ETV Bharat / state

ശബരിമല മഹോത്സവം; പ്രവേശനം ഒരു മണി മുതൽ, ഒരാഴ്‌ചത്തെ വെര്‍ച്വല്‍ ക്യൂ ബുക്കിംഗ് പൂര്‍ത്തിയായി - VIRTUAL QUEUE BOOKING COMPLETED

മണ്ഡല - മകരവിളക്ക് മഹോത്സവത്തിനായി വെള്ളിയാഴ്ച വൈകിട്ട് നടതുറക്കുന്ന സാഹചര്യത്തിൽ ഉച്ചയ്ക്ക് ഒരു മണി മുതൽ പമ്പയിൽ നിന്ന് സന്നിധാനത്തേയ്ക്ക് ഭക്തജനങ്ങൾക്ക് പ്രവേശനം അനുവദിക്കും.

SABARIMALA VIRTUAL QUEUE BOOKING  SABARIMALA NEWS  ശബരിമല മണ്ഡലകാല മകളവിളക്ക്  ശബരിമല വാർത്തകൾ
Sabarimala Pilgrimage (ETV Bharat)
author img

By ETV Bharat Kerala Team

Published : Nov 14, 2024, 2:58 PM IST

തിരുവനന്തപുരം: ശബരിമലയിൽ ഒരാഴ്‌ചക്കാലത്തേക്കുള്ള വെര്‍ച്വല്‍ ക്യൂ ബുക്കിംഗ് പൂര്‍ത്തിയായി. വെര്‍ച്വല്‍ ക്യൂ ബുക്കിങിനായുള്ള നവംബര്‍ 15 മുതല്‍ 29 വരെയുള്ള എല്ലാ സമയത്തെ സ്ലോട്ടുകളിലുമാണ് ബുക്കിങ് പൂര്‍ത്തിയായത്. ദിവസേന 70,000 പേര്‍ക്ക് ഓണ്‍ലൈനായും 10,000 പേര്‍ക്ക് സ്‌പോട്ട് ബുക്കിങിലൂടെയുമാണ് പ്രവേശനം അനുവദിച്ചിരിക്കുന്നത്.

മണ്ഡല മകരവിളക്ക് മഹോത്സവത്തിനായി വെള്ളിയാഴ്‌ച വൈകിട്ട് നട തുറക്കുന്ന സാഹചര്യത്തിൽ ഉച്ചയ്ക്ക് ഒരു മണി മുതൽ പമ്പയിൽ നിന്ന് സന്നിധാനത്തേയ്ക്ക് ഭക്തജനങ്ങൾക്ക് പ്രവേശനം അനുവദിക്കും. നാളെ (നവംബർ 15) വൈകിട്ട് 5.30 ന് മേല്‍ശാന്തി പിഎന്‍ മഹേഷ് നമ്പൂതിരി, തന്ത്രിമാരായ കണ്‌ഠരര് രാജീവര്, കണ്‌ഠരര് ബ്രഹ്മദത്തന്‍ എന്നിവരുടെ സാന്നിധ്യത്തിലാകും സന്നിധാനത്ത് നട തുറക്കുക.

തുടര്‍ന്ന് അയ്യപ്പ സ്വാമിയെ ഭക്തജന സാന്നിധ്യമറിയിക്കാന്‍ ദീപങ്ങള്‍ തെളിയിക്കും. മാളികപ്പുറം ക്ഷേത്രം തുറക്കാന്‍ താക്കോലും ഭസ്‌മവും നൽകി നിലവിലെ മേല്‍ശാന്തി പിഎം മുരളി നമ്പൂതിരിയെ യാത്രയാക്കും. നിയുക്ത മേല്‍ശാന്തിമാര്‍ ഈ മണ്ഡലകാലത്ത് ആദ്യമായി പതിനെട്ടാം പടി കയറി ചുമതലയേൽക്കുന്നതിന് മുന്‍പ് മേല്‍ശാന്തി പി എം മുരളി നമ്പൂതിരി പതിനെട്ടാം പടിയിറങ്ങി ആഴി തെളിയിക്കും.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

പിന്നാലെ പുതിയ മേല്‍ശാന്തിമാരുടെ കാര്‍മികത്വത്തില്‍ കലശം പൂജിച്ച് അഭിഷേകം ആരംഭിക്കും. ആദ്യം ശബരിമലയിലെയും പിന്നീട് മാളികപ്പുറത്തേയും മേല്‍ശാന്തിമാരായി ഇരുവരെയും അഭിഷേകം ചെയ്യും. ഡിസംബര്‍ 26 ന് വൈകിട്ട് 6.30 നാകും തങ്കയങ്കി ചാര്‍ത്തിയുള്ള മണ്ഡല പൂജ നടക്കുക.

ജനുവരി 14 നാണ് മകരവിളക്ക്. ഡിസംബര്‍ 30 ന് വൈകിട്ട് അഞ്ചിന് മകരവിളക്കിനായി നട തുറക്കുമെന്നും ശബരിമല അഡ്‌മിനിസ്‌ട്രേറ്റീവ് ഓഫിസര്‍ ബിജു ബി നാഥ് അറിയിച്ചു.

Also Read: ശബരിമല പാതയിൽ 21 മൊബൈല്‍ ടവറുകള്‍, വൈഫൈ ഹോട്ട്‌സ്‌പോട്ടുകൾ; സർവീസ് വിപുലമാക്കി ബിഎസ്‌എന്‍എൽ

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.