കോഴിക്കോട് : കിഴക്കൻ മലയോര മേഖലയിലെ കർഷകരുടെ നിലനിൽപ്പിന് തന്നെ ഭീഷണിയാകുന്ന വിധത്തിൽ കാട്ടാനക്കൂട്ടങ്ങൾ കൃഷിയിടത്തിലേക്ക് ഇറങ്ങുന്നു. തിരുവമ്പാടി പഞ്ചായത്തിലെ മലയോര പ്രദേശമായ പൊന്നാങ്കയം മേഖലയിലാണ് കാട്ടാനകൾ കൂട്ടമായി കൃഷിയിടത്തിലേക്ക് ഇറങ്ങുന്നത്. ഈ ഭാഗത്ത് വ്യാപകമായി കൃഷി നാശവും സംഭവിച്ചിട്ടുണ്ട്(Wild elephants).
നേരത്തെ രാത്രികാലങ്ങളിലാണ് കാട്ടാന ശല്യം ഉണ്ടായിരുന്നതെങ്കിൽ ഇപ്പോള്‍ പകൽസമയത്താണ് കാട്ടാനകൾ കൃഷിയിടത്തിലേക്ക് ഇറങ്ങുന്നത്. കാട്ടാനകൾ കൃഷിയിടത്തിലെത്തിയതോടെ കർഷകർ പടക്കം പൊട്ടിച്ചും മറ്റും ആനകളെ തുരത്താനുള്ള ശ്രമം ആരംഭിച്ചു. തെങ്ങ്, വാഴ, കമുങ്ങ് മറ്റ് കൃഷികൾ എന്നിവയാണ് കാട്ടാനകൾ നശിപ്പിക്കുന്നത്. കർഷകർ വിവരമറിയിച്ചതിനെ തുടർന്ന് വനപാലകരും സ്ഥലത്തെത്തിയിട്ടുണ്ട്(agricultural fields).
Also Read: ഗൂഡല്ലൂരില്‍ കാട്ടാന ആക്രമണം, യുവാവ് കൊല്ലപ്പെട്ടു; മൂന്ന് ആഴ്ചയ്‌ക്കിടയിലെ മൂന്നാമത്തെ സംഭവം
എന്നാൽ ഇത്രയേറെ കാട്ടുമൃഗങ്ങളുടെ ശല്യം ഉണ്ടായിട്ടും അവയെ തുരത്താൻ ആവശ്യമായ ശാശ്വത നടപടികൾ വനപാലകരുടെ ഭാഗത്തുനിന്നും ഉണ്ടാവുന്നില്ലെന്നാണ് കർഷകരുടെ പരാതി(Thiruvambady).