ETV Bharat / state

പ്രിയങ്ക ഗാന്ധിയുടെ നാമനിർദേശ പത്രിക സമർപ്പണം ബുധനാഴ്‌ച; മല്ലികാർജജുൻ ഖാർഗെയും സോണിയ ഗാന്ധിയും വയനാടെത്തും - PRIYANKA GANDHI NOMINATION WAYANAD

പ്രചരണത്തിന് കോണ്‍ഗ്രസ് മുഖ്യമന്ത്രിമാരും ദേശീയ നേതാക്കളും.

WAYANAD LOKSABHA BYELECTION  KERALA BYELECTION 2024  PRIYANKA UDF CANDIDATE WAYANAD  PRIYANKA CONGRESS ELECTION CAMPAIGN
Priyanka Gandhi (ANI)
author img

By ETV Bharat Kerala Team

Published : Oct 21, 2024, 5:10 PM IST

വയനാട്: യുഡിഎഫ് സ്ഥാനാർഥി പ്രിയങ്ക ഗാന്ധി ബുധനാഴ്‌ച നാമനിർദേശ പത്രിക സമർപ്പിക്കും. പത്രിക സമർപണത്തിന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജ്ജുൻ ഖാർഗെയും കോൺഗ്രസ് പാർലമെന്‍ററി പാർട്ടി ചെയർപേഴ്‌സൺ സോണിയ ഗാന്ധി എംപിയുമെത്തും. ലോക്‌സഭ പ്രതിപക്ഷ നേതാവും വയനാട് മുൻ എംപിയുമായ രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും പങ്കെടുക്കുന്ന റോഡ് ഷോ കൽപ്പറ്റ പുതിയ ബസ് സ്‌റ്റാന്‍റ് പരിസരത്തു നിന്ന് പതിനൊന്നിന് ആരംഭിക്കും.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

പന്ത്രണ്ട് മണിയോടെ വരണാധികാരിയായ ജില്ലാ കളക്‌ടർക്ക് മുമ്പാകെ നാമനിർദേശ പത്രിക സമർപ്പിക്കും. വിവിധ മുഖ്യമന്ത്രിമാരും ദേശീയ നേതാക്കളും സംസ്ഥാന നേതാക്കളും ഉൾപ്പടെ നേതാക്കളുടെ വലിയ നിര തന്നെ റോഡ് ഷോയിൽ പങ്കെടുക്കും. കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ, തെലുങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി, ഹിമാചൽ പ്രദേശ് മുഖ്യമന്ത്രി സുഖ്വീന്ദർ സിംഗ്, കർണാടക ഉപമുഖ്യമന്ത്രി ഡികെ ശിവകുമാർ എന്നിവർ പ്രിയങ്കക്കൊപ്പം വയനാട് എത്തുമെന്നാണ് വിവരം.

Also Read:'പ്രിയങ്ക തോല്‍ക്കും, രാഹുല്‍ വയനാട്ടിലെ ജനങ്ങളെ വഞ്ചിച്ചു': സത്യൻ മൊകേരി

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.