ETV Bharat / health

ഹൃദയത്തെ കാക്കാൻ പതിവായി ഇത് ഒരെണ്ണം കഴിക്കാം; ആരോഗ്യ ഗുണങ്ങൾ വേറെയും - HEALTH BENEFITS OF STRAWBERRIES

നിരവധി ആരോഗ്യ ഗുണങ്ങളുള്ള പഴമാണ് സ്ട്രോബെറി. പതിവായി ഇത് കഴിക്കുന്നത് ആരോഗ്യത്തിന് വളരെയധികം നല്ലതാണ്. അറിയാം സ്ട്രോബെറിയുടെ ഗുണങ്ങൾ.

STRAWBERRIES HEALTH BENEFITS  സ്ട്രോബെറിയുടെ ആരോഗ്യ ഗുണങ്ങൾ  HEALTH TIPS  BENEFITS OF STRAWBERRIES
Strawberries (Freepik)
author img

By ETV Bharat Health Team

Published : 5 hours ago

നിരവധി പോഷക ഗുണങ്ങളുള്ള ഒരു പഴമാണ് സ്ട്രോബെറി. ഫൈബർ, പൊട്ടാസ്യം, വിറ്റാമിൻ സി, ആന്‍റി ഓക്‌സിഡന്‍റുകൾ, ആന്‍റി ഇൻഫ്ലമേറ്ററി ഗുണങ്ങൾ എന്നിവ ഇതിൽ അടങ്ങിയിട്ടുണ്ട്. സ്ഥിരമായി സ്ട്രോബെറി കഴിക്കുന്നത് ഹൃദയത്തിന്‍റെയും തലച്ചോറിന്‍റെയും ആരോഗ്യം നിലനിർത്താൻ സഹായിക്കും. ദിവസം മുഴുവൻ ഊജ്ജസ്വലരായിരിക്കാനും സ്ട്രോബെറി ഗുണം ചെയ്യും. ദിവസേന സ്ട്രോബെറി കഴിക്കുന്നത് കൊണ്ടുള്ള ആരോഗ്യ ഗുണങ്ങൾ എന്തൊക്കെയെന്ന് അറിയാം.

ഹൃദയാരോഗ്യം

കൊളസ്ട്രോൾ നിയന്ത്രിക്കാനും രക്തക്കുഴലുകളുടെ പ്രവർത്തനം മെച്ചപ്പെടുത്താനും സഹായിക്കുന്ന സരസഫലമാണ് സ്ട്രോബെറി. അമിതഭാരമോ പൊണ്ണത്തടിയോ ഉള്ളവർ ദിവസേന സ്ട്രോബെറി കഴിക്കുന്നത് രക്തസമ്മർദ്ദം കുറയ്ക്കാനും ഗുണം ചെയ്യുമെന്ന് ജേർണൽ ഓഫ് ന്യൂട്രീഷണൽ ബയോകെമിസ്ട്രിയിൽ നടത്തിയ ഒരു പഠനത്തിൽ പറയുന്നു. ഇതിലൂടെ ഹൃദ്രോഗ സാധ്യത കുറയ്ക്കാനും ഹൃദയാരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കും

പ്രമേഹം

കുറഞ്ഞ ഗ്ലൈസമിക് സൂചികയുള്ള ഫലമാണ് സ്ട്രോബെറി. അതുകൊണ്ട് തന്നെ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ സഹായിക്കും. ഇൻസുലിൻ സംവേദനക്ഷമത മെച്ചപ്പെടുത്താനും സ്ട്രോബെറി ഗുണകരമാണെന്ന് ദി ജേർണൽ ഓഫ് ന്യൂട്രീഷണൽ ബയോകെമിസ്ട്രിയിൽ നടത്തിയ ഒരു പഠനം കണ്ടെത്തി. അതിനാൽ പ്രമേഹ രോഗികൾക്ക് കഴിക്കാവുന്ന മികച്ചൊരു പഴമാണിത്. ടൈപ്പ് 2 പ്രമേഹ സാധ്യത കുറയ്ക്കാനും സ്ട്രോബെറി കഴിക്കുന്നത് നല്ലതാണ്.

ചർമ്മ ആരോഗ്യം

വിറ്റാമിൻ സിയുടെയും ആൻ്റി ഓക്‌സിഡൻ്റുകളുടെയും സമ്പന്ന ഉറവിടമാണ് സ്ട്രോബെറി. ഇത് കൊളാജൻ ഉത്പാദനം പ്രോത്സാഹിപ്പിക്കുകയും ചർമ്മത്തിന്‍റെ ആരോഗ്യം സംരക്ഷിക്കാനും സഹായിക്കും. ചർമ്മത്തിൻ്റെ ഇലാസ്‌തികത മെച്ചപ്പെടുത്താനും ചുളിവുകൾ കുറയ്ക്കാനും സ്ട്രോബെറി ഗുണം ചെയ്യും. ആൻ്റി ഓക്‌സിഡൻ്റുകൾ അടങ്ങിയിട്ടുള്ളതിനാൽ സൂര്യനിൽ നിന്നുള അൾട്രാ വയലറ്റ് കിരങ്ങളിൽ നിന്ന് ചർമ്മത്തെ സംരക്ഷിക്കാനും ഇത് സഹായിക്കും.

കാൻസർ പ്രതിരോധം

എലാജിക് ആസിഡ്, ആന്തോസയാനിനുകൾ എന്നീ സംയുക്തങ്ങൾ സ്ട്രോബെറിയിൽ അടങ്ങിയിട്ടുണ്ട്. ഇത് കാൻസർ കോശങ്ങളുടെ വളർച്ച തടയുകയും ഓക്‌സിഡേറ്റീവ് സ്ട്രെസ് കുറയ്ക്കുകയും ചെയ്യും. സ്‌തനാർബുദം, വൻകുടൽ അർബുദം ഉൾപ്പെടെയുള്ള ചില കാൻസർ തടയാൻ സ്ട്രോബെറി സഹായിക്കുമെന്ന് ദി ജേർണൽ ഓഫ് ന്യൂട്രീഷണൽ സയൻസ് ആൻഡ് വൈറ്റമിയോളജിയിൽ പ്രസിദ്ധീകരിച്ച ഒരു പഠനം ചൂണ്ടിക്കാട്ടുന്നു.

ദഹനം

ധാരാളം നാരുകൾ അടങ്ങിയ ഒരു പഴമാണ് സ്ട്രോബെറി. ഇത് ദഹന പ്രവർത്തനം പ്രോത്സാഹിപ്പിക്കാനും കുടലിന്‍റെ ആരോഗ്യത്തെ പിന്തുണയ്ക്കാനും സഹായിക്കും. ആരോഗ്യകരമായ ഗട്ട് ബാക്‌ടീരിയകളുടെ വളർച്ചയെ സഹായിക്കുമെന്നും ദി ബ്രിട്ടീഷ് ജേർണൽ ഓഫ് ന്യൂട്രീഷനിൽ പ്രസിദ്ധീകരിച്ച പഠനം വെളിപ്പെടുത്തി.

ശരീരഭാരം

കലോറി കുറഞ്ഞതും നാരുകൾ, ജലാംശം എന്നിവ ധാരാളം അടങ്ങിയിട്ടുള്ളതുമായ ഒരു പഴമാണ് സ്ട്രോബെറി. അതിനാൽ മൊത്തത്തിലുള്ള കലോറി ഉപഭോഗം കുറച്ച് ശരീരഭാരം കുറയ്ക്കാൻ സ്ട്രോബെറി സഹായിക്കും.

ശ്രദ്ധിക്കുക: ഇവിടെ കൊടുത്തിരിക്കുന്ന എല്ലാ ആരോഗ്യ വിവരങ്ങളും നിർദ്ദേശങ്ങളും നിങ്ങളുടെ അറിവിലേക്കായി മാത്രമുള്ളതാണ്. ശാസ്ത്രീയ ഗവേഷണം, പഠനങ്ങൾ, ആരോഗ്യ പ്രൊഫഷണലുകൾ നൽകുന്ന ഉപദേശങ്ങൾ എന്നിവയുടെ അടിസ്ഥാനത്തിലാണ് ഈ വിവരങ്ങൾ നൽകുന്നത്. എന്നാൽ, ഇവ പിന്തുടരുന്നതിന് മുമ്പ് ഒരു ഡോക്‌ടറുടെ നിർദേശം തേടേണ്ടതാണ്.

Also Read : പ്രതിരോധ ശേഷി കൂട്ടാൻ ബെസ്‌റ്റാണ് കിവി; നിരവധി ഗുണങ്ങൾ വേറെയും

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.