പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പലതവണ പീഡിപ്പിച്ചു; യുവാവ് അറസ്റ്റിൽ - YOUTH ARRESTED FOR RAPE CASE
Published : Oct 26, 2024, 7:19 PM IST
പത്തനംതിട്ട: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച പതിനെട്ടുകാരൻ അറസ്റ്റിൽ. തോട്ടപ്പുഴശ്ശേരി കുറിയന്നൂർ സ്വദേശി വിനോദ് വിവേക് (18) ആണ് അറസ്റ്റിലായത്. ഇയാൾ പെൺകുട്ടിയെ ഇക്കഴിഞ്ഞ ജൂലൈ മുതൽ പല തവണയായി പീഡിപ്പിച്ച് വരികയായിരുന്നു.
ജൂലൈയിൽ സ്‌കൂൾ കലോത്സവം നടന്ന ദിവസമാണ് പെൺകുട്ടിയെ ആദ്യമായി തൻ്റെ വീട്ടിൽക്കൊണ്ടുപോയി പ്രതി പീഡിപ്പിക്കുന്നത്. പിന്നീട് ഇത് പലതവണയായി തുടർന്നു. ഇന്നലെ സ്‌കൂളിലേക്ക് പോകും വഴി യുവാവ് തൻ്റെ സ്‌കൂട്ടറിൽ പെൺകുട്ടിയെ കയറ്റി തൻ്റെ വീട്ടിലേക്ക് കൊണ്ടുപോയി. ഇതറിഞ്ഞ പെൺകുട്ടിയുടെ വീട്ടുകാർ കോയിപ്രം സ്റ്റേഷനിലെത്തി പരാതി നൽകുകയായിരുന്നു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
മാതാവിൻ്റെ പരാതിയുടെ അടിസ്ഥാനത്തിൽ പെൺകുട്ടിയുടെ മൊഴി രേഖപ്പെടുത്തുകയും പിന്നീട് പ്രതിയെ അറസ്റ്റ് ചെയ്യുകയും ചെയ്‌തു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻ്റ് ചെയ്‌തിട്ടുണ്ട്. കോയിപ്രം പൊലീസ് ഇൻസ്‌പെക്‌ടർ ജി സുരേഷ് കുമാറിൻ്റെ നേതൃത്വത്തിൽ എസ്‌സിപിഒ മാരായ ജോബിൻ, ഷെബാന, സിപിഒ പരശുറാം എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.
Also Read: ചികിത്സയ്‌ക്കിടെ പെൺകുട്ടിയെ പീഡിപ്പിച്ചു; ഫിസിയോ തെറാപ്പിസ്റ്റ് അറസ്റ്റിൽ