കല്‍പ്പറ്റ: മെഡിക്കൽ കോളജ് എന്നത് വയനാട്ടുകാരുടെ സ്വപ്‌നമാണെന്നും ആരോഗ്യ സംവിധാനങ്ങളുടെ അപര്യാപ്‌ത മൂലം വയനാട്ടിലെ ജനങ്ങൾ കഷ്‌പ്പെടുകയാണെന്നും യുഡിഎഫ് സ്ഥാനാര്‍ഥി പ്രിയങ്ക ഗാന്ധി. മദർ തെരേസയുടെ സിസ്റ്റേഴസ് ഓഫ് ചാരിറ്റിയിൽ വർഷങ്ങളോളം താൻ പ്രവർത്തിച്ചിരുന്നു. അവിടെ തന്‍റെ അടുത്ത സുഹൃത്തായിരുന്ന സിസ്റ്റർ റോസ്ബെൽ മാനന്തവാടി സ്വദേശിയായിരുന്നു. താൻ വയനാട്ടിൽ മത്സരിക്കുന്നതറിഞ്ഞപ്പോൾ സിസ്റ്റർ തന്നെ വീട്ടിലേക്ക് ക്ഷണിച്ചു.
വയനാട്ടിൽ മെഡിക്കൽ കോളജ് യാഥാർഥ്യമാക്കാൻ കഴിയുന്നതെല്ലാം ചെയ്യണമെന്നായിരുന്നു അവർ ആവശ്യപ്പെട്ടത്. കാരണം 29 വർഷം മുൻപ് അവരുടെ അമ്മ വയനാട്ടിലെ ആരോഗ്യ സംവിധാനങ്ങളുടെ അപര്യാപ്‌ത മൂലം മരണപ്പെട്ടിരുന്നു. മെഡിക്കൽ കോളജ് യാഥാർഥ്യമാക്കാൻ കഴിയുന്നതെല്ലാം താൻ ചെയ്യുമെന്ന് അവർക്ക് വാക്കു നൽകിയിട്ടുണ്ട്. തന്‍റെ സഹോദരൻ രാഹുൽ ഗാന്ധി മെഡിക്കൽ കോളജ് യാഥാർഥ്യമാക്കാൻ ഒരുപാട് ശ്രമിച്ചു. അതിൽ കുറച്ച് പുരോഗതിയുണ്ടായി.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
എന്നാൽ ഇത്ര കഠിനമായി പരിശ്രമിച്ചിട്ടും അവിടെ മെഡിക്കൽ കോളജ് എന്ന ഒരു ബോർഡ് അല്ലാതെ യാതൊരു സൗകര്യങ്ങളും സംസ്ഥാന സർക്കാർ ഒരുക്കിയിട്ടില്ല. ഒരു മെഡിക്കൽ കോളജ് ഇല്ലാത്തതിന്‍റെ പ്രയാസങ്ങൾ വയനാട്ടിലെ ജനങ്ങൾ എത്ര ആഴത്തിലാണ് അനുഭവിക്കുന്നതെന്ന് തനിക്കറിയാം. അതിനാൽ വയനാട്ടിലെ മെഡിക്കൽ കോളജെന്ന സ്വപ്‌നം യാഥാർഥ്യമാക്കാൻ പരാമാവധി ശ്രമിക്കുമെന്നും പ്രിയങ്ക ഗാന്ധി ഉറപ്പ് നല്‍കി.
Addressed a powerful gathering in Mananthavady with Shri Rahul Gandhi Ji. This land has a proud history of resilience—heroes like Pazhassi Raja, Thalakkal Chandu, and Edachena Kunkan stood bravely against the oppression of Britishers. Today, the people of Wayanad continue to… pic.twitter.com/QsMU56eIMC
— Priyanka Gandhi Vadra (@priyankagandhi) November 3, 2024
വയനാട്ടുകാരുടെ പ്രശ്‌നങ്ങള്‍ എണ്ണിപ്പറഞ്ഞ് പ്രിയങ്ക
വയനാട്ടിലെ ജനങ്ങൾ നേരിടുന്ന പ്രശ്‌നങ്ങൾ എണ്ണിപ്പറഞ്ഞായിരുന്നു മാന്തവാടിയിലെ പ്രിയങ്ക ഗാന്ധിയുടെ പ്രസംഗം. വയനാട് മെഡിക്കൽ കോളജ് യാഥാർഥ്യമാക്കുന്നതിന് വേണ്ടി പരമാവധി പരിശ്രമിക്കും. വിനോദസഞ്ചാര കേന്ദ്രങ്ങളെ ശക്തിപ്പെടുത്താൻ ഒരുപാട് കാര്യങ്ങൾ ചെയ്യാനുണ്ട്.
രാത്രി യാത്ര നിരോധനം മൂലം അടിയന്തര സാഹചര്യങ്ങളിൽ യാത്ര ചെയ്യാൻ കഴിയാത്ത സാഹചര്യമുണ്ട്. അത് പരിഹരിക്കപ്പെടണം. തൊഴിലില്ലായ്‌മ ഏറ്റവും ഉയരത്തിലാണ്. തങ്ങളുടെ കുട്ടികൾക്ക് വിദ്യാഭ്യാസം നൽകാൻ രക്ഷിതാക്കൾ ഒരുപാട് കഷ്‌ടപ്പെടുന്നുണ്ടെങ്കിലും ജോലി ലഭിക്കാൻ ബുദ്ധിമുട്ടാണ്.
വിലക്കയറ്റം മൂലം നിത്യജീവിതം മുന്നോട്ടു കൊണ്ടുപോകുന്നതിന് സാധാരണക്കാർ ബുദ്ധിമുട്ടുകയാണ്. ചുരം റോഡിലടക്കം ഗതാഗത തടസ പ്രശ്‌നങ്ങളുണ്ട്. അതിന് പരിഹാരമായി ബദൽ പാതകൾ ഉണ്ടാകേണ്ടതുണ്ട്. വന്യജീവി- മനുഷ്യ സംഘർഷം വയനാട്ടിലെ വലിയ പ്രശ്‌നമാണ്. ഇതുമൂലം മനുഷ്യജീവനുകൾ നഷ്‌ടപ്പെടുന്നു. വിളകൾ നശിപ്പിക്കപ്പെടുന്നു. ആദിവാസികൾക്ക് വീട് നിർമിക്കുന്നതിന് വേണ്ടി കൂടുതൽ ഫണ്ടുകൾ ആവശ്യമുണ്ട്.
കൂടുതൽ തൊഴിലുകൾ സൃഷ്ടിക്കേണ്ടതുണ്ട്. ആരോഗ്യ പരിരക്ഷ സംവിധാനത്തിൻ്റെ അഭാവം ആദിവാസികൾക്കിടയിലുണ്ട്. ദേശീയ തൊഴിലുറപ്പ് പദ്ധതിയുടെ വിഹിതം കേന്ദ്രസർക്കാർ വെട്ടിക്കുറച്ചു. പദ്ധതിയുടെ സാമ്പത്തിക സഹായം ഉയർത്തുന്നതിന് വേണ്ടി പാർലമെൻ്റിൽ ശബ്‌മുയർത്തുമെന്നും പ്രിയങ്ക ഗാന്ധി പറഞ്ഞു.