സിഡ്‌നി: ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയിലെ നിര്‍ണായക മത്സരത്തിനായി ടീം ഇന്ത്യ നാളെ സിഡ്‌നിയില്‍ ഇറങ്ങാനിരിക്കുകയാണ്. പരമ്പരയും ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനല്‍ പ്രതീക്ഷയും നിലനിര്‍ത്താൻ അഞ്ചാം ടെസ്റ്റില്‍ ഇന്ത്യയ്‌ക്ക് ജയം അനിവാര്യമാണ്. മെല്‍ബണിലെ ബോക്‌സിങ് ഡേ ടെസ്റ്റിലെ ജയത്തോടെ പരമ്പരയില്‍ 2-1ന് മുന്നിലാണ് ഓസ്‌ട്രേലിയ.
ടെസ്റ്റ് ചാമ്പ്യൻഷിപ്പിലും ഇന്ത്യയുടെ ഭാവി നിശ്ചയിക്കുന്ന മത്സരമായതുകൊണ്ട് തന്നെ സിഡ്‌നിയില്‍ ആരൊക്കെ കളിക്കുമെന്നും ആരാധകര്‍ ഉറ്റുനോക്കുന്നു. മത്സരതലേന്ന് മാധ്യമങ്ങളെ കണ്ട ഇന്ത്യൻ പരിശീലകൻ ഗൗതം ഗംഭീറും ഇക്കാര്യത്തില്‍ വ്യക്തമായ ഒരു മറുപടി നല്‍കിയിട്ടില്ല. ടീമില്‍ നായകൻ രോഹിത് ശര്‍മയുടെ സ്ഥാനം പോലും ഉറപ്പിക്കാനായിട്ടില്ലെന്നാണ് ഗംഭീറിന്‍റെ വാര്‍ത്താ സമ്മേളനത്തില്‍ നിന്നും ലഭിക്കുന്ന സൂചന.
Indian head coach Gautam Gambhir addresses queries at the press conference ahead of the fifth and final BGT Test in Sydney.#AUSvsIND pic.twitter.com/P50ppyPzrb
— CricTracker (@Cricketracker) January 2, 2025
പരിക്കേറ്റ പേസര്‍ ആകാശ് ദീപ് അഞ്ചാം ടെസ്റ്റിനുണ്ടാകില്ലെന്ന് ഗംഭീര്‍ അറിയിച്ചിട്ടുണ്ട്. എന്നാല്‍, രോഹിത് ശര്‍മയുണ്ടാകുമോ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് ഇന്ത്യൻ ക്യാപ്‌റ്റൻ കളിക്കുമെന്നോ ഇല്ലെന്നോയുള്ള മറുപടിയാണ് പറഞ്ഞത്. മത്സരദിവസം രാവിലെയോടെ മാത്രമെ പ്ലേയിങ് ഇലവനെ കുറിച്ച് അന്തിമ തീരുമാനമെടുക്കൂവെന്നാണ് ഗംഭീര്‍ പറഞ്ഞത്. ഗൗതം ഗംഭീര്‍ പറഞ്ഞതിങ്ങനെ...
Something is cooking👀
— CricTracker (@Cricketracker) January 2, 2025
📸: Bharat Sundaresan/Subhayan Chakraborty#AUSvsIND pic.twitter.com/v1bdkCacVy
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം
'എവിടെയാണ് സ്വന്തം പ്രകടനത്തെ മെച്ചപ്പെടുത്തേണ്ടതെന്ന് ടീമിലെ ഓരോ താരത്തിനും വ്യക്തമായി തന്നെ അറിയാം. രാജ്യത്തിന് വേണ്ടി കളിക്കാനിറങ്ങുമ്പോള്‍ മികച്ച പ്രകടനം തന്നെ താരങ്ങള്‍ പുറത്തെടുക്കേണ്ടതുണ്ട്. സിഡ്‌നിയില്‍ എങ്ങനെ ജയിക്കണമെന്ന കാര്യമാണ് ഞങ്ങള്‍ ചര്‍ച്ച ചെയ്യുന്നത്.
പ്ലേയിങ് ഇലവനെ കുറിച്ച് ടോസിന് മുന്‍പ് മാത്രമായിരിക്കും അന്തിമ തീരുമാനമെടുക്കുക. മത്സരത്തിന് മുന്‍പ് പിച്ചിന്‍റെ സ്വഭാവം വിലയിരുത്തി മാത്രമായിരിക്കും പ്ലേയിങ് ഇലവൻ തെരഞ്ഞെടുക്കുക'.
THE CRAZE FOR ROHIT SHARMA IN SYDNEY...!!!! 🇮🇳 pic.twitter.com/MjtZbZecez
— Johns. (@CricCrazyJohns) January 2, 2025
മത്സരത്തിന് മുന്നോടിയായി ഇന്ന് നടന്ന വാര്‍ത്താ സമ്മേളനത്തില്‍ ഗൗതം ഗംഭീര്‍ തനിച്ചായിരുന്നു പങ്കെടുത്തത്. രോഹിത് ശര്‍മ എത്താതിരുന്നതിനെ കുറിച്ചുള്ള ചോദ്യത്തിന്, ക്യാപ്‌റ്റൻ വരണമെന്ന കാര്യം നിര്‍ബന്ധമുള്ളതല്ല എന്നായിരുന്നു ഗംഭീറിന്‍റെ മറുപടി.
അതേസമയം, സിഡ്‌നി ടെസ്റ്റിനുള്ള പ്ലേയിങ് ഇലവനെ ഓസ്‌ട്രേലിയൻ ടീം പ്രഖ്യാപിച്ചിട്ടുണ്ട്. ബോക്‌സിങ് ഡേ ടെസ്റ്റ് കളിച്ച ടീമില്‍ ഒരു മാറ്റവുമായാണ് ഓസീസ് നാളെ ഇന്ത്യയെ നേരിടാനിറങ്ങുക. പരമ്പരയില്‍ ഇതുവരെ തിളങ്ങാനാകാത്തെ ഓള്‍റൗണ്ടര്‍ മിച്ചല്‍ മാര്‍ഷിന് ടീമില്‍ സ്ഥാനം നഷ്‌ടമായി.
🚨 REPORTS 🚨
— Sportskeeda (@Sportskeeda) January 2, 2025
Captain Rohit Sharma is likely to be dropped from the Playing XI for the fifth and final Test of the Border-Gavaskar Trophy 2024/25 in Sydney.
Shubman Gill is expected to replace the Indian opener.#CricketTwitter #AUSvIND pic.twitter.com/If5aD7zggt
മാര്‍ഷിന് പകരം ഓള്‍ റൗണ്ടര്‍ ബ്യൂ വെബ്‌സ്റ്റര്‍ ഓസ്‌ട്രേലിയക്ക് വേണ്ടി കളിക്കും. ഓസ്‌ട്രേലിയൻ സീനിയര്‍ ടീമില്‍ 31കാരന്‍റെ ആദ്യ മത്സരമാണ് നാളെ (ജനുവരി 3) ആരംഭിക്കുക.
ഓസ്‌ട്രേലിയ പ്ലേയിങ് ഇലവൻ: ഉസ്‌മാൻ ഖവാജ, സാം കോണ്‍സ്റ്റാസ്, മര്‍നസ് ലബുഷെയ്‌ൻ, സ്റ്റീവ് സ്‌മിത്ത്, ട്രാവിസ് ഹെഡ്, ബ്യൂ വെബ്‌സ്റ്റര്‍, അലക്‌സ് ക്യാരി (വിക്കറ്റ് കീപ്പര്‍), മിച്ചല്‍ സ്റ്റാര്‍ക്ക്, പാറ്റ് കമ്മിൻസ് (ക്യാപ്‌റ്റൻ), നാഥൻ ലിയോണ്‍, സ്കോട് ബോളണ്ട്.
Also Read : രോഹിതും കോലിയുമല്ല, ക്യാപ്‌റ്റനായി ബുംറ; ടെസ്റ്റ് ടീമുമായി ക്രിക്കറ്റ് ഓസ്‌ട്രേലിയ