മലയാളത്തിന്‍റെ നടന വിസ്‌മയം മോഹന്‍ലാലും തെലുഗു സൂപ്പര്‍സ്‌റ്റാര്‍ ജൂനിയര്‍ എന്‍ ടി ആറും തകര്‍ത്ത് അഭിനയിച്ച കൊരട്ടല ശിവ സംവിധാനം ചെയ്‌ത തെലുഗു ചിത്രമാണ് 'ജനത ഗാരേജ്'. ഈ ചിത്രത്തില്‍ മോഹന്‍ലാലിന്‍റെ മകനായി ജൂനിയര്‍ എന്‍ ടി ആറിന്‍റെ വില്ലന്‍ വേഷത്തിലെത്തി ഞെട്ടിച്ച നടനാണ് ഉണ്ണി മുകുന്ദന്‍. അതുകൊണ്ട് തെലുഗു പ്രേക്ഷകര്‍ക്ക് ഉണ്ണി മുകുന്ദന്‍ എന്ന നടനെ നന്നായി പരിചയമുണ്ട്.
ഉണ്ണിയുടെ വെടിക്കെട്ട് ആക്ഷന്‍ ചിത്രം 'മാര്‍ക്കോ' ഇപ്പോള്‍ തെലുഗു പ്രേക്ഷകരെയും അത്ഭുതപ്പെടുത്തികൊണ്ടിരിക്കുകയാണ്. പുതുവത്സര സമ്മാനമായി ചിത്രം തെലുഗില്‍ ഇന്നലെ (ജനുവരി1)യാണ് റിലീസിന് ചെയ്‌തത്. 300 തിയേറ്ററുകളിലാണ് മാര്‍ക്കോ പ്രദര്‍ശനത്തിന് എത്തിയത്. റിലീസ് ദിവസം തന്നെ ഒരു കോടി രൂപയിലധികമാണ് തെലുഗുവില്‍ നിന്ന് മാത്രം ചിത്രം നേടിയത്.
ഹിന്ദിയില്‍ വമ്പന്‍ കുതിപ്പ് തുടരുന്നതിനിടയിലാണ് തെലുഗു പ്രേക്ഷകരുടെ മനസ് കീഴടക്കാന്‍ മലയാളത്തിന്‍റെ സ്വന്തം ഉണ്ണി എത്തിയത്. ചിത്രത്തിന് മികച്ച അഭിപ്രായമാണ് ആദ്യ ദിനത്തില്‍ തന്നെ ലഭിക്കുന്നത്. ഡിസംബര്‍ 20 നാണ് ആഗോളതലത്തില്‍ ചിത്രം പ്രദര്‍ശനത്തിന് എത്തിയിരുന്നത്.
'മാര്‍ക്കോ' തിയേറ്ററുകളിലെത്തി പതിമൂന്നാം ദിനത്തിലേക്ക് എത്തിനില്‍ക്കുമ്പോള്‍ ഇന്ത്യയില്‍ നിന്നും 42.05 കോടി രൂപയാണ് നേടിയത്. ആഗോള തലത്തില്‍ 76.75 കോടി രൂപയാണ് ലഭിച്ചത്. ഞായറാഴ്‌ച (ജനുവരി 1) 3.4 കോടി രൂപയാണ് ഒറ്റ ദിവസം കൊണ്ട് കൊയ്‌തത്.
മലയാളത്തില്‍ നിന്ന് 36.67 കോടി രൂപയാണ് ചിത്രത്തിന് ലഭിച്ച ഇന്നലെ വരെയുള്ള കണക്കുകള്‍. 1.15 കോടിയാണ് ഒറ്റ ദിവസം കേരളത്തില്‍ നിന്ന് നേടിയെതെന്നാണ് പ്രമുഖ ട്രാക്കന്മാരായ സാക്‌നില്‍ക് നല്‍കുന്ന കണക്കുകള്‍. 16 ശതമാനം വര്‍ധനവാണ് ഈ ദിനത്തില്‍ ഉണ്ടായിരിക്കുന്നത്.
പതിമൂന്നാം ദിനത്തിലെ കളക്‌ഷന്‍ ഉയരാനുള്ള പ്രധാന കാരണം ഹിന്ദിയില്‍ ഷോകളുടെ എണ്ണം വര്‍ധിപ്പിച്ചതാണ്. സിനിമാ പ്രേമികളുടെ തള്ളിക്കയറ്റം മൂലം 1200 ഷോകളാണ് അധികമാക്കിയത്. അതിലൂടെ 1.2 കോടി രൂപ നേടി. മാര്‍ക്കോയുടെ ഒരു ദിവസത്തെ ഏറ്റവും ഉയര്‍ന്ന കളക്ഷന്‍ ആണിത്. അതും റിലീസിന് ശേഷം എത്തിയ ഒരു ഡബ്ബ് പതിപ്പിന്.
ഡല്‍ഹി, മുംബൈ, അഹമ്മദാബാദ് എന്നിവിടങ്ങളില്‍ യഥാക്രമം 224, 93, 57 എന്നിങ്ങനെയുള്ള ഷോകളാണ് ഉണ്ടായിരുന്നത്. ഹിന്ദിയില്‍ ഡബ്ബ് ചെയ്‌ത പതിപ്പ് ജനുവരി ഒന്നിന് ജിസിസി രാജ്യങ്ങളിലും റിലീസ് ചെയ്‌തു.
ആദ്യ ദിനത്തില്‍ 4,29 കോടി രൂപ, രണ്ടാം ദിനത്തില്‍ 4.63 കോടി രൂപ, മൂന്നാം ദിനത്തില്‍ 5.15 കോടി, നാലാം ദിനത്തില്‍ 3.87 കോടി രൂപ, അഞ്ചാം ദിനത്തില്‍ 3.45 കോടി രൂപ, ആറാം ദിനത്തില്‍ 3.45 കോടി, ഏഴാം ദിനത്തില്‍ 2.48 കോടി രൂപ, എട്ടാം ദിനത്തില്‍ 2.5 കോടി, ഒന്‍പതാം ദിനത്തില്‍ 2.2 കോടി രൂപ, പത്താം ദിനത്തില്‍ 3.65 കോടി രൂപ, പതിനൊന്നാം ദിനത്തില്‍ 1.6 കോടി രൂപ, പന്ത്രണ്ടാം ദിനത്തില്‍ 1.35 കോടി രൂപ, പതിമൂന്നാം ദിനം 3.4 കോടി രൂപ എന്നിങ്ങനെയാണ് സാക്നില്‍ക് നല്‍കുന്ന കണക്കുകള്‍.
ജനുവരി ഒന്നിന് മാത്രം 73, 000 ടിക്കറ്റുകളാണ് വിറ്റഴിച്ചത്. ബുക്ക് മൈ ഷോയുടെ കണക്കുള്‍ പ്രകാരമാണിത്. അല്ലു അര്‍ജുന്‍റെ പുഷ്‌പ 2 ദി റൂള്‍, മുസാഫ ദ ലയണ്‍ കിംഗ് എന്നിവ മാത്രമാണ് യഥാക്രമം 192 കെ, 158 കെ എന്നിവയ്ക്ക് വിറ്റു പോയത്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം
പുതുവത്സര സമ്മാനമായി കേരളത്തില്‍ ടൊവിനോ തോമസും തൃഷയും പ്രധാന വേഷത്തില്‍ എത്തുന്ന 'ഐഡന്‍റി' റിലീസാകുന്നതോടെ തിയേറ്ററില്‍ മത്സരമുണ്ടാകും. എന്നാല്‍ ബോക്‌സ് ഓഫിസിലെ വരുമാനം വര്‍ധിപ്പിക്കാന്‍ തമിഴകത്തും 'മാര്‍ക്കോ' തരം സൃഷ്‌ടിക്കാന്‍ ഒരുങ്ങുകയാണ്. നാളെയാണ് തമിഴ് പതിപ്പ് റിലീസ് ചെയ്യുന്നത്.
'മാര്‍ക്കോ' കേരളം ഇതുവരെ കണ്ടതില്‍ വച്ച് ഏറ്റവും മോസ്‌റ്റ് വയലന്‍റ് ചിത്രം എന്ന ലേബലില്‍ പുറത്തിറങ്ങിയത്.ക്യൂബ്‌സ് എന്റർടെയ്ൻമെന്റ്‌സ്, ഉണ്ണി മുകുന്ദന്‍ ഫിലിംസ് എന്നീ ബാനറുകളില്‍ ഷെരീഫ് മുഹമ്മദ് ആണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.
സംഘട്ടനങ്ങള്‍ ഒരുക്കിയിരിക്കുന്നത് പ്രമുഖ ആക്ഷൻ ഡയറക്‌ടർ കലൈ കിങ്ങ്സ്റ്റണാണ്. ചിത്രത്തിനായി ഏഴോളം ഫൈറ്റ് സീക്വൻസുകളാണ് കലൈ കിങ്ങ്സ്റ്റൺ ഒരുക്കിയിരിക്കുന്നത്.നിരവധി ചിത്രങ്ങളുടെ ആക്ഷൻ കോറിയോഗ്രാഫി നിർവഹിച്ച കലൈ കിങ്ങ്സ്റ്റണ്‍ ഒരു കംപ്ലീറ്റ് ആക്ഷൻ ചിത്രത്തിന്‍റെ ഫൈറ്റ് മാസ്റ്ററായി പ്രവർത്തിക്കുന്നത് ഇതാദ്യമായാണ്.
ഉണ്ണി മുകുന്ദനോടൊപ്പം സിദ്ദിഖ്, ജഗദീഷ്, ആൻസൺ പോൾ, കബീർ ദുഹാൻസിങ് (ടർബോ ഫെയിം), അഭിമന്യു തിലകൻ, യുക്തി തരേജ തുടങ്ങിയവരും ഒട്ടേറെ പുതുമുഖ താരങ്ങളും അണിനിരക്കുന്ന ഈ ചിത്രത്തിലെ നായിക കഥാപാത്രവും മറ്റ് സുപ്രധാന വേഷങ്ങളും ബോളിവുഡ് താരങ്ങളാണ് അവതരിപ്പിക്കുന്നത്.