വയനാട്: ജനവാസമേഖലയിലേക്ക് ആന ഇറങ്ങിയെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ പെട്രോളിങ് നടത്തുന്നതിനിടെയാണ് മലയില്‍ നിന്ന് വലിയൊരു ശബ്‌ദം കേട്ടതെന്ന് മുണ്ടക്കെെ ഫോറസ്റ്റ് ഓഫീസിലെ സെഷന്‍ ഫോറസ്റ്റ് ഓഫിസര്‍ ശിവരാമന്‍ കെസി പറഞ്ഞു. ചൂരല്‍മല ഭാഗത്ത് മലയിടിക്കുന്ന ശബ്‌ദം കേള്‍ക്കുകയുണ്ടായി. പിന്നീട് നാട്ടുകാര്‍ വിളിച്ചു ഉരുള്‍പൊട്ടലുണ്ടായെന്ന് പറഞ്ഞു.
ചൂരല്‍മല പാലത്തിലേക്ക് പോവുകയുണ്ടായി. അപ്പോഴേക്കും വലിയൊരു ദുരന്തമായി മാറുകയായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ഉടനെ ആളുകളെ രക്ഷപ്പെടുത്താനായി നാട്ടുകാര്‍ ഇറങ്ങി. 500 ലേറെ പേര്‍ ആ ഭാഗങ്ങളില്‍ താമസിക്കുന്നുണ്ടെന്നാണ് വിവരം. കുറച്ചുപേരെ രക്ഷപ്പെടുത്താന്‍ കഴിഞ്ഞുവെന്ന് അദ്ദേഹം പറഞ്ഞു.
സാഹചര്യം വളരെ ശോചനീയമെന്ന് പ്രദേശവാസി: നിലവിലെ സാഹചര്യം വളരെ ശോചനീയമായിട്ടാണ് പോകുന്നതെന്ന് പ്രദേശവാസിയായ ഷാനവാസ് പറഞ്ഞു. 150-200 ഇടയില്‍ ആളുകള്‍ മണ്ണിനടിയില്‍ കുടുങ്ങി കിടങ്ങുന്നുണ്ടെന്നാണ് അറിയാന്‍ കഴിഞ്ഞത്. വഴികളൊക്കെ പൂര്‍ണമായും അടഞ്ഞുകിടക്കുകയാണ്. ജെ.സി.ബി തുടങ്ങിയ യന്ത്ര സാമഗ്രികളുമായി വഴി ശരിയാക്കി വരുന്നേയുള്ളു. എന്നാല്‍ മാത്രമേ ദുരന്തപ്രദേശങ്ങളിലേക്ക് എത്തിചേരാന്‍ പറ്റുകയുള്ളുവെന്ന് ഷാനവാസ് പറഞ്ഞു.
Also Read: രക്ഷാപ്രവർത്തനത്തിന് ഇന്ത്യൻ നേവി സംഘവും