തിരുവനന്തപുരം: ഏഴിമല നേവൽ ബേസിൽ നിന്നുള്ള ഇന്ത്യൻ നേവി സംഘം രക്ഷാപ്രവർത്തനത്തിനായി ഉരുൾപൊട്ടലുണ്ടായ ചൂരൽമലയിലെത്തി. മുഖ്യമന്ത്രി പിണറായി വിജയന്‍ നേവിയുടെ റിവർ ക്രോസിങ് ടീമിന്‍റെ സഹായം തേടിയതിനെ തുടര്‍ന്നാണ് സംഘമെത്തിയത്.
ചൂരൽമല പട്ടണത്തിൽ ഒരു പ്രധാന പാലം തകർന്നതിനാൽ തടസപ്പെട്ട പ്രദേശത്തെ രക്ഷാപ്രവർത്തനത്തിനായി കരസേനയും വ്യോമസേനയും സജ്ജമായി. ദേശീയ ദുരന്ത നിവാരണ സേനയുടെ സംഘങ്ങൾക്ക് പുറമെ കര, വ്യോമ, നാവിക സേനാ ഉദ്യോഗസ്ഥരും നാശനഷ്ടം സംഭവിച്ച സ്ഥലത്ത് എത്തിയതായി കേന്ദ്ര സഹമന്ത്രി ജോർജ് കുര്യൻ പറഞ്ഞു.
Also Read: വയനാട് ഉരുൾപൊട്ടൽ; ചാലിയാർ പുഴയിലൂടെ ഒഴുകിയെത്തി മൃതദേഹങ്ങൾ