ETV Bharat / state

പോക്സോ കേസിൽ മൊഴിമാറ്റാന്‍ അതിജീവിതയ്ക്ക് ഭീഷണി; പ്രതിയുടെ സഹോദരൻ അറസ്റ്റിൽ - Man Threatened POCSO Case Witness - MAN THREATENED POCSO CASE WITNESS

അതിജീവതയോട് മൊഴിമാറ്റി പറയാന്‍ ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തിയ പോക്സോ കേസ് പ്രതിയുടെ സഹോദരനെ പൊലീസ് അറസ്റ്റ് ചെയ്‌തു. സംഭവത്തില്‍ അതിജീവിതയുടെ അമ്മ നല്‍കിയ പരാതിയിലാണ് നടപടി. ബെംഗളൂരുവിലേക്ക് കടക്കാന്‍ ശ്രമിക്കവെയായിരുന്നു പ്രതിയായ വരുൺ രാജിനെ പൊലീസ് പിടികൂടിയത്.

POCSO CASE IN KASARAGOD  പോക്സോ കേസില്‍ മൊഴിമാറ്റാന്‍ ഭീഷണി  THREATENED TO CHANGE STATEMENT  പോക്സോ പ്രതിയുടെ സഹോദരന്‍ പിടിയില്‍
വരുൺ രാജ് ഷെട്ടി (ETV Bharat)
author img

By ETV Bharat Kerala Team

Published : Jul 17, 2024, 7:21 AM IST

കാസർകോട് : പോക്സോ കേസിൽ മൊഴിമാറ്റി പറയണമെന്ന് ആവശ്യപ്പെട്ട് അതിജീവിതയെ ഭീഷണിപ്പെടുത്തിയ യുവാവിനെ പൊലീസ് പിടികൂടി. അതിജീവിതയുടെ അമ്മയുടെ പരാതിയിൽ പോക്സോ കേസിലെ പ്രതിയുടെ സഹോദരനെ കുമ്പള പൊലീസാണ് അറസ്റ്റ് ചെയ്‌തത്. ബംബ്രാണ വയലിലെ വരുൺ രാജ് ഷെട്ടിയെയാണ് കുമ്പള സിഐ വിനോദ് കുമാർ അറസ്റ്റ് ചെയ്‌തത്. 2018-ൽ കുമ്പള പൊലീസ് രജിസ്റ്റർ ചെയ്‌ത പോക്സോ കേസിലെ പ്രതിയാണ് വരുൺ രാജിന്‍റെ സഹോദരൻ കിരൺ രാജ്.

സ്ഥിരം കുറ്റവാളിയായ കിരൺ രാജ് കാപ്പ ചുമത്തപ്പെട്ട് ജയിലിലാണ്. ഈ കേസിന്‍റെ വിചാരണ കാസർകോട് ഫാസ്റ്റ് ട്രാക്ക് കോടതിയിൽ നടന്നുവരികയാണ്. ഇതിനിടെയാണ് മൊഴി മാറ്റണമെന്ന് പറഞ്ഞ് വരുൺ രാജ് അതിജീവിതയെ ഭീഷണിപ്പെടുത്തിയത്. കേസിൽ സഹോദരന് അനുകൂലമായി മൊഴി നൽകിയില്ലെങ്കിൽ അതിജീവിതയേയും കുടുംബത്തെയും കൊല്ലുമെന്നായിരുന്നു ഭീഷണി.

കേസിന്‍റെ വിചാരണ സമയത്ത് വരുൺ രാജ് ഭീഷണിപ്പെടുത്തിയ വിവരം ജഡ്‌ജിയോട് അതിജീവിത പറഞ്ഞു. തുടർന്ന് വരുൺ രാജിനെതിരെ ജാമ്യമില്ല വകുപ്പുകൾ ചുമത്തി കേസെടുക്കാന്‍ കോടതി നിർദേശിച്ചു. രാവിലെ ആറോടെ ബെംഗളൂരുവിലേക്ക് കടക്കാനുള്ള ശ്രമത്തിനിടെയാണ് മഫ്‌തിയിലെത്തിയ പൊലീസ് വരുൺ രാജിനെ പിടികൂടിയത്.

Also Read: വിദ്യാര്‍ഥിനികളുടെ ചിത്രം അശ്ലീല ഗ്രൂപ്പുകളില്‍ പ്രചരിപ്പിച്ചു; പ്രതി രോഹിത്തിനെതിരെ പോക്സോ കേസും

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.