തിരുവനന്തപുരം: രണ്ട് ദിവസത്തെ സന്ദർശനത്തിനായി വൈസ് പ്രസിഡൻ്റ് ജഗ്‌ദീപ് ധൻഖർ ശനിയാഴ്‌ച തിരുവനന്തപുരത്തെത്തി. വലിയമലയിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്‌പേസ് സയൻസ് ആൻഡ് ടെക്‌നോളജിയിൽ (ഐഐഎസ്‌ടി) നടന്ന 12-ാമത് കോൺവൊക്കേഷനിൽ മുഖ്യാതിഥിയായി അദ്ദേഹം പങ്കെടുത്തു. യുവാക്കൾക്ക് വളരാനുള്ള മികച്ച അന്തരീക്ഷം രാജ്യത്തുണ്ടെന്ന് ബിരുദദാന ചടങ്ങിൽ സംസാരിക്കവെ ജഗ്‌ദീപ് ധൻഖർ പറഞ്ഞു.
'രാഷ്‌ട്രത്തിൻ്റെ ഭാവി കെട്ടിപ്പടുക്കുന്ന യുവാക്കളോട് സംസാരിക്കുന്നതിൽ അതിയായ സന്തോഷമുണ്ട്. ഇന്ത്യ പ്രതീക്ഷകളുടെയും സാധ്യതകളുടെയും സ്ഥലമാണ്, ലോകം അത് അംഗീകരിക്കുന്നു', ജഗ്‌ദീപ് ധൻഖർ പറഞ്ഞു. യുവാക്കളുടെ താത്പര്യങ്ങളും കഴിവും വളർത്തിയെടുക്കാൻ ഇന്ത്യയിൽ തന്നെ സാധിക്കുമെന്നും ഉപരാഷ്‌ട്രപതി പറഞ്ഞു.
Vice President Jagdeep Dhankhar at the 12th Convocation of Indian Institute of Space Science & Technology in Thiruvananthapuram, Kerala@VPIndia @KeralaGovernor @CMOKerala@pinarayivijayan
— SansadTV (@sansad_tv) July 6, 2024
Watch Live : https://t.co/Iv2JKXDLbv pic.twitter.com/fe2jNRGj3A
ഒരിക്കലും പഠനം നിർത്തരുതെന്ന് വിദ്യാർഥികളോട് അഭ്യർഥിച്ച ഉപരാഷ്‌ട്രപതി ജഗ്‌ദീപ് ധൻഖർ നിങ്ങളുടെ കഴിവുകൾ പൂർണമായി പര്യവേക്ഷണം ചെയ്യണമെന്നും അതിനുള്ള ധാരാളം അവസരങ്ങൾ രാജ്യത്തുണ്ടെന്നും ചൂണ്ടിക്കാട്ടി. പ്രഗൽഭരായ അധ്യാപകരെയാണ് ഐഐഎസ്‌ടിയിലെ വിദ്യാർഥികൾക്ക് ലഭിച്ചിരിക്കുന്നതെന്ന് പറഞ്ഞ അദ്ദേഹം അധ്യാപകർ, വിദ്യാർഥികൾ, മറ്റ് ഫാക്കൽറ്റികൾ ഉൾപ്പടെ ഇൻസ്റ്റിറ്റ്യൂട്ടിലെ മുഴുവൻ ആളുകളെയും അഭിനന്ദിച്ചു.
Vice-President, Jagdeep Dhankhar & Dr. Sudesh Dhankhar were welcomed by the Governor of Kerala, Arif Mohammed Khan , Chief Minister of Kerala, Pinarayi VIjayan & other dignitaries on their arrival in Thiruvananthapuram, Kerala today.@VPIndia @KeralaGovernor @CMOKerala pic.twitter.com/dGXQ4442Ga
— SansadTV (@sansad_tv) July 6, 2024
എയർഫോഴ്‌സിൻ്റെ പ്രത്യേക വിമാനത്തിൽ രാവിലെ 10.55ഓടെയാണ് ഉപരാഷ്‌ട്രപതി ജഗ്‌ദീപ് ധൻഖർ തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തിയത്. ഭാര്യ സുധേഷ് ധൻഖറും അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു. മുഖ്യമന്ത്രി പിണറായി വിജയൻ, ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ എന്നിവര്‍ ചേര്‍ന്ന് ഉപരാഷ്‌ട്രപതിയെ സ്വാഗതം ചെയ്‌തു.
അതേസമയം ഉച്ചകഴിഞ്ഞ് മൂന്നിന് ഉപരാഷ്‌ട്രപതി ഹെലികോപ്റ്ററിൽ കൊല്ലത്തേക്ക് പോകും. ഞായറാഴ്‌ച രാവിലെ 9.15ന് തിരുവനന്തപുരത്തേക്ക് മടങ്ങുന്ന അദ്ദേഹം 9.45ന് ന്യൂഡൽഹിയിലേക്ക് മടങ്ങും. ഉപരാഷ്‌ട്രപതിയുടെ സന്ദർശനവുമായി ബന്ധപ്പെട്ട് തിരുവനന്തപുരം നഗരത്തിലും നെടുമങ്ങാട് താലൂക്കിലും (ഐഐഎസ്‌ടി സ്ഥിതി ചെയ്യുന്നിടത്ത്) രാവിലെ ശനിയാഴ്‌ച രാവിലെ 7 മുതൽ ഉച്ചകഴിഞ്ഞ് 3.30 വരെ ഗതാഗതം നിയന്ത്രിക്കുമെന്ന അധികൃതർ അറിയിച്ചിട്ടുണ്ട്. കൂടാതെ ഞായറാഴ്‌ച രാവിലെ 6.30 മുതൽ 10 വരെ തിരുവനന്തപുരം നഗരത്തിലും ഗതാഗത നിയന്ത്രണമുണ്ടാകും.
ALSO READ: നീറ്റ് യുജി കൗണ്‍സിലിങ് മാറ്റിവെച്ചു; പുതുക്കിയ തീയതി പിന്നീടറിയിക്കുമെന്ന് അധികൃതര്‍