കൊല്ലം: ഐശ്വര്യത്തിൻ്റെയും കാര്‍ഷിക സമൃദ്ധിയുടേയും ഓര്‍മകള്‍ പുതുക്കി മലയാളികൾ ഇന്ന് വിഷു ആഘോഷിക്കുകയാണ്. പ്രത്യാശയുടേയും പ്രതീക്ഷയുടേയും പൊന്‍കണിയൊരുക്കി മലയാളികള്‍ വിഷുവിനെ വരവേറ്റു. ജില്ലയിലെ ക്ഷേത്രങ്ങളിലെല്ലാം വൻ ഭക്തജന തിരക്കാണ് അനുഭവപ്പെട്ടത്.
മലയാളികൾക്ക് മേടം ഒന്ന് പുതുവർഷപ്പിറവിയാണ്. വര്‍ഷം മുഴുവന്‍ നീണ്ടുനില്‍ക്കേണ്ട നന്മകളുടെ പ്രതീക്ഷകളുമായാണ് വിഷുപ്പുലരിയിലേക്ക് ഓരോ മലയാളിയും കണ്ണ് തുറക്കുന്നത്. ജില്ലയിലെ ക്ഷേത്രങ്ങളിെെലെല്ലാം രാവിലെ മുതൽ തന്നെ വൻ ഭക്തജന തിരക്കാണ് അനുഭപ്പെട്ടത്.
ജില്ലയിലെ പ്രധാന ശ്രീകൃഷ്‌ണ ക്ഷേത്രമായ ആശ്രാമം ശ്രീകൃഷ്‌ണ സ്വാമി ക്ഷേത്രത്തിലെ വിഷുക്കണി ദർശിക്കാൻ വൻ ഭക്തജന തിരക്കാണ് അനുഭവപ്പെട്ടത്. വിഷു സദ്യയും ഒരുക്കിയിരുന്നു.
ഓണം പോലെ പ്രധാനപ്പെട്ട ആഘോഷമാണ് വിഷുവും. നരകാസുരനെ ശ്രീകൃഷ്‌ണൻ വധിച്ച ദിനത്തിൻ്റെ ആഘോഷമാണ് വിഷു എന്നാണ് ഐതിഹ്യം. കണിക്കൊപ്പം കൈനീട്ടം നല്‍കിയാണ് വിഷു ആഘോഷം. മേടപുലരിയില്‍ കണ്ണനെ കണികണ്ടുണരുന്ന മലയാളികള്‍ക്ക് കണിക്കൊന്ന ഒഴിച്ചുകൂട്ടാനാവാത്തതാണ്. ഓട്ടുരുളിയില്‍ കാര്‍ഷിക സമൃദ്ധിയുടെ ഓര്‍മ്മപ്പെടുത്തലായി കണിവെള്ളരിയും ഫലങ്ങളുമുണ്ടാകും.
കണി കണ്ട ശേഷം കൈനീട്ടമാണ്. വീട്ടിലെ മുതിര്‍ന്നവര്‍ കയ്യില്‍ വച്ച് നല്‍കുന്ന അനുഗ്രഹം കൂടിയാണ് കൈനീട്ടം. പിന്നെ നാട്ടുരുചിയുമായി സദ്യവട്ടം. പോയവാരത്തിൻ്റെ ഓര്‍മകള്‍ പുതുക്കല്‍ കൂടിയാണ് ഓരോ ആഘോഷങ്ങളും. ഗൃഹാതുരത്വത്തിൻ്റെ ഓർമകൾ തലമുറകളിലേക്ക് കൈമാറുക കൂടിയാണ് ഈ മേടമാസപ്പുലരിയിൽ.
കേരളത്തിലെ കര്‍ഷകര്‍ക്ക് അടുത്ത വാര്‍ഷിക വിളകള്‍ക്കുള്ള തയാറെടുപ്പിൻ്റെ കാലം കൂടിയാണ് വിഷു. പുതിയ തുടക്കം, പുതിയ പ്രതീക്ഷ, വീടുകളിലെല്ലാം ഇന്നലെ കണി ഒരുക്കലിൻ്റെ രാത്രിയായിരുന്നു. ഓട്ടുരുളിയില്‍ നിലവിളക്കിനും ശ്രീകൃഷ്‌ണ വിഗ്രഹത്തിനും മുന്നില്‍ കണിക്കൊന്നയും കായ്‌കളും കനികളും കോടി മുണ്ടും കണ്ണാടിയുമെല്ലാം അണിനിരത്തി കണിയൊരുക്കി. ഇന്ന് പുലര്‍ച്ചെ നിലവിളക്ക് തെളിച്ചാണു പൊന്‍കണിയിലേക്കു മിഴി തുറന്നത്.