ETV Bharat / state

കെണിയിൽ വീഴ്ത്തി പണം തട്ടാൻ 'സെക്‌സ്‌റ്റോർഷന്‍'; വലയില്‍ വീഴാതിരിക്കാന്‍ ഇക്കാര്യങ്ങൾ ശ്രദ്ധിക്കുക - HOW TO PREVENT SEXTORTION FRAUD

author img

By ETV Bharat Kerala Team

Published : Jul 10, 2024, 9:14 PM IST

സാങ്കേതിക വിദ്യ വളരുന്നതിനനുസരിച്ച് അതുമായി ബന്ധപ്പെട്ട തട്ടിപ്പുകളും വർധിക്കുന്ന സാഹചര്യത്തില്‍ സ്വയരക്ഷക്കുള്ള മാര്‍ഗങ്ങളെ പറ്റിയുള്ള പരമ്പര.

CYBER WARNING  SEXTORTION FRAUD  സെക്സ്റ്റോർഷൻ  സെക്സ്റ്റോർഷൻ തട്ടിപ്പ്
Representative Image (ETV Bharat)

കോഴിക്കോട്: സാങ്കേതിക വിദ്യ വളരുന്നതിനനുസരിച്ച് അതുമായി ബന്ധപ്പെട്ട തട്ടിപ്പുകളും വർധിക്കുകയാണ്. സൈബർ കുറ്റകൃത്യങ്ങൾ വർധിക്കുമ്പോൾ ഡിജിറ്റൽ ലോകത്ത് സ്വയരക്ഷക്കുള്ള മാര്‍ഗ്ഗങ്ങൾ എന്നതിനെ പറ്റിയാണ് ഈ പരമ്പര. പരമ്പരയുടെ ഈ അധ്യായത്തില്‍ സെക്‌സ്‌റ്റോർഷൻ തട്ടിപ്പുകളെ പറ്റി കൂടുതലറിയാം.

സെക്‌സ്‌റ്റോർഷൻ..

ആളുകളുടെ ലൈംഗിക പ്രവർത്തികളുടെയോ, ചേഷ്‌ടകളുടെയോ തെളിവുകൾ വെളിപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തി പണമോ, ലൈംഗിക ആനുകൂല്യങ്ങളോ തട്ടിയെടുക്കുന്നതാണ് സെക്‌സ്‌റ്റോർഷൻ. താഴെ പറയുന്ന വ്യത്യസ്‌ത വഴികളിലൂടെ ലൈംഗികപരമായി ഉപയോക്താക്കളെ ആകർഷിക്കാൻ ഇത്തരം തട്ടിപ്പുകാർ ശ്രമിക്കുന്നു.

തട്ടിപ്പിലേക്കുള്ള വഴികൾ...

  • വീഡിയോ/ഓഡിയോ ചാറ്റിനായി സന്ദേശങ്ങൾ പോസ്‌റ്റുചെയ്യുക.
  • വ്യാജ അക്കൗണ്ടുകൾ/പ്രൊഫൈലുകൾ വഴി ഫ്രെണ്ട് റിക്വസ്‌റ്റ് അയക്കുക.
  • പേജുകൾ/പരസ്യങ്ങൾ എന്നിവ വഴിയുള്ള പ്രചാരണങ്ങൾ.
  • സൈബർ കുറ്റവാളികൾ ഡേറ്റിംഗ് ആപ്പുകളിൽ യുവതികളായി അഭിനയിച്ചു ആളുകളുടെ സ്വകാര്യ വിവരങ്ങൾ ശേഖരിക്കുന്നു. വ്യക്തികളെയും അവരുടെ സുഹൃത്തുക്കളെയും മനസിലാക്കി കഴിഞ്ഞാൽ, വ്യാജ ഫോട്ടോകൾ ഉപയോഗിച്ച് അവരെ ആകർഷിക്കുകയും തത്സമയ വീഡിയോ ചാറ്റുകൾക്കായി ക്ഷണിക്കുകയും ചെയ്യുന്നു.
  • അവർ പ്രണയം വളരെ വേഗത്തിൽ പ്രകടിപ്പി ക്കുകയും, വീഡിയോ കോളിൽ വരാൻ നിർദ്ദേശിക്കുകയും ചെയ്യുന്നു.
  • കുറ്റവാളി പിന്നീട് ഇരയുമായുള്ള വിഡിയോയും പ്രവർത്തനങ്ങളും സ്‌ക്രീൻ റെക്കോർഡിങ് ചെയ്യുന്നു.
  • പണം നൽകിയില്ലെങ്കിൽ ആ വീഡിയോകൾ പ്രസിദ്ധീ കരിക്കുമെന്ന് ഇരയെ ഭീഷണിപ്പെടുത്തുന്നു.
  • ഇരകൾ പണം നൽകിയ ശേഷവും ബ്ലാക്ക്‌മെയിലിംഗ് തുടരുന്നു.

വലയിലാവാതിരിക്കാനുള്ള മാർഗ്ഗങ്ങൾ...

  • അജ്ഞാതരിൽ നിന്നുള്ള വീഡിയോ കോളുകൾ ഒഴിവാക്കുക.
  • അപരിചിതരുമായി സ്വകാര്യമായി ഇടപെടരുത്.
  • ബ്ലാക്ക്‌മെയിലറുമായുള്ള എല്ലാ ആശയവിനിമയങ്ങളും നിർത്തുക.
  • ഇത്തരം അക്കൗണ്ടുകൾ ബന്ധപ്പെട്ട സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമിൽ റിപ്പോർട്ട് ചെയ്യുക.
  • ഒരു കാരണവശാലും ഇത്തരം തട്ടിപ്പുകാർക്ക് പണം നൽകുകയോ, നിങ്ങളുടെ കൂടുതൽ ചിത്രങ്ങൾ അയക്കുകയോ ചെയ്യരുത്.
  • ഇത് പണത്തിനായുള്ള കൂടുതൽ ഡിമാൻഡുകൾക്ക് കാരണമാകും.

കടപ്പാട്: സൈബർ ടീം കോഴിക്കോട്, തുടരും..

Also Read: വ്യാജ ലാഭം, സജീവമാകുന്ന ട്രേഡിങ് തട്ടിപ്പ്; വലയില്‍ വീഴാതിരിക്കാന്‍ എന്ത് ചെയ്യണം?

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.