കോഴിക്കോട്: ഒരു പ്രദേശത്തെ മുഴുവൻ ഒഴുക്കികളഞ്ഞ പ്രദേശവാസികളുടെ നാളെകൾ ശൂന്യമാക്കിയ ദുരന്തം. മരണ സംഖ്യയെക്കാൾ അലട്ടുന്ന ഒരുപാട് വേദനകളുണ്ട് അവർക്ക്. ജീവിതത്തിൽ സ്വരൂപിച്ചതെല്ലാം ഒരു ഉരുള്‍പൊട്ടലില്‍ ഒലിച്ചു പോയി. ഇനി എങ്ങോട്ട് മടങ്ങും... എവിടെ കയറി ചെല്ലും... കൂട്ടിന് ആരുണ്ടാകും... ഇങ്ങനെ ജീവിതം വഴിമുട്ടിയവർക്കായി കൈകോർക്കണം എന്നാണ് നാടിന്‍റെ ആഹ്വാനം.
പച്ചപ്പണിഞ്ഞ് സുന്ദരമായ നാടിനെ പിച്ചിച്ചീന്തിയ ദുരന്തത്തിൽ നിന്ന് കരകയറാൻ സഹായം അഭ്യർഥിക്കുകയാണ് പലരും. ഒരു കുപ്പിവെള്ളം തൊട്ട് അകമഴിഞ്ഞ് കൊടുക്കാൻ പറ്റിയതെല്ലാം കൈമാറാൻ ഭരണതലത്തിൽ ഇരിക്കുന്നവർ ആവശ്യപ്പെട്ടു കഴിഞ്ഞു. ഭക്ഷ്യ വസ്‌തുക്കളും വസ്ത്രങ്ങളുമെല്ലാം അവർക്ക് വലിയ ആശ്വാസമാകും.
ഒന്നുമില്ലാത്തവർക്ക് ഒന്നിൽ തൊട്ട് തുടങ്ങാൻ പല ഭാഗത്തും നിന്നും ജനങ്ങൾ സഹായഹസ്‌തവുമായി മലകയറി തുടങ്ങി. ഉറ്റവരോ ഉടയവരോ കൈതാങ്ങായി ഇല്ലാതെ ഒറ്റപ്പെട്ടവർക്ക് ഈ താങ്ങ് വലിയ ആശ്വാസമാവട്ടെ.
Also Read: ഇനിയും എത്ര പേര്‍...?; രാത്രിയിലും തെരച്ചില്‍ തുടര്‍ന്ന് സൈന്യം