പാറശാല: യൂട്യൂബർമാരായ ദമ്പതികളെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. പാറശാല ചെറുവാരക്കോണം പയസ് നഗറിൽ പ്രീതു ഭവനിൽ സെൽവരാജ് (45), പ്രിയ ലത (40) എന്നിവരാണ് മരിച്ചത്. ഇരുവരെയും കിടപ്പ് മുറിയിലാണ് കണ്ടെത്തിയത്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
കെട്ടിടനിർമ്മാണ തൊഴിലാളിയാണ് സെൽവരാജ്. ഇടവേളകളിൽ ഭാര്യയുമായി ചേർന്ന് യൂട്യൂബ് ചാനലിൽ വീഡിയോകൾ പോസ്റ്റ് ചെയ്യാറുണ്ട്. കൂടുതലും കുക്കറി ഷോകളാണ് പോസ്റ്റ് ചെയ്‌തിരുന്നത്. രണ്ട് ദിവസം മുൻപ് 'വിടപറയുകയാണെൻ ജന്മം' എന്ന പാട്ട് രണ്ടുപേരുടെയും ചിത്രങ്ങൾ സഹിതം വീഡിയോയായി അവസാനമായി പോസ്റ്റ് ചെയ്‌തിരുന്നു.
എറണാകുളത്ത് ഹോംനഴ്‌സായി ജോലി ചെയ്യുന്ന മകൻ സേതു ഫോണിൽ വിളിച്ചിട്ടും ബന്ധപ്പെടാൻ സാധിക്കാത്തതിനെത്തുടർന്ന് ശനിയാഴ്‌ച രാത്രി വീട്ടിൽ എത്തിയപ്പോഴാണ് മരണവിവരം പുറംലോകമറിയുന്നത്. രാത്രി പത്ത് മണിക്ക് വീട്ടിലെത്തിയ മകൻ ഗേറ്റ് പൂട്ടിയിട്ടിരിക്കുന്നതാണ് കണ്ടത്. ചാരി ഇട്ടിരിക്കുകയായിരുന്ന കതക് തുറന്ന് നോക്കുമ്പോഴാണ് മൃതദേഹങ്ങൾ കണ്ടത്.
മൃതദേഹത്തിന് രണ്ട് ദിവസത്തിലധികം പഴക്കമുണ്ട് . മിശ്ര വിവാഹിതരായ ദമ്പതിമാർ പ്രണയിച്ചാണ് വിവാഹം കഴിച്ചത്. ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ഭർത്താവ് ജീവനൊടുക്കിയതെന്നാണ് പൊലീസ് നിഗമനം. പാറശാല പൊലീസും ഫോറൻസിക് വിഭാഗവും സ്ഥലത്തെത്തി. മൃതദേഹം പോസ്‌റ്റ്‌മോർട്ടത്തിനായി തിരുവനന്തപുരം മെഡിക്കൽ കോളജ് മോർച്ചറിയിലേക്ക് മാറ്റി.
ശ്രദ്ധിക്കുക ആത്മഹത്യ ഒന്നിനും പരിഹാരമല്ല. പ്രശ്‌നങ്ങള്‍ നേരിട്ടാല്‍ മാനസികാരോഗ്യ വിദഗ്‌ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. ഹെൽപ്‌ലൈൻ നമ്പർ - 1056, 104, 0471- 2552056. മൈത്രി 0484 2540530, തണല്‍ 0495 2760000, ദിശ 1056
Also Read: ചെന്നൈയിലേക്ക് ഓട്ടം പോയ മലയാളി ടാക്‌സി ഡ്രൈവർ കാറിനുള്ളിൽ മരിച്ച നിലയിൽ