തൃശൂർ: തൃശൂരിൽ ബൈക്ക് യാത്രികർക്ക് നേരെയുണ്ടായ കാട്ടാന ആക്രമണത്തിൽ ഒരാൾക്ക് പരിക്ക്. കാരിക്കടവ് സ്വദേശിനിയും ആശാവർക്കറുമായ ബീനയ്ക്കാണ് പരിക്കേറ്റത്. പരിയാരം ഫോറസ്റ്റ് റേഞ്ചിൽ ഉൾപ്പെട്ട പ്രദേശമായ ചൊക്കന കാരിക്കടവ് കോളനിക്ക് സമീപത്ത് വച്ചാണ് സംഭവം.
ഭർത്താവുമൊത്ത് രാവിലെ ബൈക്കിൽ ജോലിക്ക് വരുമ്പോൾ ബീനയെ ആന അടിച്ചു വീഴ്ത്തുകയായിരുന്നു. പരിക്കേറ്റ യുവതിയെ ചാലക്കുടി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കോടാലി ആശുപത്രിയിലെ ആശ വർക്കറാണ് ബീന.
Also Read: പീരുമേടിലെ ജനവാസ മേഖലയിൽ വീണ്ടും കാട്ടാന ആക്രമണം; വ്യാപക കൃഷി നാശം