ETV Bharat / state

വയനാട് ദുരന്തം: തിരുവനന്തപുരത്തും ആലപ്പുഴയിലും നൂതന ഡിഎൻഎ സീക്വൻസിങ് സംവിധാനം - DNA Next Generation Sequencing - DNA NEXT GENERATION SEQUENCING

വയനാട് ദുരന്തമുഖത്ത് നിന്നും കണ്ടെത്തിയ ശരീരഭാഗങ്ങൾ തിരിച്ചറിയാന്‍ നൂതന ഡിഎൻഎ സീക്വൻസിങ് പരിശോധന നടത്തും. തിരുവനന്തപുരത്തും ആലപ്പുഴയിലുമാണ് എൻജിഎസ് പരിശോധന സംവിധാനം ഒരുക്കുന്നത്. ഒട്ടും വ്യക്തമാകാത്ത സാമ്പിളുകളാണ് ഇവിടെ എത്തിച്ച് പരിശോധന നടത്തുക.

DNA SEQUENCING UNIDENTIFIED VICTIMS  WAYANAD LANDSLIDE  നൂതന ഡിഎൻഎ സീക്വൻസിങ്  MALAYALAM LATEST NEWS
Next Generation Sequencing For Unidentified Victims Of Wayanad Landslide (ETV Bharat)
author img

By ETV Bharat Kerala Team

Published : Aug 21, 2024, 3:24 PM IST

കോഴിക്കോട്: മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടലിൽ തിരിച്ചറിയാനാകാത്ത 52 ശരീര ഭാഗങ്ങൾ തിരിച്ചറിയുന്നതിനായി നൂതന ഡിഎൻഎ സീക്വൻസിങ് (Next-generation sequencing - NGS) സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തുന്നു. തിരുവനന്തപുരത്തെ രാജീവ് ഗാന്ധി സെൻ്റർ ഫോർ ബയോടെക്‌നോളജിയിലും ആലപ്പുഴയിലെ ഐസിഎംആർ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി ഫീൽഡ് യൂണിറ്റിലും എൻജിഎസ് സൗകര്യങ്ങൾ ലഭ്യമാണ്. പരമ്പരാഗത ഷോർട്ട് ടാൻഡം റിപ്പീറ്റ് (STR) വിശകലനത്തിൽ നിന്ന് വ്യത്യസ്‌തമായി എൻജിഎസ് വേഗമേറിയതും കൂടുതൽ കൃത്യതയുമുള്ളതുമാണ്.

ഇത് മനുഷ്യരിലെ ജീനോമിൻ്റെ സമഗ്രമായ കാഴ്‌ചയും ഡിഎൻഎ വിശകലനങ്ങളും ഒരേസമയം ക്രമപ്പെടുത്തും. ഇതിന് കുറഞ്ഞ സാമ്പിൾ മാത്രമേ ആവശ്യമുള്ളൂ. കണ്ണൂരിലെ റീജണൽ ഫോറൻസിക് ലാബിലാണ് നിലവിൽ ഡിഎൻഎ തിരിച്ചറിയൽ നടപടികൾ പുരോഗമിക്കുന്നത്.

ഒട്ടും വ്യക്തമാകാത്ത സാമ്പിളുകളാണ് തിരുവനന്തരപുരത്തേക്കും ആലപ്പുഴയിലേക്കും മാറ്റുന്നത്. കഴിഞ്ഞ രണ്ടാഴ്‌ചയ്ക്കിടെ 442ല്‍ അധികം സാമ്പിളുകൾ പരിശോധിച്ചെങ്കിലും ജീർണ്ണിച്ച സാമ്പിളുകളിൽ നിന്ന് ഡിഎൻഎ ക്രോമസോമുകൾ തിരിച്ചറിയാൻ പറ്റാത്ത അവസ്ഥയാണ്.

Also Read: വയനാട് ദുരന്തം: ശരീരഭാഗങ്ങള്‍ തിരിച്ചറിയാന്‍ ഡിഎൻഎ സീക്വൻസിങ്, പരിശോധന കണ്ണൂരില്‍

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.