വയനാട്: മുണ്ടക്കൈയിലും ചൂരമലയിലുമുണ്ടായ ഉരുൾപൊട്ടലിൽ കാണാതായവര്‍ക്കുള്ള തെരച്ചിൽ ഉടൻ ആരംഭിക്കും.പ്രതികൂല കാലാവസ്ഥയെ തുടര്‍ന്ന് ഇന്നലെ (ജൂലൈ 30) രാത്രി നിര്‍ത്തിവച്ച തെരച്ചിലാണ് പുനരാരംഭിക്കുന്നത്. അപകടത്തില്‍ ഇതുവരെ മരിച്ചത് 135 പേരാണ്.
നിരവധി പേര്‍ക്ക് അപകടത്തില്‍ ഗുരുതര പരിക്കേറ്റു. അതേസമയം മരിച്ചവരുടെ പോസ്‌റ്റ്‌മോര്‍ട്ടം നടപടികളും ഉടന്‍ ആരംഭിക്കുമെന്നാണ് ലഭിക്കുന്ന വിവരം. ഏതാനും മൃതദേഹങ്ങള്‍ ഇന്നലെ തന്നെ പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കി സംസ്‌കരിച്ചിട്ടുണ്ട്.
Also Read: വയനാട് ഉരുള്‍പൊട്ടല്‍: രാഹുലും പ്രിയങ്കയും ദുരന്തസ്ഥലം സന്ദര്‍ശിക്കും