ETV Bharat / state

മഴയിലും ആവേശം പകര്‍ന്ന് പ്രിയങ്ക, വയനാട്ടില്‍ കരുത്ത് കാട്ടി മുന്നണികള്‍; പരസ്യപ്രചാരണം അവസാനിച്ചു - WAYANAD KOTTIKKALASHAM

വയനാട് ലോക്‌സഭ ഉപതെരഞ്ഞെടുപ്പ്. ആവേശമായ കൊട്ടിക്കലാശത്തോടെ പരസ്യപ്രചാരണത്തിന് സമാപനം.

PRIYANKA GANDHI KOTTIKALASHAM  WAYANAD BY ELECTION 2024  വയനാട് കൊട്ടിക്കലാശം  പ്രിയങ്കാ ഗാന്ധി കൊട്ടിക്കലാശം
Wayanad By Election Kottikkalasham (ANI, ETV Bharat)
author img

By ETV Bharat Kerala Team

Published : Nov 11, 2024, 6:28 PM IST

കോഴിക്കോട്: പരസ്യ പ്രചരണം തിരുവമ്പാടിയിൽ അവസാനിപ്പിച്ച് പ്രിയങ്കാ ഗാന്ധി. വയനാട് ലോക്‌സഭ മണ്ഡലത്തിൽ ഉൾപ്പെടുന്ന കോഴിക്കോട് ജില്ലയിലെ നിയമസഭ മണ്ഡലമാണ് തിരുവമ്പാടി. തകർത്ത് പെയ്‌ത മഴയെ അവഗണിച്ചാണ് പ്രിയങ്കാ ഗാന്ധി കൊട്ടിക്കലാശത്തിന് എത്തിയത്.

തിരുവമ്പാടി ബസ് സ്റ്റാൻഡ് പരിസരം യുഡിഎഫ് പ്രവർത്തകരെ കൊണ്ട് നിറഞ്ഞ് കവിഞ്ഞു. എല്ലാവർക്കും നമസ്‌കാരം പറഞ്ഞു കൊണ്ടായിരുന്നു പ്രിയങ്ക പ്രസംഗം ആരംഭിച്ചത്. നിങ്ങളുടെ സ്നേഹത്തിന് നന്ദിയെന്നും എനിക്ക് കുറച്ച് മലയാളം അറിയാമെന്നും പ്രിയങ്ക പറഞ്ഞു. തിരിച്ച് വന്ന് കൂടുതൽ മലയാളം പറയാമെന്ന് ഇംഗ്ലീഷിലും യുഡിഎഫ് സ്ഥാനാര്‍ഥി വ്യക്തമാക്കി.

35 വർഷമായി തെരഞ്ഞെടുപ്പ് പ്രചാരണം നടത്തുന്ന തന്‍റെ ജീവിതത്തിലെ ഏറ്റവും സന്തോഷവും മനോഹരവുമായ പ്രചാരണമാണിത്. മനുഷ്യ വന്യജീവി സംഘർഷം, രാത്രി യാത്ര നിരോധനം എന്നിവ പരിഹരിക്കാൻ ഒരുമിച്ച് പ്രവർത്തിക്കാം. കാർഷിക മേഖലയിലും വിനോദ സഞ്ചാര മേഖലയിലും കൂടുതൽ ശ്രദ്ധ ചെലുത്തും.

തോളോട് തോൾ ചേർന്ന് പ്രവർത്തിക്കാൻ ഒരു അവസരം നൽകൂവെന്നും പ്രിയങ്കാ ഗാന്ധി വോട്ടര്‍മാരോട് പറഞ്ഞു. ഞാൻ വേഗം തിരിച്ച് വരും എന്ന് മലയാളത്തിൽ പറഞ്ഞാണ് തന്‍റെ കന്നിയങ്കത്തിന്‍റെ പരസ്യ പ്രചാരണം പ്രിയങ്ക അവസാനിപ്പിച്ചത്. രാഹുൽ ഗാന്ധി, കെ സി വേണുഗോപാൽ, വി ഡി സതീശൻ തുടങ്ങിയ നേതാക്കളും കൊട്ടിക്കലാശത്തിൽ പങ്കെടുത്തു.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം

അതേസമയം, എൽഡിഎഫ് സ്ഥാനാര്‍ത്ഥി സത്യൻ മൊകേരി കൽപ്പറ്റയിലെ കൊട്ടിക്കലാശത്തിലാണ് പങ്കെടുത്തത്. എൻഡിഎ സ്ഥാനാർത്ഥി നവ്യ ഹരിദാസ് ക്രെയിനിൽ കയറിയാണ് പരസ്യ പ്രചാരണം അവസാനിപ്പിച്ചത്.

പരസ്യ പ്രചാരണത്തിന്‍റെ അവസാന മണിക്കൂറുകളിലും മുന്നണികള്‍ തികഞ്ഞ വിജയപ്രതീക്ഷയിലാണ്. വയനാട്ടിൽ നാളെ നിശബ്‌ദ പ്രചാരണമായിരിക്കും. നവംബര്‍ 13ന് വോട്ടെടുപ്പും 23ന് വോട്ടെണ്ണലും നടക്കും.

കൊട്ടിക്കലാശത്തിനിടെ നേരിയ സംഘര്‍ഷം: ഒരു മാസത്തോളം നീണ്ട വീറും വാശിയും നിറഞ്ഞ ഉപതെരഞ്ഞെടുപ്പ് പ്രചാരണത്തിനാണ് വയനാട് ലോക്‌സഭ മണ്ഡലത്തില്‍ സമാപനമായിരിക്കുന്നത്. ആവേശം നിറഞ്ഞ കൊട്ടിക്കലാശത്തിനിടെ വണ്ടൂരിൽ പൊലീസും യുഡിഎഫ് പ്രവര്‍ത്തകരും തമ്മില്‍ സംഘര്‍ഷമുണ്ടായി. തിരുവമ്പാടിയിൽ എൽഡിഎഫ് യുഡിഎഫ് പ്രവർത്തകർ തമ്മിലും നേരിയ സംഘര്‍ഷമുണ്ടായിരുന്നു.

Also Read : കർഷക മോർച്ചയുടെ ട്രാക്‌ടർ റാലി; കൃഷ്‌ണകുമാറിനൊപ്പം ശോഭ സുരേന്ദ്രനും

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.