കൊല്ലം: അയൽവാസികൾ തമ്മിലുള്ള സംഘർഷത്തെ തുടർന്ന് യുവാവ് മരിച്ചു. കൊല്ലം കുണ്ടറ സ്വദേശി അഭിലാഷ് (37) ആണ് മരിച്ചത്. ശനിയാഴ്‌ച രാത്രി എട്ടരയോടെയാണ് സംഭവം. സംഭവത്തില്‍ പ്രതിയായ സന്തോഷിനായുള്ള തെരച്ചിലിലാണ് പൊലീസ്.
അയൽവാസിയായ സന്തോഷിനെയും കുടുംബത്തെയും അസഭ്യം പറഞ്ഞത് ചോദ്യം ചെയ്‌തതിനെ തുടർന്നുണ്ടായ തർക്കം സംഘർഷത്തിൽ കലാശിക്കുകയായിരുന്നു എന്ന് പൊലീസ് പറയുന്നു. 9 മണിയോടെ അഭിലാഷ് അനക്കം ഇല്ലാതെ കിടക്കുന്നത് കണ്ട മറ്റൊരു അയൽവാസിയാണ് പൊലീസിനെ വിവരം അറിയിച്ചത്. തുടര്‍ന്ന്, അഭിലാഷിനെ കാഞ്ഞിരകോട് താലൂക്ക് ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.
മൃതദേഹം ജില്ല ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. മൈക്കാട് തൊഴിലാളിയായ അഭിലാഷ് അവിവാഹിതനാണ്. കുണ്ടറ പൊലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു.
ALSO READ:മദ്യപാനത്തിനിടയിലുണ്ടായ തർക്കത്തെ തുടർന്ന് കുത്തേറ്റ് യുവാവ് മരിച്ചു, സുഹൃത്ത് അറസ്റ്റിൽ