ETV Bharat / state

മാങ്കുളത്ത് കാട്ടാന ശല്യം രൂക്ഷം ; ഭീതിയിൽ പ്രദേശവാസികൾ - Wild Elephant Attack In Idukki

മാങ്കുളത്ത് കാട്ടാന ശല്യം അതിരൂക്ഷം. വീടിന് പുറത്തിറങ്ങാൻ ഭയന്ന് പ്രദേശവാസികൾ. ഫെൻസിങ് പുനസ്ഥാപിക്കണമെന്ന് ആവശ്യം.

WILD ELEPHANT ATTACK  ഇടുക്കിയിൽ കാട്ടാന ശല്യം  WILD ANIMAL ATTACK  WILD ELEPHANT AT KAVITHAKKAD
Wild Elephant Attack In Idukki (ETV Bharat)
author img

By ETV Bharat Kerala Team

Published : Jul 2, 2024, 4:06 PM IST

ഇടുക്കിയിൽ കാട്ടാനശല്യം രൂക്ഷം (ETV Bharat)

ഇടുക്കി: മാങ്കുളം ഗ്രാമപഞ്ചായത്തിലെ കവിതക്കാട് മേഖലയിൽ കാട്ടാന ശല്യം അതിരൂക്ഷം. കൃഷിയിടങ്ങളിൽ ഇറങ്ങുന്ന കാട്ടാനകൾ വ്യാപക നാശമാണ് വരുത്തുന്നത്. നേരം ഇരുട്ടുന്നതോടെ കുടുംബങ്ങൾ വീടിന് പുറത്തിറങ്ങാൻ ഭയക്കുന്ന സ്ഥിതിയുണ്ട്.

മാങ്കുളം ഗ്രാമപഞ്ചായത്തിലെ രണ്ടാം വാർഡാണ് കവിതക്കാട് മേഖല. പൂർണ്ണമായും കർഷക കുടുംബങ്ങളാണ് ഇവിടെ താമസിക്കുന്നത്. പ്രദേശത്ത് കഴിഞ്ഞ കുറച്ച് നാളുകളായി തുടരുന്ന കാട്ടാന ശല്യം ഈ കുടുംബങ്ങളെ വലയ്‌ക്കുകയാണ്. കൂട്ടമായി കാട്ടാനകൾ ജനവാസ മേഖലയിലേക്ക് എത്തുന്ന സ്ഥിതിയുണ്ട്.

കൃഷിയിടങ്ങളിൽ ഇറങ്ങുന്ന ആനകൾ വലിയ തോതിൽ കൃഷി നാശം വരുത്തുന്നു. ഏലവും റബ്ബറും തെങ്ങും കമുകുമെല്ലാം കാട്ടാനകൾ നശിപ്പിച്ചു. റബ്ബർ തോട്ടങ്ങളിൽ ടാപ്പിങ് നടത്തുന്ന കർഷകർ പ്രദേശത്തുണ്ട്. ഇവർക്ക് രാവിലെ കാട്ടാനകളെ ഭയന്ന് ടാപ്പിങിന് ഇറങ്ങാൻ കഴിയുന്നില്ല.

റബർ മരങ്ങൾക്ക് നേരെയും കാട്ടാനകൾ പരാക്രമം നടത്തുന്നുവെന്ന് കർഷകർ പറഞ്ഞു. കഴിഞ്ഞ കുറച്ച് നാളുകളായി കവിതക്കാട്ടിലെ അവസ്ഥ ഇതാണ്. വീടുകൾക്കരികിൽ വരെ കാട്ടാനകൾ എത്തും. ആളുകൾക്കും വീടിനും നേരെ ആനകളുടെ ആക്രമണം ഉണ്ടാകുമോയെന്ന ഭയവും പ്രദേശവാസികൾക്കുണ്ട്.

ജനവാസ മേഖലക്കരികിലെ വനത്തിൽ നിന്നുമാണ് കാട്ടാനകൾ കൃഷിയിടത്തിലേക്കെത്തുന്നത്. മുമ്പ് വനാതിർത്തിയിൽ ആനകളെ പ്രതിരോധിക്കാൻ വനം വകുപ്പിൻ്റെ ഫെൻസിങ് ഉണ്ടായിരുന്നുവെന്നും ഇപ്പോൾ അതില്ല എന്നുമാണ് പ്രദേശവാസികളുടെ പരാതി. ഫെൻസിങ് പുനസ്ഥാപിക്കുകയും കാട്ടാനകളെ ജനവാസ മേഖലയിൽ നിന്ന് തുരത്തുകയും വേണമെന്നാണ് കവിതക്കാട്ടിലെ കർഷകരുടെ ആവശ്യം.

Also Read: എങ്ങോട്ടേക്കാ..? നിങ്ങളിപ്പോ പോകണ്ട; അതിരപ്പിള്ളി മലക്കപ്പാറ റോഡിൽ 'വഴിമുടക്കി' കബാലി

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.