പത്തനംതിട്ട: തുലാപ്പള്ളിയിൽ തമിഴ്‌നാട്ടിൽ നിന്നുള്ള ശബരിമല തീർത്ഥാടകരുടെ വാഹനം മറിഞ്ഞ് ഒരു കുട്ടിക്ക് ദാരുണാന്ത്യം. മൂന്നു വയസുള്ള പ്രവീൺ എന്ന കുട്ടിയാണ് മരിച്ചത്. ഒരു കുട്ടി അടക്കം 7 പേർക്ക് പരിക്കേറ്റു.
പരിക്കേറ്റവരെ ആദ്യം മുക്കൂട്ടുതറയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തമിഴ്‌നാട്ടിലെ തിരുവണ്ണാമല സ്വദേശികൾ സഞ്ചരിച്ച വാഹനമാണ് അപകടത്തിൽപ്പെട്ടത്. ശബരിമലയിൽ ദർശനം കഴിഞ്ഞു മടങ്ങിയവർ സഞ്ചരിച്ച മിനി ബസ് ആണ് അപകടത്തിൽപ്പെട്ടത്.
നാറാണംതോട് മന്ദിരത്തിനു സമീപമാണു വാഹനം മറിഞ്ഞത്. അപകടകാരണം വ്യക്തമല്ല.
പൊലീസും ഫയർഫോഴ്‌സും നാട്ടുകാരും സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തി.
Also Read: ഇടവമാസ പൂജകള്‍ക്കായി ശബരിമല നട 14ന് തുറക്കും; സ്‌പെഷ്യൽ സർവീസുമായി കെഎസ്‌ആര്‍ടിസി