ETV Bharat / state

ബളാല്‍ പഞ്ചായത്ത് പ്രസിഡന്‍റിന്‍റെ വീട്ടിലും ഓഫിസിലും വിജിലൻസ് പരിശോധന; രാഷ്‌ട്രീയ പ്രേരിതമെന്ന് കോണ്‍ഗ്രസ് - Vigilance Raid in Balal Panchayat

author img

By ETV Bharat Kerala Team

Published : Aug 17, 2024, 5:50 PM IST

രാവിലെ ഏഴ് മണിക്കാണ് പരിശോധന ആരംഭിച്ചത്. ഉച്ചയ്‌ക്ക് ശേഷവും വിജിലൻസ് സംഘത്തിന്‍റെ പരിശോധന തുടര്‍ന്നു.

KASARAGOD BALAL PANCHAYAT  VIGILANCE RAID  BALAL PANCHAYAT PRESIDENT  വിജിലൻസ് പരിശോധന
Vigilance Raid on Raju Kattakkaya's Home (ETV Bharat)

കാസർകോട്: ബളാൽ പഞ്ചായത്ത് പ്രസിഡന്‍റിന്‍റെ വീട്ടിലും പഞ്ചായത്ത് ഓഫിസിലും വിജിലൻസ് റെയ്‌ഡ്. ബളാൽ പഞ്ചായത്ത് പ്രസിഡന്‍റ് രാജു കട്ടക്കയത്തിന്‍റെ മാലോത്തെ വീട്ടിലും ബളാൽ ഗ്രാമപഞ്ചായത്ത് ഓഫിസിലുമാണ് കോഴിക്കോട് നിന്നുള്ള വിജിലൻസിന്‍റെ പ്രത്യേക സംഘം റെയ്‌ഡ് നടത്തിയത്.

ഇന്ന് (ഓഗസ്റ്റ് 17) രാവിലെ ഏഴുമണിക്ക് തുടങ്ങിയ റെയ്‌ഡ് ഉച്ചക്ക് ശേഷവും തുടർന്നു. രേഖകൾ ഒന്നും പിടിച്ചെടുത്തതായി വിവരമില്ല. ശക്തമായ പൊലീസ് കാവലിൽ ആയിരുന്നു പരിശോധന.

എന്നാൽ, വരാൻ പോകുന്ന തദ്ദേശസ്വയം ഭരണ തെരഞ്ഞെടുപ്പ് മുന്നിൽ കണ്ട് കൊണ്ട് സംസ്ഥാന ഭരണത്തിന്‍റെ തണലിൽ നടക്കുന്ന വിജിലൻസ് റെയ്‌ഡ് തികച്ചും രാഷ്ട്രീയ പ്രേരിതമാണെന്നും ഇതിനെ രാഷ്ട്രീയമായും നിയമപരമായും നേരിടുമെന്നും ബളാൽ മണ്ഡലം കോൺഗ്രസ് കമ്മറ്റി അറിയിച്ചു.

Also Read : വടകരയിലെ ബാങ്കില്‍ 17 കോടിയുടെ തട്ടിപ്പ്; 26 കിലോ സ്വർണവുമായി ബാങ്ക് മാനേജർ മുങ്ങി

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.