ETV Bharat / state

വാൽപ്പാറയിൽ ജനവാസകേന്ദ്രങ്ങളിലിറങ്ങി കാട്ടാനകള്‍; പലചരക്ക് കടകൾ തകർത്തു - WILD ELEPHANT ATTACK NEAR VALPARAI

പ്രദേശത്ത് തമ്പടിച്ചിരിക്കുന്നത് 13 ആനകളെന്ന് നാട്ടുകാർ.

WILD ELEPHANT ATTACK IN VALPARAI  WILD ELEPHANT ATTACK  വാൽപ്പാറയിൽ കടകൾ കാട്ടാന തകർത്തു  LATEST NEWS IN MALAYALAM
Wild Elephant Attack In Valparai (ETV Bharat)
author img

By ETV Bharat Kerala Team

Published : Dec 30, 2024, 2:38 PM IST

തൃശൂർ: വാൽപ്പാറയ്ക്ക് സമീപം പലചരക്ക് കടകൾ തകർത്ത് കാട്ടാനകള്‍. രണ്ട് ദിവസമായി 13 കാട്ടാനകൾ പ്രദേശത്ത് തമ്പടിച്ചിരിക്കുകയാണെന്ന് പ്രദേശവാസികൾ അറിയിച്ചു. വാൽപ്പാറയ്ക്ക് സമീപം മുദിഷ് മേഖലയിൽ ഇന്ന് (ഡിസംബർ 30) പുലർച്ചെയാണ് കടകൾക്ക് നേരെ കാട്ടാനാക്രമണം നടന്നത്.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം

രാത്രികാലങ്ങളിൽ ജനവാസകേന്ദ്രങ്ങളിൽ ഇറങ്ങി വീടുകളും പലചരക്ക് കടകളും സ്‌കൂളിലെ ഭക്ഷണ കേന്ദ്രവും തകർക്കുന്നതായാണ് പ്രദേശവാസികളുടെ പരാതി. ഇന്ന് പുലർച്ചെ രണ്ട് മണിയോടെയാണ് കാട്ടാനകൾ ചന്തയിൽ കയറി മണിവണ്ണൻ്റെയും കണ്ണൻ്റെയും കടകൾ തകർത്തത്. സ്‌കൂളിലെ ഭക്ഷണ കേന്ദ്രങ്ങളും ആന തകർത്തു.

വാൽപ്പാറയിൽ പലചരക്ക് കടകൾ കാട്ടാന തകർത്തു (ETV Bharat)

അതേസമയം ആനകളെ കാട്ടിലേക്ക് ഓടിച്ചുവെന്നും പ്രദേശവാസികൾ കൂട്ടിച്ചേർത്തു. കോയമ്പത്തൂർ ജില്ലയിലെ വാൽപ്പാറ കോട്ട്വാട്ടറ എസ്‌റ്റേറ്റ് മേഖലകളിൽ കാട്ടാനകളുടെ ശല്യം വർധിച്ച് വരികയാണ്.

Also Read: കാട്ടാന ആക്രമണം; മരിച്ച അമര്‍ ഇലാഹിയുടെ ഖബറടക്കം ഇന്ന്, വണ്ണപ്പുറത്ത് ഹര്‍ത്താല്‍

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.