ETV Bharat / state

വയനാട് ദുരന്തം: മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ സർവകക്ഷിയോഗം ആരംഭിച്ചു - ALL PARTY MEETING IN WAYANAD

മുഖ്യമന്ത്രി വയനാട്ടിലെത്തിയതിന് പിന്നാലെ സർവകക്ഷിയോഗം തുടങ്ങി. യോഗത്തിൽ ഉരുൾപൊട്ടൽ ദുരന്തത്തിലെ സ്ഥിതിഗതികൾ വിലയിരുത്തി വരികയാണ്. വയനാട് കലക്‌ടറേറ്റിലെ എപിജെ ഹാളിലാണ് യോഗം .

WAYANAD LANDSLIDE  PINARAYI VIJAYAN ALL PARTY MEETING  വയനാട്ടിൽ സർവകക്ഷിയോഗം  വയനാട് ഉരുള്‍പൊട്ടല്‍
CM Pinarayi Vijayan to attend All party meeting (ETV Bharat)
author img

By ETV Bharat Kerala Team

Published : Aug 1, 2024, 11:02 AM IST

Updated : Aug 1, 2024, 1:16 PM IST

വയനാട്ടിൽ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ സർവകക്ഷിയോഗം (ETV Bharat)

വയനാട്: ഉരുൾപൊട്ടലുണ്ടായ മേഖലയിലെ സ്ഥിതിഗതികൾ വിലയിരുത്താൻ മുഖ്യമന്ത്രി പിണറായി വിജയന്‍റെ അധ്യക്ഷതയിൽ സർവകക്ഷിയോഗം ആരംഭിച്ചു. വയനാട് കലക്‌ടറേറ്റിലെ എപിജെ ഹാളിലാണ് യോഗം നടക്കുന്നത്. യോഗത്തിൽ വയനാട്ടിൽ ക്യാമ്പ് ചെയ്യുന്ന മന്ത്രിമാർ, ജില്ലയിലെ എംഎൽഎമാർ, ജില്ല പഞ്ചായത്ത്‌ പ്രസിഡന്‍റ്, രാഷ്ട്രീയ പാർട്ടി നേതാക്കൾ എന്നിവർ പങ്കെടുക്കുന്നു.

അതേസമയം രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി, കെ.സി വേണുഗോപാല്‍ എന്നിവര്‍ ഉടന്‍ വയനാട്ടിലെത്തും. പ്രത്യേക വിമാനത്തില്‍ കണ്ണൂരിലെത്തിയ സംഘം റോഡ് മാര്‍ഗം വയനാട്ടിലേക്ക് തിരിച്ചിട്ടുണ്ട്. ദുരിതാശ്വാസ ക്യാമ്പുകളിലും വിംസ് ആശുപത്രിയിലും സംഘം സന്ദര്‍ശനം നടത്തുമെന്നാണ് ലഭിക്കുന്ന വിവരം.

Also Read: വയനാട്ടിലെ ഉരുള്‍പൊട്ടല്‍: ചാലിയാറില്‍ തെരച്ചിൽ ആരംഭിച്ചു; മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കും

Last Updated : Aug 1, 2024, 1:16 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.