ഇടുക്കി: ചിന്നക്കനാലിൽ കാട്ടാനകൾ തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ ഗുരുതരമായി പരിക്കേറ്റ മുറിവാലൻ കൊമ്പൻ ചരിഞ്ഞു. ചക്കക്കൊമ്പനുമായുള്ള ഏറ്റുമുട്ടലിലാണ് മുറിവാലന് ഗുരുതര പരിക്കേറ്റത്. കഴിഞ്ഞ ദിവസം വനം വകുപ്പ് ഒറ്റയാന് ചികിത്സ ആരംഭിച്ചിരുന്നു.
ഒരാഴ്‌ച മുൻപാണ് ചക്കകൊമ്പനും മുറിവാലനും തമ്മിൽ കൊമ്പുകോര്‍ത്തത്. പിൻഭാഗത്ത് ഗുരുതര മുറിവ് പറ്റിയ ആനയെ വനം വകുപ്പ് നിരീക്ഷിച്ച് വരികയായിരുന്നു. അവശനിലയിലായ കൊമ്പൻ കഴിഞ്ഞ ദിവസം ചിന്നക്കനാലില്‍ നിന്നും 500 മീറ്റർ അകലെ വനമേഖലയിൽ വീണു.
വനം വകുപ്പ് വെറ്റിനറി സംഘം മുറിവാലന് ഇന്നലെ പ്രാഥമിക ചികിത്സ നൽകി. പഴുപ്പ് കുറയുന്നതിന് ആൻ്റിബയോടിക്കും നൽകി. കൊമ്പ് കൊണ്ട് മുറിവേറ്റ ഭാഗം പഴുത്തതാണ് ഒറ്റയാൻ അവശ നിലയിലായത്. ചക്ക കൊമ്പനും മുറിവാലനും തമ്മിൽ ഏറ്റുമുട്ടൽ പതിവാണെങ്കിലും ഗുരുതര പരുക്ക് ഏൽക്കുന്നത് ആദ്യമായായിരുന്നു.
Also Read: അതിരപ്പിള്ളി ജനവാസ മേഖലയിൽ കാട്ടാനക്കൂട്ടം; കാട്ടിലേക്ക് തുരത്താന്‍ ശ്രമം- വീഡിയോ