മലപ്പുറം: വയനാട് ലോക്‌സഭ ഉപതെരഞ്ഞെടുപ്പിൽ മലപ്പുറം ജില്ലയിലെ ഒരുക്കങ്ങൾ വിലയിരുത്താൻ മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസർ പ്രണബ്ജ്യോതി നാഥ് നിലമ്പൂരിലെത്തി. പോളിങ് സാമഗ്രികളുടെ വിതരണ സ്വീകരണ കേന്ദ്രവും വോട്ടെണ്ണൽ കേന്ദ്രവുമായ നിലമ്പൂർ അമൽ കോളജിലെ സൗകര്യങ്ങളും സ്ട്രോങ് റൂമുകളും സന്ദർശിക്കുകയും പോരായ്‌മകൾ പരിഹരിക്കുന്നതിന് ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകുകയും ചെയ്‌തു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
ജില്ല കലക്‌ടർ, നിയോജക മണ്ഡലങ്ങളിലെ ഉപവരണാധികാരികൾ എന്നിവരോടൊപ്പമാണ് അദ്ദേഹം യന്ത്രങ്ങൾ സൂക്ഷിക്കുന്ന സ്ട്രോങ് റൂമുകളും വോട്ടെണ്ണൽ ഹാളുകളും മറ്റും സന്ദർശിച്ചത്. തുടർന്ന് കക്കാടംപൊയിലിൽ നടന്ന അവലോകന യോഗത്തിലും പ്രണബ്ജ്യോതി നാഥ് പങ്കെടുത്തു. ജില്ലയിലെ മൂന്ന് നിയോജക മണ്ഡലങ്ങളാണ് വയനാട് ലോക്‌സഭ മണ്ഡലം പരിധിയിൽ വരുന്നത്. ഇവിടങ്ങളിലെ തെരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങൾ പോളിങ് സ്‌റ്റേഷനുകളിലെ അടിസ്ഥാന സൗകര്യങ്ങൾ ഉൾപ്പെടെയുള്ള കാര്യങ്ങളും സുരക്ഷ മുന്നൊരുക്കങ്ങളും അദ്ദേഹം വിലയിരുത്തി. കുറ്റമറ്റതും സുതാര്യവുമായ തെരഞ്ഞെടുപ്പ് നടപടിക്രമങ്ങൾ ഉറപ്പാക്കാൻ അദ്ദേഹം നിർദ്ദേശം നൽകുകയും ചെയ്‌തു.
ജില്ല തെരഞ്ഞെടുപ്പ് ഓഫിസറായ ജില്ല കലക്‌ടർ വിആർ വിനോദ്, ജില്ല പൊലീസ് മേധാവി ആർ വിശ്വനാഥ്, അസിസ്‌റ്റന്‍റ് കലക്‌ടർ വിഎം ആര്യ, അഡിഷണൽ ചീഫ് ഇലക്ട്രൽ ഓഫിസർ പി കൃഷ്‌ണദാസ് ഏറനാട്, നിലമ്പൂർ വണ്ടൂർ നിയോജകമണ്ഡലങ്ങളുടെ ഉപവരണാധികാരികളായ ജില്ലാ സപ്ലൈ ഓഫിസർ ജോസി ജോസഫ് കെ, നിലമ്പൂർ സൗത്ത് ഡിഎഫ്ഒ ധനിക് ലാൽ ജി, നോർത്ത് ഡി എഫ് ഒ കാർത്തിക് പി, ഇലക്ഷൻ ഡെപ്യൂട്ടി കലക്‌ടർ കെ കൃഷ്‌ണകുമാർ, ലാൻഡ് ബോർഡ് ഡെപ്യൂട്ടി കലക്‌ടർ ഷേർളി, ജില്ല ഇൻഫർമേഷൻ ഓഫിസർ കെ മുഹമ്മദ് തുടങ്ങിയവർ പങ്കെടുത്തു.
Also Read: ജയിച്ചാല്‍ ഇനി വയനാട്ടിലേക്ക് വരുമോ? ചോദ്യത്തോട് പ്രതികരിച്ച് പ്രിയങ്ക ഗാന്ധി