ETV Bharat / state

വയനാട്ടിൽ നിന്നും സൈന്യം മടങ്ങുന്നു, യാത്രയയപ്പ് നൽകാൻ സർക്കാർ - army returns from wayanad - ARMY RETURNS FROM WAYANAD

പത്തുനാൾ നീണ്ട രക്ഷാദൗത്യം അവസാനിപ്പിച്ച് വയനാട്ടിൽ നിന്നും സൈന്യത്തിന്‍റെ എല്ലാ സംഘങ്ങളും മടങ്ങും. എൻഡിആർഎഫ്, എസ്‌ഡിആർഎഫ്, ഫയർഫോഴ്‌സ്, പൊലീസ് എന്നീ സേനകൾ രക്ഷാപ്രവർത്തനം തുടരും.

WAYANAD LANDSLIDE UPDATES  വയനാട്ടിൽ നിന്നും സൈന്യം മടങ്ങുന്നു  ARMY RETURNS FROM WAYANAD  DISASTER HIT AREA OF WAYANAD
Wayanad Landslide Rescue operation (ETV Bharat)
author img

By ETV Bharat Kerala Team

Published : Aug 8, 2024, 12:28 PM IST

Updated : Aug 8, 2024, 1:34 PM IST

യാത്രയാകുന്ന സൈനീകരെ അനുമോദിക്കുന്ന മന്ത്രി മുഹമ്മദ് റിയാസ് (ETV Bharat)

വയനാട് : പത്തുനാൾ നീണ്ട രക്ഷാദൗത്യം അവസാനിപ്പിച്ച് വയനാട്ടിലെ ദുരന്തബാധിത പ്രദേശങ്ങളായ മുണ്ടക്കൈ, ചൂരൽമല എന്നിവിടങ്ങളിൽ നിന്നും സൈന്യം മടങ്ങുന്നു. വയനാട്ടിൽ നിന്നും മടങ്ങുന്ന സൈന്യത്തിന് സർക്കാരും ജില്ല ഭരണകൂടവും യാത്രയയപ്പ് നൽകും. സൈന്യത്തിന്‍റെ എല്ലാ സംഘങ്ങളും മടങ്ങും. എന്നാൽ രക്ഷാപ്രവർത്തനം പൂർണമായും എൻഡിആർഎഫ്, എസ്‌ഡിആർഎഫ്, ഫയർഫോഴ്‌സ്, പൊലീസ് എന്നീ സേനകൾക്ക് കൈമാറുമെന്നും സൈന്യം അറിയിച്ചു.

സൈന്യത്തിൻ്റെ 500 അംഗ സംഘമാണ് മടങ്ങുന്നത്. തിരുവനന്തപുരം, കോഴിക്കോട്, കണ്ണൂർ, ബെംഗളൂരു എന്നിവിടങ്ങളിൽ നിന്നുള്ള ബറ്റാലിയൻ അംഗങ്ങളാണ് മടങ്ങുന്നത്. അതേസമയം, താത്‌കാലികമായി നിർമിച്ച ബെയ്‌ലി പാലം മെയ്‌ന്‍റനൻസ് ടീം പ്രദേശത്ത് തുടരും. ഹെലികോപ്‌ടർ സെർച്ച് ടീമും അടുത്ത നിർദേശം വരുന്നത് വരെ തുടരുമെന്നും സൈന്യം അറിയിച്ചു. ബാക്കിയുള്ളവരാണ് മടങ്ങുകയെന്നും സൈന്യം പറയുന്നു.

ആറു സോണുകളിലായി നടന്ന തെരച്ചിലില്‍ എന്‍ഡിആര്‍എഫ്, ആര്‍മി, കേരള, തമിഴ്‌നാട് ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ സംഘങ്ങള്‍, എന്‍ഡിഎംഎ ഡെല്‍റ്റ സ്‌ക്വാഡ്, സ്‌പെഷ്യല്‍ ഓപ്പറേഷന്‍ ഗ്രൂപ്പ്, പൊലീസ്, ഫോറസ്‌റ്റ്, ഡോഗ് സ്‌ക്വാഡ് എന്നീ സേനകളില്‍ നിന്നായി 1026 പേര്‍ പങ്കാളികളായി. 54 ഹിറ്റാച്ചികളും ഏഴ് ജെസിബികളുമാണ് തെരച്ചിലിന് ഉപയോഗിച്ചത്. ചാലിയാര്‍ തീരത്തെ ദുര്‍ഘട മേഖലയായ സണ്‍റൈസ് വാലിയിലെ ദൗത്യ സംഘത്തിന്‍റെ പരിശോധന ഇന്നും തുടരുകയാണ്. പരപ്പന്‍പാറ, സൂചിപ്പാറ ഭാഗങ്ങളിലും സംഘം പരിശോധന നടത്തിയിരുന്നു.

പുഞ്ചിരിമട്ടം മേഖലയില്‍ ആര്‍മിയുടെ സ്‌പെഷ്യല്‍ സര്‍വെ ടീമിന്‍റെ നേതൃത്വത്തില്‍ മാപ്പിങ് നടത്തിയായിരുന്നു പരിശോധന. കഡാവര്‍ ഡോഗുകളെ കൂടി ഉള്‍പ്പെടുത്തി നടത്തിയ തെരച്ചിലില്‍ 86 സേനാംഗങ്ങളാണ് ഉണ്ടായിരുന്നത്. മൂന്ന് ഹിറ്റാച്ചികള്‍ ഉപയോഗിച്ച് സ്ഥലശുചീകരണവും നടത്തി. മുണ്ടക്കൈ മേഖലയില്‍ ഡ്രെയിനേജ് ശുചീകരിച്ചായിരുന്നു തെരച്ചില്‍ നടന്നത്. 167 സേനാംഗങ്ങള്‍ 9 ഹിറ്റാച്ചികള്‍ രക്ഷാദൗത്യത്തിന് ഉപയോഗിച്ചു.

334 സേനാംഗങ്ങളുടെ നേതൃത്വത്തിലായിരുന്നു ചൂരല്‍മല ടൗണിലെയും പരിസരപ്രദേശങ്ങളിലെയും തെരച്ചില്‍. തമിഴ്‌നാട് ഡോഗ് സ്‌ക്വാഡും തെരച്ചിലില്‍ പങ്കാളികളായി. സ്‌കൂള്‍ റോഡിലും പരിസരത്തുമായി 12 ഹിറ്റാച്ചികള്‍ ഉപയോഗിച്ച് 94 പേരടങ്ങിയ സേനാംഗങ്ങളാണ് പരിശോധന നടത്തിയത്. 12 ഹിറ്റാച്ചികള്‍ ഉപയോഗിച്ച് 223 പേരടങ്ങിയ സംഘം വില്ലേജ് പരിസരത്തും തെരച്ചില്‍ നടത്തി. 80 ടീമുകളായി 504 വളണ്ടിയര്‍മാരും തെരച്ചിലിന് സേനാംഗങ്ങളോടൊപ്പം ചേര്‍ന്നു.

ജില്ലാ ഭരണകൂടത്തിന്‍റെ നേതൃത്വത്തില്‍ സേനാംഗങ്ങള്‍ക്കായി ഇന്ന് 3960 പ്രഭാത ഭക്ഷണ പാക്കറ്റുകളും 5560 ഉച്ചഭക്ഷണ പാക്കറ്റുകളും വിതരണം ചെയ്‌തു. ചൂരല്‍മല ദുരന്തത്തിന്‍റെ പശ്ചാത്തലത്തില്‍ 16 ക്യാമ്പുകളാണ് പ്രവര്‍ത്തിക്കുന്നത്. 579 കുടുംബങ്ങളിലെ 753 പുരുഷന്‍മാരും 751 സ്ത്രികളും 464 കുട്ടികളും ഉള്‍പ്പെടെ 1968 പേരാണ് ക്യാമ്പുകളിലുള്ളത്. ഇവരുടെ പുനരധിവാസത്തിനായി വാടക വീടുകൾ കണ്ടെത്തുന്ന നടപടികളും തുടരുകയാണ്. ഇതുവരെ 413 മരണമാണ് സ്ഥിരീകരിച്ചത്.

ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു ഇന്ന് വയനാട്ടിലെത്തി. മന്ത്രിമാരായ കെ രാജന്‍, എ കെ ശശീന്ദ്രന്‍, പി എ മുഹമ്മദ് റിയാസ്, ഒ ആര്‍ കേളു എന്നിവരടങ്ങിയ മന്ത്രിസഭ ഉപസമിതി ക്യാമ്പുകള്‍ സന്ദര്‍ശിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തി. ദുരിതാശ്വാസവും പുനരധിവാസവുമായി ബന്ധപ്പെട്ട വിവിധ യോഗങ്ങള്‍ക്കും മന്തിസഭ ഉപസമിതി നേതൃത്വം നല്‍കി. അതേസമയം, ശനിയാഴ്‌ച പ്രധാനമന്ത്രി എത്തുന്നതിന് മുന്നോടിയായുള്ള സുരക്ഷ പരിശോധനകൾ തുടരുകയാണ്.

Also Read: വയനാട് ഉരുൾപൊട്ടൽ: ഡിവൈഎഫ്ഐ 'ആക്രി ചലഞ്ചിലേക്ക്' ബൈക്ക് നല്‍കി മാതൃകയായി ഫയര്‍ ഫോഴ്‌സ് ഉദ്യോഗസ്ഥൻ

Last Updated : Aug 8, 2024, 1:34 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.