ETV Bharat / state

ദുരന്തമുഖത്തെ പെണ്‍സാന്നിധ്യം, ബെയ്‌ലി പാലത്തിന് പിന്നിലെ തലയെടുപ്പ്; ആരാണ് മേജർ സീത ഷെൽക്കെ? - MAJOR SEETA SHELKE

author img

By ETV Bharat Kerala Team

Published : Aug 2, 2024, 11:46 AM IST

Updated : Aug 2, 2024, 12:34 PM IST

ഇന്ത്യൻ സൈന്യത്തിന്‍റെ മദ്രാസ് എന്‍ജിനിയറിങ് ഗ്രൂപ്പിലെ ഉദ്യോഗസ്ഥയായ മേജർ സീത ഷെൽക്കെയാണ് ബെയ്‌ലി പാലത്തിന്‍റെ നിർമാണത്തിന് നേതൃത്വം നൽകിയത്. പാലത്തിന്‍റെ നിർമാണം രക്ഷാപ്രവർത്തനത്തിൽ വളരെ നിർണായകമായിരുന്നു.

WAYANAD BAILEY BRIDGE  വയനാട് ബെയ്‌ലി പാലം  വയനാട് ഉരുൾപൊട്ടൽ  മേജർ സീത ഷെൽക്കെ
Major Seeta Shelke (ETV Bharat)

വയനാട് : കേരളം കണ്ടതിൽ വച്ച് ഏറ്റവും വലിയ ദുരന്തമാണ് വയനാട്ടിലുണ്ടായത്. രക്ഷാപ്രവർത്തകർക്ക് ദുരന്ത മുഖത്തേക്ക് എത്തിച്ചേരാനുള്ള ഏകമാർഗമായ പാലം തകർന്നത് രക്ഷാപ്രവർത്തകർക്ക് വലിയ വെല്ലുവിളിയായിരുന്നു. ഇതിനിടയ്‌ക്ക് ഉണ്ടാക്കിയ ചെറിയ പാലവും തകർന്നു. തുടർന്ന് സൈന്യത്തിന്‍റെ നേതൃത്വത്തിൽ ബെയ്‌ലി പാലം നിർമിക്കുകയാണുണ്ടായത്.

നദിയിലെ കുത്തൊഴുക്കിനെയും കനത്ത മഴയേയും വകവയ്‌ക്കാതെ രാവും പകലുമെന്ന വ്യത്യാസമില്ലാതെ നടത്തിയ കഠിനാധ്വാനത്തിന്‍റെ ഫലമായിരുന്നു ബെയ്‌ലി പാലം. ഈ നിർമാണത്തിന് പിന്നിൽ ഇന്ത്യൻ ആർമിയുടെ വനിത ഉദ്യോഗസ്ഥയായ മേജർ സീത അശോക് ഷെൽക്കെയാണ്. ദുരന്ത മുഖത്ത് രക്ഷാപ്രവർത്തനത്തിനെത്തിയ ഈ പെണ്‍കരങ്ങൾ ഏറെ ശ്രദ്ധേയമായിരുന്നു. ബെയ്‌ലി പാലം നിർമിച്ച എന്‍ജിനിയറാണ് സീത ഷെൽക്കെ. രക്ഷാപ്രവർത്തനം എളുപ്പമാക്കുന്നതിൽ ബെയ്‌ലി പാലത്തിന്‍റെ നിർമാണം നിർണായകമായിരുന്നു എന്നതിനാൽ തന്നെ കേരളം പ്രതീക്ഷയോടെ കാത്തിരുന്ന ഒന്നായിരുന്നു ബെയ്‌ലി പാലത്തിന്‍റെ നിർമാണം.

WAYANAD BAILEY BRIDGE  വയനാട് ബെയ്‌ലി പാലം  വയനാട് ഉരുൾപൊട്ടൽ  മേജർ സീത ഷെൽക്കെ
സീത അശോക് ഷെൽക്കെ ബെയ്‌ലി പാലത്തിന് സമീപം (ETV Bharat)

പാലത്തിന്‍റെ നിർമാണ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്ന ഇവരുടെ ഫോട്ടോ സാമൂഹ്യ മാധ്യമങ്ങളിലെത്തിയതോടെ നിറഞ്ഞ കയ്യടികളാണ് സീതയ്‌ക്ക് ലഭിക്കുന്നത്. മഹാരാഷ്‌ട്രയിലെ അഹമ്മദ് നഗർ ജില്ലയിലെ 600 പേർ മാത്രമുള്ള ഗാഡിൽഗാവ് എന്ന ഒരു ചെറുഗ്രാമത്തിൽ നിന്നും സൈന്യത്തിലെത്തിയ സീത ഷെൽക്കെ ഇന്ന് സൈന്യത്തിന്‍റെ മദ്രാസ് എന്‍ജിനിയറിങ് ഗ്രൂപ്പിലെ ഉദ്യോഗസ്ഥയാണ്.

അഭിഭാഷകനായ അശോക് ബിഖാജി ഷെല്‍ക്കെയുടെ നാല് മക്കളില്‍ ഒരാളാണ് സീത അശോക് ഷെല്‍ക്കെ. അഹമ്മദ് നഗറിലെ ലോണിയിലെ പ്രവാര റൂറൽ എഞ്ചിനീയറിംഗ് കോളജില്‍ നിന്ന് മെക്കാനിക്കല്‍ എഞ്ചിനീയറിംഗില്‍ ബിരുദവും പൂർത്തിയാക്കിയ ശേഷമാണ് സീത അശോക് ഷെൽക്കെ സൈന്യത്തിലേക്ക് എത്തുന്നത്. ഐപിഎസുകാരിയാകണമെന്ന മോഹം പൂവണിയാതെ വന്നതോടെയാണ് സീത സൈന്യത്തിന്‍റെ ഭാഗമാകാന്‍ തീരുമാനിക്കുന്നത്.

ബെയ്‌ലി പാലത്തിലൂടെ ജെസിബി കടന്നുപോകുന്നു (ETV Bharat)

2012ലാണ് ഇവർ സൈന്യത്തിലേക്ക് പ്രവേശിക്കുന്നത്. രക്ഷിതാക്കളിൽ നിന്നും ലഭിച്ച പിന്തുണ തന്നെയാണ് തന്നെ ഇവിടെ വരെ എത്തിച്ചതെന്ന് സീത ഷെൽക്കെ പറയുന്നു. ആര്‍മി മദ്രാസ് എന്‍ജിനിയറിങ് ഗ്രൂപ്പിലെ 250 സൈനികരാണ് ബെയ്‌ലി പാലം നിര്‍മിച്ചത്. ഇതിന്‍റെ നേതൃനിരയില്‍ തലയെടുപ്പോടെ മേജർ സീത അശോക് ഷെല്‍ക്കെയുമുണ്ട്.

190 അടി നീളത്തിലാണ് പാലം നിര്‍മിച്ചത്. ഒരു രാത്രിയും ഒരു പകലും നീണ്ട അധ്വാനം. 24 ടണ്‍ ഭാരം വഹിക്കാന്‍ ശേഷിയുള്ള ഈ പാലത്തിലൂടെയാണ് രക്ഷാപ്രവര്‍ത്തനത്തിന് ആവശ്യമായ ഭാരമേറിയ യന്ത്രസാമഗ്രികള്‍ അടക്കം എത്തിക്കുന്നത്. അതിലൂടെ രക്ഷാപ്രവര്‍ത്തനത്തിന് ആവശ്യമായ വാഹനങ്ങള്‍ കടന്നുപോയത് കയ്യടിയോടെയാണ് നാട്ടുകാർ സ്വീകരിച്ചത്.

Also Read: വയനാട്ടില്‍ ആറ് സെക്‌ടറുകളിലായി 40 ടീമുകള്‍; തെരച്ചില്‍ ആരംഭിച്ച് സംയുക്ത സംഘം

Last Updated : Aug 2, 2024, 12:34 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.