ETV Bharat / state

വയനാടിന് കൈത്താങ്ങ്; എറണാകുളം ജില്ലയുടെ സഹായം കൈമാറി - Ernakulam District Provides Aid

കടവന്ത്ര റീജണൽ സ്പോര്‍ട്‌സ് സെന്‍ററിലെ തുറന്ന സഹായ കേന്ദ്രത്തിൽ വലിയ സഹായമാണ് ലഭിച്ചത്. മരുന്നുകൾ, സ്‌കൂൾ ബാഗുകൾ, കളിപ്പാട്ടങ്ങൾ, ഭക്ഷ്യവസ്‌തുക്കൾ, കുടിവെള്ളം, വസ്ത്രങ്ങൾ, കുട്ടികൾക്കുള്ള സാധനങ്ങൾ, ഡയപ്പറുകൾ, നാപ്‌കിനുകൾ തുടങ്ങിയവ ലഭിച്ചു.

എറണാകുളം ജില്ലയുടെ സഹായം  വയനാട് ഉരുള്‍പൊട്ടല്‍  പ്രകൃതിദുരന്തങ്ങള്‍  KERALA LATEST NEWS
സഹായവുമായി വയനാട്ടിലേക്ക് യാത്രതിരിച്ച ലോറി (ETV Bharat)
author img

By ETV Bharat Kerala Team

Published : Aug 1, 2024, 7:47 PM IST

എറണാകുളം : വയനാട്ടിലെ ദുരിതബാധിതരെ സഹായിക്കാനായി ജില്ല ഭരണകൂടത്തിന്‍റെ നേതൃത്വത്തിൽ ആരംഭിച്ച കലക്ഷന്‍ സെന്‍ററിൽ ലഭിച്ച സാധനങ്ങൾ വയനാട്ടിലേക്ക് അയച്ചു. ദുരിതാശ്വാസ സാധനങ്ങളടങ്ങിയ വാഹനം നടന്‍ മമ്മൂട്ടി ഫ്ലാഗ് ഓഫ് ചെയ്‌തു. മമ്മൂട്ടി നല്‍കിയ സഹായധന ചെക്കുകൾ മന്ത്രി പി രാജീവും ജില്ല കലക്‌ടർ എൻഎസ്കെ ഉമേഷും ചേർന്ന് ഏറ്റുവാങ്ങി. മമ്മൂട്ടി 20 ലക്ഷം രൂപയും മകൻ ദുൽഖർ സൽമാൻ 15 ലക്ഷം രൂപയും സംഭാവനയായി നൽകി.

നാടൊന്നാകെ വയനാടിനെ ചേർത്ത് പിടിച്ചുള്ള പ്രവർത്തനങ്ങളിലാണെന്ന് മന്ത്രി പി രാജീവ് പറഞ്ഞു. ഒരോരുത്തരും അവരവർക്ക് കഴിയാവുന്ന സഹായവുമായി വരികയാണ്. ഇത്തരം സന്ദർഭങ്ങളിൽ മലയാളിക്ക് ഒപ്പം നിൽക്കുകയും നയിക്കുകയും ചെയ്‌ത വ്യക്തിയാണ് നടൻ മമ്മൂട്ടി. എല്ലാവരും ഈ ദൗത്യത്തിൽ സഹകരിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു. ഒരോരുത്തരും കഴിയുന്ന രീതിയിൽ ദുരിതാശ്വാസ നിധിയിലേക്ക് സഹായം ചെയ്യണമെന്ന് നടൻ മമ്മൂട്ടി അഭ്യർഥിച്ചു.

കടവന്ത്ര റീജണൽ സ്പോര്‍ട്‌സ് സെന്‍ററിലെ തുറന്ന സഹായ കേന്ദ്രത്തിൽ വലിയ സഹായമാണ് ലഭിച്ചത്. മരുന്നുകൾ, സ്‌കൂൾ ബാഗുകൾ, കളിപ്പാട്ടങ്ങൾ, ഭക്ഷ്യവസ്‌തുക്കൾ, കുടിവെള്ളം, വസ്ത്രങ്ങൾ, കുട്ടികൾക്കുള്ള സാധനങ്ങൾ, ഡയപ്പറുകൾ, നാപ്‌കിനുകൾ തുടങ്ങിയവ ലഭിച്ചു. മൂന്ന് ലോഡ് സാധനങ്ങളാണ് വയനാട്ടിലേക്ക് അയച്ചത്.

വയനാട്ടിലെ ദുരിത മേഖലയിൽ ആവശ്യമായ സാധന സാമഗ്രികൾ ലഭിച്ചതിനാൽ കൊച്ചിയിലെ കലക്ഷൻ സെന്‍ററിന്‍റെ പ്രവർത്തനം അവസാനിപ്പിച്ചു. സഹായം നൽകാൻ ആഗ്രഹിക്കുന്നവർ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകണമെന്ന് ജില്ല ഭരണകൂടം അഭ്യർഥിച്ചു.

Also Read: വയനാടിന് സഹായം; കോട്ടയം ബസേലിയോസ് കോളജില്‍ കലക്ഷന്‍ സെന്‍റര്‍ പ്രവർത്തനം ആരംഭിച്ചു - collection centre at kottayam

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.