഒരു കലണ്ടർ വർഷത്തിൽ വനിതാ ടി20യിൽ എട്ട് 50-ലധികം സ്‌കോറുകൾ മന്ദാന നേടിയിട്ടുണ്ട്. 2018ൽ ഏഴ് 50-ലധികം സ്‌കോർ നേടിയ മിതാലി രാജിനെ താരം പിന്നിലാക്കി. വനിതാ ക്രിക്കറ്റിൽ ഒരു കലണ്ടർ വർഷം ടി20യിൽ നൂറോ അതിലധികമോ ബൗണ്ടറികൾ നേടുന്ന ആദ്യ ബാറ്റര്‍ കൂടിയാണ് മന്ദാന.
𝙈𝙞𝙡𝙚𝙨𝙩𝙤𝙣𝙚 𝙐𝙣𝙡𝙤𝙘𝙠𝙚𝙙 🔓
— BCCI Women (@BCCIWomen) December 19, 2024
How impressive was that from #TeamIndia! 🙌 🙌
Live ▶️ https://t.co/Fuqs85UJ9W#INDvWI | @IDFCFIRSTBank pic.twitter.com/fhQRIWAIU9
ആദ്യ ടി20യിൽ 54 റൺസ് നേടിയ മന്ദാന രണ്ടാം ടി20യിൽ 62 റൺസും മൂന്നാം ടി20യിൽ 77 റൺസും നേടി. പരമ്പരയിലെ നിർണായക മത്സരത്തിൽ ജെമിമ റോഡ്രിഗസിനൊപ്പം 98 റൺസിന്‍റെ കൂട്ടുകെട്ടുണ്ടാക്കി ഇന്ത്യയുടെ ഏറ്റവും മികച്ച ഓപ്പണറെന്ന് ഇടംകൈയ്യൻ ബാറ്റര്‍ തെളിയിച്ചു.