ETV Bharat / state

വീട്ടമ്മ കിണറ്റില്‍ വീണു; രക്ഷകരായി അഗ്‌നിശമന സേന - കോഴിക്കോട്

വെള്ളം കോരുന്നതിനിടെ കിണറ്റിൽ വീണ സ്ത്രീയെ ഫയർ ഫോഴ്സെത്തി രക്ഷിച്ചു. പരിക്കേറ്റ സ്ത്രീ മെഡിക്കൽ കോളേജിൽ ചികിത്സയിൽ.

കിണറ്റിൽ വീണു  Fell Into Well  Woman Fell to Well  കോഴിക്കോട്  Fire Force
Woman Injured After Falling Into Well While Fetching Water
author img

By ETV Bharat Kerala Team

Published : Feb 20, 2024, 9:20 PM IST

വെള്ളം കോരുന്നതിനിടെ കിണറ്റിൽ വീണ് പരിക്ക്

കോഴിക്കോട്: മാവൂർ അടുവാട് കോട്ടക്കുന്നിൽ കിണറ്റിൽ വീണ് സ്ത്രീക്ക് പരിക്കേറ്റു. കോട്ടക്കുന്ന് സ്വദേശിനി ബിന്ദു മണിക്കാണ് പരിക്കേറ്റത്. ചൊവ്വാഴ്‌ച രാവിലെ 9 മണിയോടെയാണ് അപകടം സംഭവിച്ചത്. കോട്ടക്കുന്നിലെ പൊതു കിണറ്റിൽ വെള്ളം കോരുന്നതിനിടെ അബദ്ധത്തിൽ കാൽ വഴുതി വെള്ളത്തിൽ വീണതാണ് എന്നാണ് പ്രാഥമിക നിഗമനം.

ഇതുവഴി പോയ പരിസരവാസിയാണ് കിണറ്റിൽ നിന്ന് നിലവിളികേട്ട് ആദ്യം സംഭവസ്ഥലത്തെത്തിയത്. തുടർന്ന് മുക്കം ഫയർ യൂണിറ്റിലും മാവൂർ പൊലീസിലും വിവരമറിയിച്ചു. കൂടാതെ പ്രദേശത്തെ കിണർ ശുചീകരണ തൊഴിലാളിയെ വിളിച്ചു വരുത്തുകയും ഇയാള്‍ കിണറ്റിൽ ഇറങ്ങി പരിക്കേറ്റ ബിന്ദുവിനെ മുങ്ങാതെ പിടിച്ചുനിര്‍ത്തുകയും ചെയ്‌തു.

ഒന്‍പതരയോടെ ഫയർ യൂണിറ്റ് സ്ഥലത്തെത്തി ഇവരെ കിണറിന് പുറത്തെത്തിച്ചു. പിന്നീട് മെഡിക്കൽ കോളേജിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്ക് സാരമുള്ളതല്ല എന്നാണ് വിവരം.

Also Read: കിണറ്റിൽ വീണ പൂച്ചയെ രക്ഷപ്പെടുത്തുന്നതിനിടെ കയര്‍ പൊട്ടി ഗൃഹനാഥൻ മരിച്ചു

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.