വാഷിങ്ടൺ: ഇന്ത്യൻ രാഷ്ട്രീയത്തിൽ സ്‌നേഹവും ആദരവും വിനയവും നഷ്‌ടമായെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി പറഞ്ഞു. ടെക്‌സാസിലെ ഇന്ത്യൻ അമേരിക്കൻ ജനതയെ അഭിസംബോധന ചെയ്‌ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. തങ്ങള്‍ ഇന്ത്യയുടെ ബഹുസ്വരതയ്‌ക്കായാണ് നിലകൊള്ളുന്നത്. എന്നാല്‍ ഇതിനെതിരായാണ് ആര്‍എസ്‌എസ് വിശ്വസിക്കുന്നതെന്നും പ്രവാസികളുമായുള്ള സംവാദത്തിനിടെ രാഹുൽ ഗാന്ധി പറഞ്ഞു.
യുണൈറ്റഡ് സ്‌റ്റേറ്റ്സ് പോലെ, എല്ലാ കാര്യങ്ങളിലും എല്ലാവർക്കും പങ്കെടുക്കുവാനും സ്വപ്‌നം കാണാനും അനുവദിക്കണമെന്ന് ഞങ്ങൾ വിശ്വസിക്കുന്നു. മാത്രമല്ല ജാതി, ഭാഷ, മതം, പാരമ്പര്യം എന്നിവ പരിഗണിക്കാതെ എല്ലാവർക്കും സമൂഹത്തിൽ സ്ഥാനം നൽകണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇന്ത്യൻ പ്രധാനമന്ത്രി ഇന്ത്യൻ ഭരണഘടനയെ ആക്രമിക്കുകയാണെന്ന് ഇന്ത്യയിലെ ദശലക്ഷക്കണക്കിന് ആളുകൾക്ക് വ്യക്തമായി. അതിന്‍റെ തെളിവാണ് ലോക്‌സഭ തെരഞ്ഞെടുപ്പിൽ പ്രകടമായത്. ഇത് ഞങ്ങളുടെ പോരാട്ടത്തിന്‍റെ ഫലമാണെന്ന് രാഹുൽ ഗാന്ധി പറഞ്ഞു.
ഇടിവി ഭാരത് കേരളം ഇനി വാട്‌സ്‌ആപ്പിലും
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
നമ്മുടെ സംസ്ഥാനങ്ങൾ തമ്മിലുള്ള ഐക്യം, ഭാഷകളോടും മതങ്ങളോടും പാരമ്പര്യങ്ങളോടും ജാതിയോടുമുള്ള ബഹുമാനം എന്നിവയെ കുറിച്ചാണ് ഞാൻ നിങ്ങളോട് പറയുന്നത്. ഇതെല്ലാം നമ്മുടെ ഭരണഘടനയിലുമുണ്ട് എന്ന് അദ്ദേഹം വ്യക്തമാക്കി.
"ഇന്ത്യൻ രാഷ്‌ട്രീയത്തിലേക്ക് സ്നേഹത്തിന്‍റെയും ആദരവിന്‍റെയും വിനയത്തിന്‍റെയും മൂല്യങ്ങൾ പകരുക എന്നതാണ് തന്‍റെ പങ്ക്. നമ്മുടെ രാഷ്‌ട്രീയ വ്യവസ്ഥിതികളിലും പാർട്ടികൾക്കതീതമായി കാണാത്തത് സ്നേഹവും ബഹുമാനവും വിനയവുമാണ്. ഒരു മതത്തിലോ ഒരു സമുദായത്തിലോ ഒരു ജാതിയിലോ ഒരു സംസ്ഥാനത്തിലോ ഒരു ഭാഷ സംസാരിക്കുന്നവരോടോ മാത്രമല്ല, എല്ലാ മനുഷ്യരോടും ആ സ്നേഹം ഉണ്ടാകണം"- രാഹുല്‍ പറഞ്ഞു.
ബിജെപി നമ്മുടെ പാരമ്പര്യത്തെയും ഭാഷയെയും ഭരണഘടനയെയും മതപാരമ്പര്യത്തെയും ആക്രമിക്കുകയാണെന്ന് ജനങ്ങൾ മനസിലാക്കിയെന്ന് ലോക്‌സഭ ഫലങ്ങളെ പരോക്ഷമായി പരാമർശിച്ച് കൊണ്ട് രാഹുൽ ഗാന്ധി പറഞ്ഞു. തെരഞ്ഞെടുപ്പ് ഫലം വന്ന് മിനിറ്റുകൾക്കുള്ളിൽ തന്നെ ഇന്ത്യയിൽ ആരും ബിജെപിയെയും, പ്രധാനമന്ത്രിയെയും ഭയക്കുന്നില്ലെന്ന് നാം കണ്ടു. ജനാധിപത്യം തിരിച്ചറിഞ്ഞ ഇന്ത്യൻ ജനതയുടെ, നമ്മുടെ ഭരണഘടനയ്‌ക്കെതിരായ ആക്രമണം നാം അംഗീകരിക്കാൻ പോകുന്നില്ലെന്ന് തിരിച്ചറിഞ്ഞ ഇന്ത്യൻ ജനതയുടെ വലിയ നേട്ടങ്ങളാണിത്.
യുഎസിന് ഇന്ത്യയെയും ഇന്ത്യയ്ക്ക് യുഎസിനെയും ആവശ്യമാണെന്ന് വാദിച്ച രാഹുൽ ഗാന്ധി, ഇന്ത്യൻ ഡയസ്‌പോറ രണ്ട് രാജ്യങ്ങൾക്കിടയിലുള്ള ഒരു പാലമാണെന്ന് പറഞ്ഞു. നിങ്ങൾ ഇന്ത്യയുടെ ആശയങ്ങൾ അമേരിക്കയിലേക്കും അമേരിക്കയുടെ ആശയങ്ങൾ ഇന്ത്യയിലേക്കും കൊണ്ടുവരണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇരു രാജ്യങ്ങളുടെയും ഭാവി നിർണ്ണയിക്കാൻ പോകുന്ന ഇന്ത്യയും യുഎസും തമ്മിലുള്ള ബന്ധം കെട്ടിപ്പടുക്കുന്നതിൽ നിങ്ങൾക്കുള്ള പങ്ക് വളരെ പ്രധാനപ്പെട്ടതാണെന്നും അദ്ദേഹം ടെക്‌സാസിലെ ഇന്ത്യൻ ജനതയോട് പറഞ്ഞു.
Also Read: 'എഐ ചില ജോലികളെ ഇല്ലാതാക്കും, ഒപ്പം പുതിയ അവസരങ്ങൾ സൃഷ്‌ടിക്കും': രാഹുൽ ഗാന്ധി