വയനാട്: ജനങ്ങൾ എൽഡിഎഫിന് അനുകൂലമായി വോട്ട് രേഖപ്പെടുത്തുമെന്ന് ലോക്‌സഭ വയനാട് മണ്ഡലം എൽഡിഎഫ് സ്ഥാനാർഥി സത്യൻ മൊകേരി. മലപ്പുറം ജില്ലയിലെ എടവണ്ണ പഞ്ചായത്തിന്‍റെ വിവിധ മേഖലകളിൽ പര്യടനം നടത്തി സംസാരിക്കുകയായിരുന്നും അദ്ദേഹം. സ്ഥാനാർഥിയുടെ രണ്ടാംഘട്ട പര്യടനമാണ് നടക്കുന്നത്.
ഇന്ന് ഉച്ചയ്ക്ക് മൂന്നുമണിക്ക് എടവണ്ണ കുണ്ടുതോട് നിന്നാണ് പര്യടനം ആരംഭിച്ചത്. ജനങ്ങൾക്ക് മേൽ അടിച്ചേൽപ്പിച്ച തെരഞ്ഞെടുപ്പിൽ ജനം എൽഡിഎഫിന് അനുകൂലമായി വോട്ട് രേഖപ്പെടുത്തുമെന്ന് സത്യൻ മൊകേരി പറഞ്ഞു. 'കഴിഞ്ഞ പാർലമെന്‍റ് തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന സമയത്ത് വയനാട് നാടാണ് വീടാണെന്നൊക്കെ പറഞ്ഞ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ജയിച്ച ഉടൻ തന്നെ രാജിവക്കുകയാണ് ചെയ്‌തത്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം
രാജി സമർപ്പിച്ചപ്പോൾ തന്നെ പകരം സഹോേദരിയെ സ്ഥാനാർഥിയായി പ്രഖ്യാപിക്കുകയും ചെയ്‌തു. എന്നാൽ രാഹുൽ ഗാന്ധിയുടെ അതേ സമീപനമാണ് പ്രിയങ്ക ഗാന്ധിയും സ്വീകരിച്ചത്. നോമിനേഷൻ നൽകിയ ഉടൻ അവർ വിമാനം കയറി ഡൽഹിക്ക് പോയി.
അവർ ജയിച്ചാൽ ഇവിടെ ഉണ്ടാകില്ല എന്നുറപ്പാണ്' എന്ന് സത്യൻ മൊകേരി പറഞ്ഞു. ഈ മണ്ഡലത്തിലെ ആളുകളുടെ പ്രശ്‌നങ്ങൾക്ക് പരിഹാരം കാണാൻ അവർക്കൊപ്പം നിൽക്കുന്ന ജനപ്രതിനിധി വേണം എന്നും സത്യൻ മൊകേരി പറഞ്ഞു.
Also Read : പ്രിയങ്കയ്‌ക്കൊപ്പം രാഹുലും വയനാട്ടിലേക്ക്; നാളെ മുതൽ പ്രചരണത്തിന് ചൂടേറും